Flash News

കാലത്തിന്റെ കണക്ക് പുസ്തകം (നാടകാസ്വാദനം): ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍

May 11, 2020 , .

kalapralayam_1ഒരു എഴുത്തുകാരനെ ആഴത്തില്‍ സ്വാധിനിക്കുന്ന ഒന്നാണ് ആ വ്യക്തി ജീവിക്കുന്ന സാമൂഹ്യവ്യവസ്ഥിതി. നമ്മുടെ പൂര്‍വ്വ പിതാക്കന്മാരടക്കം പലവിധ ചൂഷണങ്ങള്‍ക്ക് അടിമപെടുക മാത്രമല്ല നന്മയും തിന്മയും തമ്മിലുള്ള പോരാട്ടങ്ങള്‍ അന്നും ഇന്നും നടക്കുന്നു. കഴിഞ്ഞ പ്രളയകാലം നാടകകൃത്തിനെ സ്വാധിനിച്ചതുകൊണ്ടാകണം സങ്കീര്‍ണ്ണമായ ഒരു വിഷയം വസ്തുനിഷ്ഠമായ വിധത്തില്‍ നാടകരൂപത്തിലാക്കിയത്. ഒരു സംഭവത്തെ നാടകിയമാക്കുന്നത് അതിനുള്ളിലെ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളുമാണ്. നല്ല നാടകങ്ങളില്‍ നിന്ന് പുറത്തേക്ക് വരുന്ന ഓരോ വാക്കും അത് വെറും വാക്കുകളല്ല അതിലുപരി ജീവന്‍റെ തുടിപ്പുകളാണ്.

457159_110775652400735_1826246796_oമനുഷ്യന്‍റെ സ്വഭാവം കുറച്ചൊക്കെ സഹജീവികള്‍ക്കറിയാം എന്നാല്‍ പ്രകൃതിയുടെ സ്വഭാവം ആര്‍ക്കുമറിയില്ല. കാണാത്ത ഈശ്വരനെ നമുക്ക് കാണിച്ചു തരുന്നവര്‍ക്കുപോലും പ്രകൃതിയെപ്പറ്റി അന്തിമമായ ഒരു വ്യാഖ്യാനവും നല്‍കാന്‍ സാധിക്കുന്നില്ല. കാരണം കാലം അല്ലെങ്കില്‍ പ്രകൃതി എപ്പോഴാണ് ഒരു നിമിഷം അല്ലെങ്കില്‍ ദിവസങ്ങള്‍ മനുഷ്യനെ പിടിച്ചുകെട്ടി വിചാരണ ചെയ്യുന്നതെന്ന് ആര്‍ക്കുമറിയില്ല. കൊറോണ കോവിഡ് മാരക രോഗം അതിനൊരുദാഹരണമാണ്. ഉത്തമങ്ങളായ സാഹിത്യ സൃഷ്ടികളും ഇതുപോലെയാണ് രൂപമെടുക്കുന്നത്. എപ്പോഴാണ് സമൂഹത്തില്‍ ആഞ്ഞടിക്കുന്നതെന്ന് ആര്‍ക്കുമറിയില്ല. ഒരു സാഹിത്യകാരന്‍റെ ജീവിതാനുഭവങ്ങളാണ് പലപ്പോഴും കഥാപാത്രങ്ങളായി കടന്നുവരുന്നത്. മനുഷ്യ ജീവിതത്തിന്‍റ മൂല്യങ്ങള്‍ എപ്പോഴും നല്ല കൃതികളില്‍ കാണും അത് അര്‍ത്ഥവത്തായി കാണുമ്പോഴാണ് അതിലെ സൗന്ദര്യം നമ്മള്‍ തിരിച്ചറിയുന്നത്. അവിടെ പ്രണയം, സ്നേഹം മാത്രമല്ല വെറുപ്പും പ്രകടമാണ്.

സാഹിത്യ ചരിത്രത്തില്‍ മതത്തോടുള്ള ടോള്‍സ്റ്റോയിയുടെ വെറുപ്പ്, കാര്‍ഷിക രംഗത്ത് തകഴിയുടെ ‘രണ്ടിടങ്ങഴി’, ചെറുകാടിന്‍റ ‘ഭൂപ്രഭൂ’, തോപ്പില്‍ ഭാസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഇതെല്ലം ജന്മിത്വത്തിനെതിരെയുള്ള കൃതികളായിരുന്നു. ഈ രംഗത്ത് ഇടശ്ശേരി, ആശാന്‍, ഉള്ളൂര്‍, തിരുനല്ലൂര്‍ കരുണാകരന്‍, വയലാര്‍, പൊന്‍കുന്നം വര്‍ക്കി, വൈലോപ്പിള്ളി, കെ. ദാമോദരന്‍, കേസരി ബാലകൃഷ്ണപിള്ള, എം.പി. പോള്‍, കാക്കനാടന്‍ ഇങ്ങനെ ധാരാളം എഴുത്തുകാര്‍ സമൂഹത്തിലെ ജീര്‍ണ്ണതകള്‍ക്കതിരെയാണ് എഴുതിയത്, അല്ലാതെ ഒരു ഒരു മതരാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടിയല്ല. യാഥാര്‍ഥ്യം തിരിച്ചറിയുന്ന സാഹിത്യകാരന്‍, കവി തന്റെ ഭാവനപ്രപത്തിലേക്ക് കടക്കുമ്പോള്‍ ജീവിത മൂല്യങ്ങള്‍ തിരിച്ചറിയുന്നു. ശൂന്യതക്ക് രൂപവും ജീവനും നല്‍കുന്നു. അത് വെറുപ്പിന്‍റ രൂപത്തില്‍ പുറത്തുവരുന്നു. ‘കാലപ്രളയം’ ആ യാഥാര്‍ഥ്യമാണ് ഇവിടെ വെളിപ്പെടുത്തുന്നത്.

