ഔറംഗബാദ്: മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന അതിഥി തൊഴിലാളികള്‍ക്ക് മേല്‍ ട്രെയിന്‍ പാഞ്ഞുകയറി കുട്ടികളടക്കം 15 മരണം. മധ്യപ്രദേശിലേക്ക് കാല്‍നടയായി മടങ്ങുകയായിരുന്ന അതിഥി തൊഴിലാളികളുടെ മേലാണ് ചരക്ക് തീവണ്ടി പാഞ്ഞുകയറിയത്. 15 പേര് മരിച്ചുവെന്നാണ് പ്രാഥമിക വിവരമെങ്കിലും കൃത്യമായ മരണസംഖ്യ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
പുലര്‍ച്ചെ ആറു മണിയോടെയാണ് ദുരന്തം എന്നാണ് വിവരം. ഔറംഗബാദിനും ജല്നയ്ക്കുമിടയില് കര്‍മാദ് എന്ന പൊലീസ് സ്റ്റേഷന് പരിധിയിലാണ് അപകടമുണ്ടായിരിക്കുന്നത്. ട്രെയിന്‍ ഗതാഗതം ഇല്ലെന്ന് കരുതി ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നു ഇവര്‍ എന്നാണ് വിവരം. അപകടമുണ്ടായത് പോലും വൈകിയാണ് അധികൃതര്‍ അറിഞ്ഞിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം പോലും ഇപ്പോള്‍ മാത്രമാണ് ആരംഭിച്ചത്. ആര്‍പിഎഫും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ടെന്നാണ് സൗത്ത് സെന്‍ട്രല്‍ റെയില്‍വെ അറിയിക്കുന്നത്. മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
കൊവിഡ് മഹാമാരി അതിവേഗം പടര്‍ന്ന് പിടിക്കുന്ന മഹാരാഷ്ട്രയില്‍ നിന്ന് തൊഴിലില്ലാതായതോടെ നിരവധി പേര് നാട്ടിലേക്ക് റോഡ് മാര്‍ഗവും അല്ലാതെയും മറ്റും നടന്ന് പോകുന്നുണ്ടായിരുന്നു. ഈ സംഘത്തില്‍പ്പെട്ടവരാണ് രാത്രി റെയില്‍വെ ട്രാക്കില്‍ കിടന്നുറങ്ങിയിരുന്നത്. അതിഥി തൊഴിലാളികള്‍ക്കായി ശ്രമിക് എ്ന പേരില്‍ തീവണ്ടി സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും ഈ വിവരങ്ങള്‍ നഗരപ്രാന്തങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അറിയില്ല. തൊഴിലില്ലാതായതോടെ ടിക്കറ്റ് വാങ്ങാന്‍ പോലും പണമില്ലാതെ വന്ന ഇവര്‍ നടന്നാണ് മറ്റ് സംസ്ഥാനങ്ങളിലുള്ള തങ്ങളുടെ വീടുകളിലേക്ക് മടങ്ങുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply