ടെക്സസില്‍ പുതിയതായി 485 കൊവിഡ്-19 കേസുകള്‍ കണ്ടെത്തിയതായി ടാരന്റ് കൗണ്ടി ആരോഗ്യവകുപ്പ്

federal_medical_center_ap_03081998ഡാളസ്: ടെക്സസിലെ ടാരന്റ് കൗണ്ടിയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ 485 പുതിയ കൊറോണ വൈറസ് കേസുകള്‍ കണ്ടെത്തിയതായി പ്രഖ്യാപിച്ചു. ഇതില്‍ 90 ശതമാനവും ഫെഡറല്‍ ജയിലില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ടതാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സ്ഥിരീകരിച്ച 485 കേസുകളില്‍ 423 എണ്ണം ഫെഡറല്‍ മെഡിക്കല്‍ സെന്‍റര്‍ ഫോര്‍ട്ട്‌വര്‍ത്ത് ജയിലുമായി ബന്ധപ്പെട്ടതാണെന്ന് കൗണ്ടി അധികൃതര്‍ അറിയിച്ചു. ഏകദേശം 1,463 തടവുകാരില്‍ 627 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസ് ഫെഡറല്‍ സം‌വിധാനത്തില്‍ ഏറ്റവും കൂടുതല്‍ അണുബാധ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ ജയിലാണിത്. കോവിഡ്-19 ബാധയേറ്റ് കുറഞ്ഞത് അഞ്ച് മരണങ്ങളെങ്കിലും ഇവിടെ നടന്നിട്ടുണ്ട്.

ഏപ്രില്‍ 23 ന് കൊവിഡ്-19 പരിശോധനയില്‍ പോസിറ്റീവ് ആയ 56 കാരനായ ഗ്വാഡലൂപ്പ് റാമോസ് ഞായറാഴ്ച മരിച്ചു. ഏപ്രില്‍ 28 ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പ് വയറുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നു.

മരണസമയത്ത്, വലിയ അളവില്‍ ഹെറോയിന്‍ വിതരണം ചെയ്യാനുള്ള ഗൂഢാലോചനാക്കുറ്റത്തിന് റാമോസ് 17.5 വര്‍ഷം തടവ് അനുഭവിക്കുകയായിരുന്നു. 2017 സെപ്തംബര്‍ മുതല്‍ ഫോര്‍ട്ട്‌വര്‍ത്ത് ജയിലില്‍ ശിക്ഷയനുഭവിച്ചുവരികയായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News