റേഡിയോ നാടകത്തിലൂടെ നാടക സാഹിത്യ രംഗത്ത് വന്ന കാരൂര്‍ സോമന്‍റെ പ്രഭാത് ബുക്ക്സ് പ്രസിദ്ധികരിച്ച ഡോ. ജോര്‍ജ് ഓണക്കൂര്‍ അവതരികയെഴുതിയ ‘കാലപ്രളയം’ നാടകം വായിച്ചപ്പോള്‍ ഓര്‍മ്മയിലെത്തിയത് തോപ്പില്‍ ഭാസി അവതാരിക എഴുതിയ കാരൂര്‍ സോമന്‍റെ ഗള്‍ഫില്‍ നിന്നുള്ള സംഗീത നാടകം ‘കടലിനക്കരെ എംബസ്സി സ്കൂള്‍’ ആണ്. അതില്‍ പ്രതേകം ശ്രദ്ധിച്ചത് ഒരു സ്കൂള്‍ മാനേജ്മെന്റ് നടത്തുന്ന ചൂഷണത്തിനെതിരെയുള്ള എതിര്‍പ്പെങ്കില്‍ കാലപ്രളയത്തില്‍ കണ്ടത് മനുഷ്യന്‍ പ്രകൃതിയോട് കാട്ടുന്ന ക്രൂരതയാണ്. പ്രളയം തങ്ങളുണ്ടാക്കിയ സര്‍വ്വ സമ്പാദ്യങ്ങളും ഒഴുക്കിക്കൊണ്ടുപോകുന്ന കാഴ്ച. ഈശ്വരന്‍ സൃഷ്ടിച്ച മണ്ണില്‍ മനുഷ്യന്‍ സ്ഥാപിച്ച അതിരുകള്‍ മാഞ്ഞുപോകുകയും സ്നേഹത്തോടെ ജീവിച്ച ആത്മസുഹൃത്തുക്കള്‍ മണ്ണിനും പെണ്ണിനും ജാതിക്കും മതത്തിനും വേണ്ടി കലഹിച്ചപ്പോള്‍ സ്നേഹം, സൗഹാര്‍ദ്ദം വെറും അലങ്കാരങ്ങളായി മാറുന്നു. വെട്ടിപ്പിടിച്ചതും പൊരുതി നേടിയതുമൊക്കെ വെറുതെയെന്ന് തീരുമാനിക്കുന്നിടത്താണ് കാലത്തിന്‍റ കണക്ക് പുസ്തകം പ്രളയമായി പഠിപ്പിക്കാനെത്തുന്നത്.

നാടകത്തിലെ പ്രമുഖ കഥാപാത്രങ്ങളായ ചാണ്ടി മാപ്പിള, കേശവന്‍ നായരുടെ മൂന്ന് തലമുറകളാണ് നാടകത്തില്‍ കഥാപാത്രങ്ങളാകുന്നത്. പ്രളയകാലം വിശപ്പടക്കാനായി ക്യുവില്‍ നിന്നതും സ്കൂള്‍ വരാന്തയില്‍ അന്തിയുറങ്ങിയതും ഒരേ ബെഞ്ചിലിരുന്ന് ഭക്ഷണം കഴിച്ചതുമെല്ലാം മനുഷ്യ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകളാണ്.

അവസാന രംഗത്തെ കാഴ്ച. കേശവന്‍ നായരും ചാണ്ടി മാപ്പിളയും കെട്ടിപ്പുണരുന്നു. എന്നിട്ടവര്‍ പറയുന്നു.

‘മനുഷ്യന്‍ പരസ്പരം സ്നേഹിക്കുന്നിടത്ത് ഭൂമി തളിര്‍ക്കും. പ്രകൃതി ചിരിക്കും…ജാതിയും മതവും വര്‍ണ്ണവും മറന്ന് മനുഷ്യന്‍
ഒന്നാകും’ (അവരുടെ സ്നേഹപ്രകടനങ്ങള്‍ കണ്ട് കിളികള്‍ ചിലച്ചു. നെല്‍പ്പാടങ്ങള്‍ കാറ്റിലാടി. പ്രതീക്ഷയുടെ ഉണര്‍ത്തുപാട്ടിലേക്ക് എല്ലാവരും നിരന്നു….ഒരു നവകേരള സൃഷ്ട്രിയുടെ പ്രവര്‍ത്തികള്‍ ദൃശ്യമാകുമ്പോള്‍ കര്‍ട്ടന്‍ വീഴുന്നു).

നാടകത്തില്‍ വൈകാരികത നിറഞ്ഞ ധാരാളം സന്ദര്‍ഭങ്ങള്‍, ശക്തമായ കഥാപാത്രങ്ങള്‍, മനോഹരമായ നാടക ശൈലി, അവതരണ ഭംഗിയെല്ലാം ചരിത്ര സാക്ഷ്യങ്ങളായി നിലകൊള്ളുന്നു. മനുഷ്യ ജീവിതത്തെ അപകടത്തിലാക്കുന്ന ജാതി ചിന്തകള്‍, അത്യാര്‍ത്തി പ്രളയം കടപുഴക്കിയെറിയുക മാത്രമല്ല ആ സംഭവബഹുലമായ വിഷയത്തെ നാടകരൂപത്തിലാക്കി അവതരിപ്പിക്കുന്ന സര്‍ഗ്ഗകൗശല്യം അസാധാരണമാണ്. നാടക ശാഖക്ക് ‘കാലപ്രളയം’ ഒരു പുതിയ മുഖമാണ് നല്‍കിയിരിക്കുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top