Flash News

ക്നായി തൊമ്മനെ വിശുദ്ധനായി പ്രഖ്യാപിക്കുക: ക്നാനായ സമുദായ സംരക്ഷണ സമിതി ടെക്സാസ് റീജിയന്‍

May 9, 2020

knayi Thomman Imageസാന്‍ അന്‍റോണിയോ: ക്നാനായ സഭയുടെ ശ്രേഷ്ഠ പിതാവ് ക്നായി തൊമ്മനെ വിശുദ്ധനായി കത്തോലിക്കാ സഭ എത്രയും വേഗം പ്രഖ്യാപിക്കുന്നതിന് നടപടിക്രമങ്ങള്‍ കൈക്കൊള്ളണമെന്ന് ടെക്സസില്‍ കൂടിയ ക്നാനായ സമുദായ സംരക്ഷണ സമിതി (KSSS) ടെക്സാസ് റീജിയന്‍ ആവശ്യപെട്ടു. ഇതിനുവേണ്ടി കത്തോലിക്ക സഭ ഇതുവരെ ശ്രമങ്ങള്‍ ഒന്നും നടത്താത്തതിലുള്ള അമര്‍ഷവും ഉത്ക്കണ്ഠയും യോഗം രേഖപ്പെടുത്തി.

ക്നാനായ സമുദായ സംരക്ഷണ സമിതിയുടെ ടെക്സാസ് റീജിയന്‍റെ ഔദ്യോഗിക ഉത്ഘാടനവും ക്നായി തൊമ്മന്‍  ദിനാചരണത്തോടുമനുബന്ധിച്ചായിരുന്നു ഈ ആവശ്യം.

KSSS ടെക്സാസ് റീജിയന്‍റെ അഭിമുഖത്തില്‍ മാര്‍ച്ച് 29 ഞായറാഴ്ച ക്നായി തൊമ്മന്‍റെ ദിനം കോവിഡിന്‍റെ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ടെലികോണ്‍ഫ്രന്‍സിലൂടെ ടെക്സാസില്‍ വിവിധ ഭാഗങ്ങളിലായി ഉള്ള ക്നാനായ മക്കള്‍ ആചരിച്ചു. പ്രസ്തുത മീറ്റിംഗില്‍ കൊവിഡ് രോഗം നമ്മുടെ ഇടയില്‍ ഉണ്ടാക്കിയ വേദനകള്‍ പരസ്പരം പങ്കുവച്ചു.

പതിനേഴാം നൂറ്റാണ്ടിന്‍റെ അവസാനം വരെയും വണങ്ങിയിരുന്ന വിശുദ്ധനായിരുന്നു ക്നായി തോമ. കേരള കൈസ്ത്രവ സഭ അംഗീകരിച്ചതും കുര്‍ബാനമധ്യേ ദേവാലയത്തില്‍ വണങ്ങിയിരുന്ന വിശുദ്ധ ക്നായി തോമ്മ ആകമാന സുറിയാനി സഭയുടെ അഭിവാജ്യഘടകവും കേരള സാമൂഹ്യ പരിഷ്കര്‍ത്താവും കച്ചവടം പ്രമുഖനും ആയിരുന്നു.

അന്തോക്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് സക്കാ പ്രഥമന്‍ ബാവ തിരുമനസ്സു കൊണ്ട് വിശുദ്ധ പദവിയിലേക്ക് റികാനോനസ് ചെയ്ത് ഉയര്‍ത്തിയിട്ടുള്ളതായ ക്നായി തോമായെ, കത്തോലിക്ക സഭയിലെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ച്, റോമിലെ പരിശുദ്ധ സിംഹാസനാധിപന്‍ മാര്‍പ്പാപ്പ തിരുമനസിനോട് അപേക്ഷിക്കുന്നതിനു ഇന്ത്യന്‍ കത്തോലിക്കാ സമൂഹവൂം കേരള സുറിയാനി സഭയും പ്രത്യേകിച്ച് സീറോ മലബാര്‍ മലങ്കര മേലദ്ധ്യക്ഷന്മാരും കോട്ടയം അതിരൂപത നേതൃത്വവും എത്രയും പെട്ടെന്ന് ശ്രമങ്ങള്‍ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ക്നായി തൊമ്മന്‍റെ വിശുദ്ധികരണത്തിനായി വേണ്ട രേഖകളും മറ്റും ശേഖരിച്ച് സമയബന്ധിതമായി ക്രോഡീകരിക്കാന്‍ ഒരു കമ്മറ്റിയെ ചുമതലപ്പെടുത്തി.

