Flash News
സിഎജി റിപ്പോർട്ട് നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് ധനമന്ത്രി ചോര്‍ത്തിയ സംഭവം; അന്വേഷണത്തിന് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു   ****    ബുറേവി: മധ്യ കേരളത്തിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; എല്ലാ സജ്ജീകരണങ്ങളോടെ ദുരന്ത നിവാരണ സേനയെത്തി   ****    സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാനുള്ള ഹര്‍ജിയില്‍ ഭാര്യയേയും മകളേയും കക്ഷി ചേര്‍ക്കാമെന്ന് സുപ്രീം കോടതി   ****    സംസ്ഥാനത്ത് അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കുന്നു; എല്ലാത്തിലും പ്രതി സ്ഥാനത്ത് സി.പി.എം   ****    ഉത്ര കൊലക്കേസ്: പാമ്പു പിടുത്തക്കാരന്റെ മൊഴി മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നത് !   ****   

കോവിഡ് ബാധിതരെ ചികിത്സിച്ച് രോഗം ബാധിച്ച് മരിച്ച ഡോക്ടര്‍മാരായ പിതാവിനും മകള്‍ക്കും ആദരാജ്ഞലിയര്‍പ്പിച്ച് ന്യൂജെഴ്സി ഗവര്‍ണ്ണര്‍

May 9, 2020 , പി.പി. ചെറിയാന്‍

5eb576f56c1f0.image (1)ന്യൂജേഴ്‌സി: കോവിഡിനെതിരായ പോരാട്ടത്തില്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍മാരായ പിതാവിനും മകള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ന്യൂജഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി.

ജീവനുവേണ്ടി പിടയുന്ന സഹജീവികളെ ചികിത്സിക്കുന്നതിനും അവര്‍ക്ക് ആശ്വാസവാക്കുകള്‍ പറഞ്ഞു കൊടുക്കുന്നതിനും തയാറായി പ്രായത്തെ പോലും അവഗണിച്ചു ഓടിനടന്ന ഡോ. സത്യേന്ദ്രദേവു ഖന്ന (78), മകള്‍ ഡോ. പ്രിയ ഖന്ന (35) എന്നിവരുടെ സേവനങ്ങളെ വര്‍ണിക്കുവാന്‍ വാക്കുകളില്ലെന്നും അവരോടുള്ള കടപ്പാടു വര്‍ണനാതീതമാണെന്നും മേയ് ഏഴിനു പുറത്തിറക്കിയ അനുശോചന സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. ഇരുവരുടേയും വിയോഗം സംസ്ഥാനത്തിന് താങ്ങാവുന്നതിനപ്പുറമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതിറ്റാണ്ടുകള്‍ ന്യൂ ജേഴ്‌സി ഹോസ്പിറ്റലുകളില്‍ ശസ്ത്രക്രിയ വിഭാഗത്തിന്‍റെ തലവനായി പ്രവര്‍ത്തിരുന്ന ഡോ. സത്യേന്ദ്രദേവും ഇന്‍റേണല്‍ മെഡിസിനിലും നെഫ്രോളജിയിലും !ഡബിള്‍ ബോര്‍ഡ് സര്‍ട്ടിഫൈഡായ മകള്‍ പ്രിയങ്ക ഖന്നയും ജനഹൃദയങ്ങളില്‍ എന്നും സ്മരിക്കപ്പെടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

സത്യേന്ദ്ര ദേവിന്‍റെ ഭാര്യ ശിശുരോഗ വിദഗ്ധയാണ്. പ്രിയങ്കയ്ക്ക് പുറമേ ഇവര്‍ക്ക് രണ്ടു മക്കളു കൂടിയുണ്ട്. ഒരാള്‍ എമര്‍ജന്‍സി മെഡിസനില്‍ ഫിസിഷ്യനും മറ്റൊരാള്‍ ശിശുരോഗ വിദഗ്ധനുമാണ്. അഞ്ചു ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് ഈ കുടുംബം.

മകള്‍ ഏപ്രില്‍ 13 നും സത്യേന്ദ്രദേവ് ഏപ്രില്‍ 21 നുമാണ് കോവിഡിനു കീഴടങ്ങിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top