Flash News

പ്രവാസി മലയാളി ഫെഡറേഷന്‍ ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു

May 11, 2020 , പി പി ചെറിയാന്‍

thumbnail_Image (1)ദോഹ: കോവിഡ് 19 മഹാമാരി കാരണം ലോക്ക് ഡൗണിലും, മറ്റു സാമ്പത്തികപരവും ജോലിസംബന്ധമായ പ്രശ്നങ്ങളും മറ്റും അഭിമുഖീകരിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കു വേണ്ടിയുള്ള ഭക്ഷ്യ വസ്തുക്കള്‍ പി എം ഫ് ഗ്ലോബല്‍ കാമ്പയിനിന്‍റെ ഭാഗമായി പി എം എഫ് ഗ്ലോബല്‍ പ്രസിഡണ്ട് എം പി സലീം ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ പി കുമാരന്‍റെ അസാന്നിധ്യത്തില്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫസ്റ്റ് സെക്രട്ടറി എസ് ആര്‍ എച് ഫഹ്മിക്ക് മെയ് 10 ഞായറാഴ്ച രാവിലെ കൈ മാറി. ചടങ്ങില്‍ ലേബര്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഓഫീസര്‍ ധീരജ് കുമാര്‍, സെക്കന്‍റ് സെക്രട്ടറി ഡോക്ടര്‍ സോനാ സോമന്‍, പി എം എഫ് ഖത്തര്‍ ട്രഷറര്‍ ആഷിക് മാഹി, പി എം എഫ് ഖത്തര്‍ ജനറല്‍ സെക്രട്ടറി അഹമ്മദ് ഹിഷാം, എന്നിവരും സിഹിതരായിരുന്നു.

downloadഈ ഒരു കാമ്പയിനില്‍ പങ്കു ചേരാനും അതാതു രാജ്യങ്ങളിലെ എംബസ്സികള്‍ക്കും മിഷനുകള്‍ക്കും 55 ഓളം രാജ്യങ്ങളില്‍ ഇപ്പോള്‍ യൂണിറ്റുകളുള്ള പി എം എഫ് ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയതായി എം പി സലീം എംബസി അധികൃതരെ അറിയിച്ചു. തുടര്‍ന്നും സഹായ സഹകരണങ്ങള്‍ ഉണ്ടാകുമെന്ന് ഖത്തര്‍ ട്രഷറര്‍ ആശിക് മാഹി, ജനറല്‍ സെക്രട്ടറി അഹമ്മദ് ഹിഷാം എന്നിവര്‍ അറിയിച്ചു.

ഈ ഒരു അനിവാര്യ കാലഘട്ടത്തില്‍ അശരണര്‍ക്കു അത്താണിയാകുന്ന പി‌എം‌എഫിന്റെ മാതൃകാപരമായ ഈ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ പി കുമാരന്‍ പി എം എഫ് ഗ്ലോബല്‍ സംഘടനക്കും നേതാക്കള്‍ക്കും പ്രത്യേക നന്ദി രേഖപ്പെടുത്തി. ഇന്ത്യന്‍ എമ്പസിയുമായി ചേര്‍ന്നുള്ള ഈ കാരുണ്യ പ്രവര്‍ത്തികളില്‍ എന്നും സഹകരിക്കാറുള്ള ഖത്തറിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ഫാമിലി ഫുഡ് സെന്‍റര്‍ മുഖ്യ പ്രായോജകര്‍ ആയിരുന്നു. കൂടാതെ സ്പോണ്‍സര്‍ ആയി പ്രധാന ഭക്ഷ്യ വിതരണ ശൃംഖലയായ ദാന ഹൈപ്പര്‍ മാര്‍ക്കറ്റും സഹകരിച്ചു. ഈ ഒരു സദുദ്യമത്തില്‍ പങ്കു ചേര്‍ന്ന സ്പോണ്‍സര്‍മാര്‍ക്കും പി എം എഫ് ഭാരവാഹികള്‍ക്കും ഗ്ലോബല്‍ പ്രസിഡണ്ട് എം പി സലീം, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ ജോസ് കാനാട്ട്, ചീഫ് പേട്രണ്‍ ഡോക്ടര്‍ മോന്‍സ് മാവുങ്കാല്‍, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു, ഗ്ലോബല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍, ഗ്ലോബല്‍ ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം എന്നിവര്‍ സംയുക്ത പത്രപ്രസ്താവനയില്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top