മാരകവ്യാധി പടര്‍ന്നുപിടിച്ചു
മനുഷനാരില് ആധി പടര്‍ന്നു
മരണം തുതുതുരെ ഓടി നടന്നു
ഒരു കലികാലത്തിന് വരവറിയിച്ച്!
മാരകവ്യാധി….
ആറടി അകലം പാലിക്കേണം
കൈകള്‍ സദാ ശുചിയാക്കീടേണം
വീട്ടില്‍ തന്നെ ഇരുന്നീടേണം
വന്നൊരു വ്യാധി ഒഴിവാക്കാനായ്
മാരകവ്യാധി…..
മുമ്പും വന്നിട്ടുണ്ടീ വ്യാധികള്‍
ബ്ലാക്ക് ഡിസീസും, സ്പാനിഷ് ഫ്ലൂവും
കഥകള്‍ മറന്നീടേണ്ടിവിടാരും
കണ്ടുപിടിക്കും പ്രതിവിധി നമ്മള്!
മാരകവ്യാധി…
കുറ്റം കണ്ടു നടക്കേണ്ടിവിടെ
ഊറ്റം കൊണ്ടു നടക്കേണ്ടിവിടെ
പരസ്പരമങ്ങനെ പഴിചാരേണ്ട
സ്പര്‍ദ്ധ പെരുത്തു നടന്നീടേണ്ട!
മാരകവ്യാധി….
സമയം കിട്ടാതോടി നടന്നവര്‍
ക്ഷമയുടെ നെല്ലിപലകയില്‍
നിന്നു ചവിട്ടി, പുതിയൊരു താളം!
നവജീവിത നിര്‍ണ്ണയ താളം.
മാരകവ്യാധി…….
എത്ര നിസ്സാരര്‍ നമ്മള്, എന്നൊരു
പുത്തന്‍ സിദ്ധാന്തപൊരുള്
നമ്മള് പഠിച്ചു, ചെറിയൊരു ഫ്ലൂവിന്
മാരക മരണ പെരുമഴ കണ്ട്!
മാരകവ്യാധി….
മരണം കണ്ട് മടുത്തൊരു കൂട്ടര്
ആതുരശുശ്രൂഷകര്‍, അശ്രു പൊഴിച്ചു
എന്നിതിനൊക്കെയൊരവസ്സാനം?
എന്നൊരു ചിന്തയില്‍ ഞെട്ടിവിറച്ചു
മാരകവ്യാധി…..
പുതിയൊരു യുഗ വരവിന് ചിന്ത
പതിയെ പതിയെ നമ്മളിലെത്തി
സത്യാന്വേഷികളായ് നമ്മള് നടന്നു
പുതിയ യുഗത്തിന് പിന്‍ഗാമികളായ്!
മാരകവ്യാധി……
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply