Flash News

കോവിഡ്-19: യുഎസില്‍ മരണസംഖ്യ 75,000, 24 മണിക്കൂറിനുള്ളില്‍ 2400 പേര്‍ മരിച്ചു

May 8, 2020

us-2ന്യൂയോര്‍ക്ക്: കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം അമേരിക്കയില്‍ മരണമടഞ്ഞവരുടെ എണ്ണം 75,000 ആയി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഏകദേശം 2400 ഓളം പേര്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു. മരണങ്ങളുടെ എണ്ണം ദിനം‌പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് വ്യാഴാഴ്ച 2448 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 75, 543 ആയി. യു എസില്‍ ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം ഇപ്പോള്‍ 12,50,000 കവിഞ്ഞു.

ലോകമെമ്പാടും കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 4 മില്യണ്‍ ആണെന്ന് കണക്കാക്കപ്പെടുന്നു. അതില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്.

അമേരിക്കയ്ക്ക് ശേഷം സ്പെയിനും ഇറ്റലിയും യുകെയുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് ലക്ഷത്തിലധികം കൊറോണ വൈറസ് കേസുകള്‍. അതേസമയം, റഷ്യയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ കൊറോണ വൈറസ് ബാധയില്‍ വന്‍ വര്‍ധനയുണ്ടായി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top