നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നോര്‍ക്കയുടെ ഡയറക്ടര്‍ ഡോ അനിരുദ്ധന് മുന്‍കൈയ്യെടുത്താണ് കാനഡയില്‍ ഈ ഹെല്പ് ലൈന്‍ ആരംഭിച്ചിരിക്കുന്നത്. കോവിഡ് രോഗബാധയില്‍ കാനഡയിലെ എല്ലാ സംസ്ഥാനങ്ങളിലും കഴിയുന്ന മലയാളികള്‍ക്കും ഒരുപോലെ സഹായം എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ഈ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിരിക്കുന്നത്. പ്രമുഖ മലയാളി നേതാവും ലോക കേരള സഭാംഗവുമായ കുര്യന് പ്രക്കാനമാണ് നോര്‍ക്ക കാനഡ ഹെല്‍പ്പ് ലൈനിന്റെ കാനഡയിലെ മുഖ്യ സംഘാടകന്‍.
വിപുലമായ ദീര്‍ഘകാല വീക്ഷണത്തോടെയാണ് നോര്‍ക്ക കാനഡയില്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഈ ഹെല്‍പ്പ് ലൈന്‍ തുടങ്ങുന്നതെന്ന് കേരള വ്യവസായ മന്ത്രി ഇ. പി ജയരാജന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നല്കിയ സന്ദേശത്തില്‍ പ്രസ്താവിച്ചു.
കുര്യന് പ്രക്കാനത്തിന്റെ നേത്രത്വത്തില്‍ നോര്‍ക്ക കാനഡയുടെ പ്രവര്‍ത്തനങ്ങള്‍ വന്‍ വിജയകരമായിത്തീരുമെന്ന് തനിക്കു ഉറപ്പുണ്ടെന്ന് നോര്‍ക്ക ഡയറക്ടര്‍ ഡോ. അനിരുദ്ധന് പറഞ്ഞു.
ലോക കേരള സഭാഗവും ഫോക്കാന നേതാവും, ന്യൂയോര്‍ക്കിലെ പ്രമുഖ മലയാളി നേതാവുമായ പോള്‍ കറുകപ്പിള്ളില്‍ സാങ്കേതികമായ സഹായവും പ്രോത്സാഹനവും നല്‍കിയാണ് ഈ ഹെല്പ് ലൈന്‍ യാഥാര്‍ത്ഥ്യമാകുവാന്‍ സഹായിച്ചത്. നോര്‍ക്ക കാനഡ ഹെല്‍പ്പ് ലൈനില്‍ പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ള കാനഡയിലെ വിവിധ പ്രോവിന്സില് താമസിക്കുന്ന മലയാളികള്‍ കുര്യന് പ്രക്കാനവുമായോ മറ്റു സംഘാടകരുമയോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക കാനഡായുടെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 438 238 0900 ല്‍ ബന്ധപ്പെടാവുന്നതാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply