Flash News
കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****    ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി   ****   

ഫൊക്കാന സാന്ത്വന സംഗമവും എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയുമായി സംവാദവും

May 9, 2020 , അനില്‍ ആറന്മുള

PHOTO-2020-05-09-09-08-15ന്യൂയോര്‍ക്ക് : അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സാന്ത്വന സംഗമത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ അമേരിക്കയിലെ പ്രവാസി സമൂഹവുമായി ആശയവിനിമയം നടത്തുമെന്ന് ഫൊക്കാന പ്രസിഡന്‍റ് ബി. മാധവന്‍ നായര്‍ അറിയിച്ചു.

ബുധനാഴ്ച (മെയ് 13) രാത്രി 8.30നാണ് സംവാദം. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി, നോര്‍ക്ക വൈസ് ചെയര്‍മാന്‍ വരദരാജന്‍ നായര്‍, ദിപക് ആനന്ദ് (എം.പി.പി) തുടങ്ങിയവരും പങ്കുചേരും.

കോവിഡ് 19 വ്യാപനം ലോകത്തെ ഇതര മേഖലകളെ എന്ന പോലെ പ്രവാസികളുടെ ജീവിതത്തിലും കടുത്ത പ്രതിസന്ധികളാണ് സൃഷ്ടിച്ചിരിക്കുത്. ജോലി നഷ്ടം, രോഗഭീഷണി, ചികിത്സാ ചെലവുകള്‍, യാത്രാ തടസ്സം, ലോക്ഡൗണുകള്‍ തീര്‍ക്കുന്ന സാമൂഹ്യവും മാനസികവും കുടുംബപരവുമായ സങ്കീര്‍ണ്ണതകള്‍ തുടങ്ങി ഒട്ടേറെ വൈഷമ്യങ്ങളെയാണ് കൊറോണ കാലത്ത് പ്രവാസികള്‍ അഭിമുഖീകരിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ പ്രവാസി സമൂഹത്തിന് ആശ്വാസവും സാന്ത്വനവും പകരുന്നതിനും സഹായങ്ങളും സേവനങ്ങളും നല്‍കുന്നതിനും ഫൊക്കാന സന്നദ്ധതയോടെ ഒട്ടേറെ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കി വരികയാണ്.

ബുധനാഴ്ച നടക്കുന്ന സാന്ത്വന സംഗമം പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ ക്രിയാത്മകമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും ദുരിതകാലത്തെ വിഷമതകളെയും പ്രയാസങ്ങളെയും ആത്മവിശ്വാസത്തോടെയും നേരിടുന്നതിന് സന്നദ്ധരാക്കാനുമാണ് ലക്ഷ്യം വയ്ക്കുത്. എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുമായുള്ള സംവാദത്തില്‍ പ്രവാസികള്‍ക്കായി ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സേവനങ്ങളെക്കുറിച്ചും വിവധ പദ്ധതികളെക്കുറിച്ചും വന്ദേഭാരത് ദൗത്യത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാവുന്നതാണെന്നും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ചോദിച്ച് മനസ്സിലാക്കാവുതാണെന്നും മാധവന്‍ നായര്‍ അറിയിച്ചു.

സാന്ത്വന സംഗമത്തിലും സംവാദത്തിലും പങ്കെടുത്ത് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുതിന് മലയാളി പ്രവാസി സമൂഹത്തെ ക്ഷണിക്കുന്നതായും സ്വാഗതം ചെയ്യുന്നതായും ബി. മാധവന്‍ നായര്‍ അറിയിച്ചു.

കുടുതല്‍ വിവരങ്ങള്‍ക്ക്: സജിമോന്‍ ആന്‍റണി 862 438 236, ടോമി കൊക്കാട്ട് 647 892 7200, ഡോ. രഞ്ജിത് പിളള 713 417 7472.

വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുതിന്: https://us02web.zoom.us/j/85688000573 ലോഗിന്‍ ചെയ്യുക. മീറ്റിംഗ് ഐഡി : 856 8800 0573.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top