Flash News

ഇന്നത്തെ നക്ഷത്ര ഫലം (മെയ് 10, 2020)

May 10, 2020 , .

d0539b1ba13ab57af0577aad24dee9c5അശ്വതി: പരിശ്രമങ്ങള്‍ക്ക് അനുഭവഫലം ഉണ്ടാകും. ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. ധനവിഭവസമാഹരണത്തില്‍ ലക്ഷ്യപ്രാപ്തിനേടും.

ഭരണി: ജീവിതപങ്കാളിയുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. വസ്തുനിഷ്ഠമായി പഠിച്ച് പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.

കാര്‍ത്തിക: പ്രമുഖരുടെ ആപ്തവചനങ്ങള്‍ സ്വീകരിക്കും. സന്താനങ്ങളോടൊപ്പം വിനോദയാത്രപുറപ്പെടും. ആഗ്രഹിച്ച ഗൃഹം വാങ്ങാന്‍ തയാറാകും.

രോഹിണി: പ്രവര്‍ത്തനഗുണവും സാമ്പത്തിക നേട്ടവും സമാധാനവും സ്വസ്ഥതയും ഉണ്ടാകും. വിദേശയാത്രാനുമതി ലഭിക്കും. കലാകായികമത്സരങ്ങളില്‍ വിജയിക്കും.

മകയിരം: വാഹനം മാറ്റി വാങ്ങും. ചെയ്യുന്ന പ്രവൃത്തികള്‍ക്ക് അംഗീകാരം ലഭിക്കും. സ്വപ്നസാക്ഷാത്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും.

തിരുവാതിര: വിജ്ഞാനം ആർജിക്കാന്‍ അവസരമുണ്ടാകും. അസുഖങ്ങള്‍, ഉദാസീനമനോഭാവം, ഉന്മേഷക്കുറവ് തുടങ്ങിയവ വർധിക്കും. പ്രതികാര ബുദ്ധി ഉപേക്ഷിക്കണം.

പുണര്‍തം: സന്താനങ്ങളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. യാത്രാക്ലേശത്താല്‍ വൈകിയെത്തും. അമിതമായ ആത്മവിശ്വാസം ഉപേക്ഷിക്കണം.

പൂയ്യം: അനുകൂലമായ ഉദ്യോഗമാറ്റത്തിനു അനുമതി ലഭിക്കും. വിഷമഘട്ടങ്ങളെ തരണം ചെയ്യാന്‍ സുഹൃത്‌സഹായം തേടും. വ്യത്യസ്തമായ പ്രവര്‍ത്തനശൈലി അവലംബിക്കുന്നതുവഴി സംതൃപ്തിതോന്നും.

ആയില്യം: സുഖസൗകര്യങ്ങള്‍ കൂടുതലുള്ള ഗൃഹത്തിലേക്ക് മാറിതാമസിക്കും. പ്രതികൂലസാഹചര്യങ്ങള്‍ വന്നു ചേരുമെങ്കിലും ആലോചിച്ച് പ്രവര്‍ത്തിച്ചാല്‍ അതിജീവിക്കാന്‍ സാധിക്കും.

മകം: പ്രവര്‍ത്തനവിജയമുണ്ടാകും. ദമ്പതികളുടെ ആഗ്രഹങ്ങള്‍ സാധിക്കും. അനുബന്ധവ്യാപാരം തുടങ്ങും. പൂര്‍വ്വികസ്വത്തില്‍ ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെക്കും.

പൂരം: പദ്ധതി സമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തിനേടും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. സഹപ്രവര്‍ത്തകരെ സഹായിക്കും. പുതിയ പാഠ്യപദ്ധതിക്കു ചേരും.

ഉത്രം: അവസരവാദം കുടുംബകലഹത്തിനു വഴിയൊരുക്കും. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. ഊഹക്കച്ചവടത്തില്‍ ലാഭമുണ്ടാകും.

അത്തം: അർധമനസോടുകൂടി മേലധികാരിയുടെ ആജ്ഞ അനുസരിക്കും. സദ്ചിന്തകളാല്‍ സത്കര്‍മ്മപ്രവണത വർധിക്കും. വിട്ടുമാറാത്ത അസുഖത്തിന് ശാശ്വത ചികിത്സ തുടങ്ങിവെക്കും.

ചിത്തിര: സജ്ജനസംസര്‍ഗത്താല്‍ സത്കര്‍മ്മ പ്രവണത വർധിക്കും. വിഷമഘട്ടങ്ങളെ തരണം ചെയ്യാന്‍ സുഹൃത്സഹായം തേടും. ആശയവിനിമയങ്ങളില്‍ അപാകതകളുണ്ടാവാതെ സൂക്ഷിക്കണം.

