കോവിഡ്-19 മഹാമാരിയുടെ സംഹാരതാണ്ഡവം തുടരുന്നു, അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1635 മരണങ്ങള്‍, ലോകമൊട്ടാകെ 40 ലക്ഷം രോഗ ബാധിതര്‍

AP_20091583759924ന്യൂയോര്‍ക്ക്: അനിയന്ത്രിതമായി തുടരുന്ന കൊറോണ വൈറസ് വ്യാപനം അമേരിക്കയില്‍ 13,00000ത്തിലധികം പേരെ ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1635 പേരാണ് മരണമടഞ്ഞത്. ലോകമൊട്ടാകെ കൊവിഡ്-19 രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2,75,000 കടന്നു. നാല്‍പത് ലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. അമേരിക്കയിലാണ് സ്ഥിതി ഏറ്റവും ഗുരുതരമായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1635 പേരുടെ മരണമടക്കം മരണസംഖ്യ 77,178 ആയി ഉയര്‍ന്നു. വൈറ്റ് ഹൗസിലെ മൂന്ന് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളതും അമേരിക്കയിലാണ്. 13,00000 ത്തിലധികം പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

അമേരിക്കയിലെ പോലെ ഇറ്റലിയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇവിടെ മരണ സംഖ്യ 30,000 കവിഞ്ഞു. ബ്രസീലില്‍ ഒറ്റ ദിവസം മാത്രം 800 പേരാണ് കൊവിഡ് ബാധിതരായി മരണമടഞ്ഞത്. റഷ്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,80,000 കടന്നു. ഇന്ത്യയില്‍ 56,000 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. മരണസംഖ്യ 1800 കടന്നു. കഴിഞ്ഞ 4 മണിക്കൂറിനിടെ 103 പേരാണ് ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 3390 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു.

കൊവിഡ്-19 മഹാമാരിയ്‌ക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കി. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ലിയെനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. കഴിഞ്ഞ ജനുവരി 31നാണ് ബ്രിട്ടന്‍ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയന്‍ വിട്ടത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News