വിദേശത്തും നാട്ടിലൂം എല്ലാ ക്നാനാനായക്കാരുടെയും ഭവനങ്ങളിലും ഇടവകയിലും ക്നാനായക്കാരുടെ സ്ഥാപനങ്ങളിലും അദ്ദേഹത്തിന്‍റെ ഛായ ചിത്രം പ്രദര്‍ശിപ്പിക്കണം. ആയതിലേക്ക് ആവശ്യമുളള സ്ഥലങ്ങളില്‍ ക്നായി തൊമ്മന്‍റെ ഛായ ചിത്രം എത്തിച്ചു വേണ്ട സഹായം ചെയ്തുകൊടുക്കാനും KSSS എക്സിക്യൂട്ടിവ് അംഗങ്ങള്‍ പ്രതിജ്ഞാബദ്ധമായിരിക്കും. അതോടൊപ്പം കമ്യൂണിറ്റി സെന്‍ററുകളില്‍ ക്നായി തൊമ്മന്‍റെ പ്രതിമയും സ്ഥാപിക്കുതിന് മറ്റ് സംഘടനകളുമായി കൂട്ടായി പ്രവര്‍ത്തനം നടത്തുവാനും തീരുമാനിച്ചു. മേല്‍കാര്യം നടത്തിയ്ക്കുവാന്‍ കോട്ടയം അതിരൂപതയ്ക്ക് വിദേശത്തും ഇന്ത്യയിലും ഉള്ള എല്ലാ സമുദായ സഭ സംഘടനകളും വിവരങ്ങള്‍ ശേഖരിച്ച് നല്‍കാന്‍ എല്ലാ ക്നാനായക്കാരുടെയും മറ്റുള്ളവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും യോഗം ആവശ്യപ്പെട്ടു.

ക്നാനായ സമുദായം എന്നത് ഒരു വികാരമാണ്. ഈ വൈകാരികതയുടെ ഇഴയടുപ്പം ആണ് നമ്മെ ഒന്നിപ്പിക്കുത്. നൂറ്റാണ്ടുകളുടെ പൈതൃകം പേറുന്ന ക്നാനായ പാരമ്പര്യം നമ്മുടെ ജീവനും ജീവിതവും ആണ്. ഇന്ന് ഈ വ്യതിരിക്ത സമുദായത്തിന്‍റെ വംശ മഹത്വത്തെ തകര്‍ക്കുവാന്‍ ഇറങ്ങി പുറപ്പെട്ട ചില സംഘടിത ശക്തികള്‍ ഉണ്ട്. അക്കൂടെ നമ്മുടെ കൂട്ടത്തില്‍ പെട്ടവരും ഉണ്ട് എന്നത് വേദനാജനകമാണ്. സഭയോടൊത്തു ചിന്തിക്കുക എന്ന് സഭാ നേതൃത്വം ആഹ്വാനം ചെയ്യുന്നുണ്ട്. സഭ ആര്‍ക്കുവേണ്ടി ചിന്തിക്കുന്നു എന്നതൊരു മറുചോദ്യമാണ്. സഭ, ഈ സമുദായത്തിന് അനുകൂലം അല്ലെങ്കില്‍ പിന്നെ സമുദായ സ്നേഹികള്‍ എന്ത് നിലപാട് എടുക്കണം എന്നത് ചിന്തനീയമാണ്. രണ്ടു വര്‍ഷം മുന്‍പ്കേരളത്തില്‍ സ്ഥാപിതമായ ക്നാനായ സമുദായ സംരക്ഷണ സമിതി സമുദായത്തിനെതിരെയുള്ള നീക്കങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്. ആ പരിശ്രമങ്ങള്‍ക്ക് പ്രചോദനവും ഊര്‍ജ്ജവും നല്‍കുവാന്‍ ടെക്സാസ് ക്നാനായ സമുദായ റീജിയണ്‍ മുന്നോട്ടു വന്നിരിക്കുന്നു എന്ന കാര്യം അഭിമാനപൂര്‍വ്വം അറിയിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഈ സംരംഭത്തിന് അമേരിക്കയിലെ എല്ലാ ക്നാനായ സഹോദരങ്ങളുടെയും സഹകരണവും പ്രാര്‍ത്ഥനയും ആവശ്യമുണ്ടെന്ന് അറിയിച്ചു. ഈ ഉദ്യമം ക്നാനായ സമുദായത്തിന്‍റെ സംരക്ഷണത്തിനു വേണ്ടി മാത്രമാണെന്നും അല്ലാതെ നിലവിലുള്ള ഒരു ക്നാനായ സംഘടനയ്ക്കും ബദലല്ല എന്നും ഭാരവാഹികള്‍ അറിയിച്ചു.

തോമസ് മുകളേല്‍, ബിനോയ് കേളച്ചന്ദ്ര, ആന്‍റണി വാണിപ്പുരയ്ക്കല്‍, ഫിലിപ്പ് ആടുപാറ, സാബു വെളുത്തെടത്ത്, സ്റ്റീഫന്‍ മറ്റത്തില്‍, ജോബി ജോസഫ് കാവുതറ, ഷിജു കണ്ണച്ചാന്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.

നോര്‍ത്ത് അമേരിക്കയില്‍ മറ്റു ഇതര സ്ഥലങ്ങളില്‍ KSSS യൂണിറ്റുകള്‍ സ്ഥാപിക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ക്കും ക്നായി തൊമ്മനെ വിശുദ്ധ പദവിയിലേക്ക് നാമകരണം ചെയ്യുന്നതിലേക്ക് സഹകരിക്കുവാനും മറ്റു സമാന വിഷയങ്ങളെ കുറിച്ച് കൂടുതല്‍ അറിയുവാനും സ്റ്റീഫന്‍ മറ്റത്തില്‍ (2103007784), ജോബി ജോസഫ് കാവുതറ (210 489 0000), ഷിജു കണ്ണച്ചാന്‍ (713 517 4346) എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top