മനാമ (ബഹ്റൈന്‍): കഴിഞ്ഞ രണ്ടാഴ്ചയായി നിലവിലെ സാഹചര്യങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന ബഹ്റൈനിലെ പ്രവാസികളെ കണ്ടെത്തി ഭക്ഷണസാധനങ്ങള്‍ എത്തിച്ച ബഹ്റൈന്‍ ലാല്‍ കെയേഴ്സിന്റെ രണ്ടാം ഘട്ട ഭക്ഷണ കിറ്റുകള്‍ വിതരണത്തിനു തയ്യാറായി.
പുണ്യ റമദാന് മാസത്തില്‍ ഭക്ഷണത്തിനു ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കു വിതരണം ചെയ്യാന്‍ അത്യാവശ്യ ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ നൂറോളം റമദാന് കിറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് ലാല്‍ കെയെഴ്സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി എഫ്.എം. ഫൈസല്‍ എന്നിവര്‍ അറിയിച്ചു.
ഇന്നു മുതല്‍ ബഹ്റൈനിലെ വിവിധ ഏരിയകളില്‍ ലാല്‍ കെയേഴ്സ് പ്രവര്‍ത്തകര്‍ അര്‍ഹരായവരെ കണ്ടെത്തി വിതരണം ചെയ്തു തുടങ്ങും. ചാരിറ്റി കണ്‍വീനര്‍ ജസ്റ്റിന് ഡേവിസ്, ട്രഷറര്‍ ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ അനു കമല്‍, തോമസ് ഫിലിപ്പ്, ഷാന്‍, പ്രജില്‍ പ്രസന്നന് എിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുത്.
മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായ ഡിറ്റോ, വൈശാഖ്, ഷിബു, സുബിന്, രതിന്, സജീഷ്, അരുണ്‍ നെയ്യാര്‍, അരുണ്‍ തൈക്കാട്ടില്‍, അനു എബ്രഹാം, മണിക്കുട്ടന്, അജി ചാക്കോ, രാജേഷ്, ജിനു, നജ്മല്‍, വിഷ്ണു, അജീഷ്, അജില്‍ എന്നിവര്‍ കിറ്റു വിതരണത്തിനു മേല്‍നോട്ടം വഹിക്കുന്നു.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ വിവിധ തലത്തില്‍ പത്മഭൂഷണ്‍ മോഹന്‍ലാല്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ക്കു കൂടുതല്‍ പ്രചോദനം നല്കുന്നു എന്നും ലാല്‍ കെയേഴ്സ് ഭാരവാഹികള്‍ അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply