Flash News

കൊവിഡ്-19 ലോക്ക്ഡൗണ്‍ ലഘൂകരിക്കുന്നു, ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ സര്‍‌വീസ് മെയ് 12 മുതല്‍ പുനരാരംഭിക്കും

May 11, 2020

train-falcon-imageന്യൂഡല്‍ഹി: കൊവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ഗതാഗതം നിരോധിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ മെയ് 12 മുതല്‍ ട്രെയിന്‍ സര്‍‌വീസ് പുനരാരംഭിക്കുന്നു. ആദ്യ ഘട്ടത്തില്‍ ന്യൂഡല്‍ഹിയില്‍ നിന്ന് മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, തിരുവനന്തപുരം തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങളിലേക്കും തിരിച്ചും ആകെ 30 സര്‍വ്വീസുകളാണ് ഉണ്ടാവുക.

കേരളത്തിലേക്കുള്ള ആദ്യ തീവണ്ടി ഡല്‍ഹിയില്‍ നിന്ന് ബുധനാഴ്ച പുറപ്പെടും. ഈ തീവണ്ടി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. ആഴ്ചയില്‍ മൂന്ന് രാജധാനി സര്‍വ്വീസുകളായിരിക്കും തിരുവനന്തപുരത്തേയ്ക്കും തിരിച്ചും ഉണ്ടാവുക. നേരത്തെ ഹസ്രത്ത് നിസാമുദീനില്‍ നിന്ന് ആരംഭിച്ചിരുന്ന രാജധാനി സര്‍വ്വീസുകള്‍ ഇത്തവണ ന്യൂഡല്‍ഹിയില്‍ നിന്നായിരിക്കും പുറപ്പെടുക.

കൊങ്കണ്‍ വഴിയായിരിക്കും സര്‍വ്വീസ്. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ബുധനാഴ്ച ആരംഭിക്കുന്ന തീവണ്ടിയ്ക്ക് തിരുവനന്തപുരം കൂടാതെ രണ്ട് സ്‌റ്റോപ്പുകള്‍ മാത്രമേയുള്ളൂവെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. കോഴിക്കോട്ടും എറണാകുളത്തും മാത്രമേ തീവണ്ടി നിര്‍ത്തുകയുള്ളൂ. ആദ്യം തിരുവനന്തപുരം ഉള്‍പ്പെടെ ഒമ്പത് സ്റ്റോപ്പുകള്‍ ഉണ്ടെന്നാണ് അറിയിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ മൂന്ന് സ്‌റ്റോപ്പുകളാക്കി കുറച്ചത്.

ഇന്ന് വൈകിട്ട് നാല് മണി മുതല്‍ ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. റെയില്‍വേ കൗണ്ടറുകള്‍ വഴി ബുക്കിങ് ഉണ്ടായിരിക്കില്ല. മുഖാവരണം ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ യാത്രക്കാര്‍ പാലിക്കണം. കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്ക് മാത്രമാണ് യാത്രാനുമതി. യാത്രയ്ക്ക് മുമ്പായി ശരീരോഷ്മാവ് പരിശോധിക്കും.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top