- Malayalam Daily News - https://www.malayalamdailynews.com -

റെഡ് സോണ്‍ ഒഴികെ അയല്‍‌സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികളെ തിരിച്ചയക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി, എല്ലാവര്‍ക്കും പാസ് ലഭ്യമാക്കും

119815791.GGKkwHo0.IMG_9713Keralaതിരുവനന്തപുരം: റെഡ് സോണില്‍ നിന്ന് വരുന്നവരൊഴികെ അയല്‍‌സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികള്‍ക്ക് പാസ് വിതരണം ചെയ്തു തുടങ്ങി. തലപ്പാടി അതിര്‍ത്തിയില്‍ കുടുങ്ങിയ മലപ്പുറം സ്വദേശികള്‍ക്ക് യാത്രാപാസ് ലഭിച്ചു. വാളയാറില്‍ കുടുങ്ങിയ മലയാളികള്‍ക്കായി വികെ ശ്രീകണ്ഠന്‍ എംപി ഭക്ഷണവും വെള്ളവും എത്തിച്ചു. പാസ് അനുവദിക്കുന്നത് നിര്‍ത്തിവെച്ചത് അറിയാമെങ്കിലും പ്രതീക്ഷയോടെയാണ് നിരവധിപേര്‍ വാളയാറിലെത്തിയത്.

കേരളം നല്‍കുന്ന പാസില്ലാത്തവരെ അതിര്‍ത്തികടത്തി കൊണ്ടുവരാനാകില്ലെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞിരുന്നു. മറ്റ് സംസ്ഥാനങ്ങളുടെ പാസ് കൊണ്ട് കാര്യമില്ല. ഇതിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി തന്നെ ഇന്നലെ വ്യക്തമാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പാസില്ലാതെ അതിര്‍ത്തികളിലെത്തിയ മലയാളികളെ തിരിച്ചയക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ ക്വാറന്റീനിലാക്കുമെന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍. റെഡ് സോണില്‍ നിന്ന് വരുന്നവര്‍ക്കുള്ളത് പോലെ 7 ദിവസത്തെ ക്വാറന്റീനാണ് ഉത്തരവില്‍ നിര്‍ദേശിക്കുന്നത്. പാസില്ലാതെ വരുന്നവരെ ഇതുവരെ തിരിച്ചയക്കുകയായിരുന്നു ചെയ്തിരുന്നത്. ഈ ഉത്തരവ് തിരുവനന്തപുരം ജില്ലാ കളക്ടറുടേതായതിനാല്‍ കളയിക്കാവിള വഴി വരുന്നവര്‍ക്കായിരിക്കും ബാധകം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മലയാളികള്‍ ഇന്നും അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. കേരളത്തിന്റെ അതിര്‍ത്തികളില്‍ ഗുരതരമായ സാഹചര്യമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കായി ഒരു ക്രമീകരണവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. പാസുകള്‍ എത്രയും വേഗം നല്‍കണം. ട്രെയിനും ബസും ഉള്‍പ്പെടെയുള്ള ഗതാഗത സൗകര്യങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]