ചോതി: മതസൗഹാർദപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. ചുമതലാബോധമുളള പുത്രന്‍റെ സമീപനത്തില്‍ ആശ്വാസവും ആത്മാഭിമാനവും തോന്നും. പഠിച്ച വിഷയത്തിനോടനുബ‌ന്ധമായി തുടര്‍ന്ന് പഠിക്കാന്‍ തീരുമാനിക്കും.

വിശാഖം: സല്‍കര്‍മ്മപ്രവണത വർധിക്കും. മംഗളകര്‍മ്മങ്ങളില്‍ സജീവസാന്നിധ്യം വേണ്ടിവരും. കൂടുതല്‍ പ്രവൃത്തികള്‍ നിശ്ചിതസമയപരിധിക്കുള്ളില്‍ ചെയ്തുതീര്‍ക്കും.

അനിഴം: വെല്ലുവിളികളെ അതിജീവിക്കാന്‍ സാധിക്കും. ആസൂത്രിതപദ്ധതികള്‍ വിജയിക്കും. ഉചിതമായ നിർദേശം നൽകാനവസരമുണ്ടാകും.

തൃക്കേട്ട: മാര്‍ഗതടസങ്ങള്‍ നീങ്ങും. വ്യവസ്ഥകള്‍ പാലിക്കും. പ്രവര്‍ത്തനരംഗം പുഷ്ടിപ്പെടും. മേലധികാരിയുടെ ദുസംശയങ്ങള്‍ക്ക് മറുപടി നൽകാനിടവരും.

മൂലം: ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധകുറയും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വിപരീത സാഹചര്യങ്ങളെ അതിജീവിക്കാന്‍ സാധിക്കും. സഹപാഠികളോടൊപ്പം ഉല്ലാസയാത്രക്കു സാധ്യതയുണ്ട്.

പൂരാടം: ഉദ്യോഗത്തില്‍ പുനര്‍നിയമനം ലഭിക്കും. വിദേശത്തു സ്ഥിരതാമസമാക്കാനുള്ള അനുമതി ലഭിക്കും. ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും.

ഉത്രാടം: സഹപ്രവര്‍ത്തകര്‍ അവധിയിലായതിനാല്‍ ചുമതലകള്‍ വർധിക്കും. മിഥ്യാധാരണകള്‍ മാറി സമാധാന അന്തരീക്ഷം കൈവരും. സങ്കീർണമായ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടും.

തിരുവോണം: അസുഖങ്ങള്‍ക്ക് ചികിത്സ വേണ്ടി വരും. മംഗളകര്‍മ്മങ്ങള്‍ക്ക് സജീവ സാന്നിധ്യം വേണ്ടിവരും. പ്രത്യേക ഈശ്വരപ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തും.

അവിട്ടം: സംയുക്തസംരംഭത്തില്‍ നിന്നും ഒഴിഞ്ഞുമാറി പുതിയ വ്യാപാരം തുടങ്ങും. ഗൃഹപ്രവേശനചടങ്ങ് നിര്‍വഹിക്കും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും.

ചതയം: പ്രവര്‍ത്തനങ്ങള്‍ക്ക് ഫലമുണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും. പുതിയ മേഖലകളില്‍ പണം മുടക്കുന്നതിനെപ്പറ്റി പുനരാലോചിക്കും.

പൂരോരുട്ടാതി: ചിന്താമണ്ഡലത്തില്‍ പുതിയ ആശയങ്ങള്‍ ഉദിക്കും. സന്താനസംരക്ഷണത്താല്‍ ആശ്വാസം തോന്നും. മേലധികാരിയുടെ ചുമതലകള്‍ ഏറ്റെടുക്കും.

ഉത്രട്ടാതി: അമിതസംസാരം ഉപേക്ഷിക്കണം. ചിന്താമണ്ഡലത്തില്‍ ഒതുങ്ങാത്ത കാര്യങ്ങള്‍ ഉപേക്ഷിക്കും. പ്രയത്നങ്ങള്‍ക്ക് ഫലം കുറയും.

രേവതി: സാഹിത്യരചനക്ക് അംഗീകാരം ലഭിക്കും. പറയുന്നവാക്കുകള്‍ ഫലപ്രദമായിത്തീരും. ആവശ്യമുളള പലതും മറക്കാനിടയുണ്ട്.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top