ന്യൂഡല്‍ഹി: ലോക്ക്ഡൗണിന് ഇളവുകള്‍ അനുവദിച്ചത് തിരിച്ചടിയായി രാജ്യത്ത് കൊവിഡ്-19 രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു. മെയ് 15-ാം തിയ്യതിയോടുകൂടി കൊവിഡ്-19 രോഗികളുടെ എണ്ണം 65,000 ആകുമെന്നായിരുന്നു നീതി ആയോഗ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ 15-ാം തിയതിയാകാന്‍ നാല് ദിവസം ശേഷിക്കെ ഇന്നലെ രോഗികളുടെ എണ്ണം 67,152 ആയി. ലോക്ക്ഡൗണ്‍ നിബന്ധനകളിലെ ഇളവുകളാണ് രോഗികള്‍ വര്‍ധിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ അടുത്ത 15 ദിവസം കൊണ്ട് ഒരു ലക്ഷം പുതിയ കേസുകള്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഓഗസ്റ്റ് പകുതിയോടെ രാജ്യത്ത് 2.74 കോടി ആളുകള്‍ക്ക് കൊവിഡ് ബാധിക്കുമെന്നാണ് ഏപ്രില്‍ 27ന് നീതി ആയോഗ് വിലയിരുത്തിയത്. അന്ന് 12 ദിവസമെന്ന നിരക്കിലായിരുന്നു രോഗികളുടെ എണ്ണം ഇരട്ടിച്ചിരുന്നത്. ഇത് ഇടയ്ക്ക് മെച്ചപ്പെട്ടാലും ലോക്ക്ഡൗണ്‍ മാറുമ്പോള്‍ സ്ഥിതി രൂക്ഷമാകാമെന്നാണ് നിഗമനം.
അതേസമയം മുംബൈയില്‍ കൊവിഡ് സാമൂഹ്യവ്യാപനത്തിന്റെ സൂചനയുണ്ടെന്ന് മഹാരാഷ്ട്ര രോഗ നിരീക്ഷണ- നിയന്ത്രണ ചുമതലയുള്ള ഡോ. പ്രദീപ് അവാതെ അറിയിച്ചു. സംസ്ഥാനത്തെ മറ്റ് ചില കേന്ദ്രങ്ങളിലും സമൂഹവ്യാപനത്തിന് സമാനമായ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോഗ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികള്‍ 23,401 ആയി. ഇന്നലെ 36 പേര് മരിച്ചു. 1230 പേര്‍ക്കാണ് ഇന്നലെ ഇവിടെ രോഗം ബാധിച്ചത്. ആകെ മരണം 868 ആയി.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കൊറോണ വൈറസ് യു എസില്‍ മാരകമാകാന്‍ കാരണക്കാരന്‍ പ്രസിഡന്റ് ട്രംപാണെന്ന് ഭാഷാശാസ്ത്ര പണ്ഡിതന് ചോംസ്കി
കുട്ടികളില്‍ കൊറോണ വൈറസ്: ജൂണ്‍ മാസം പ്രതിദിനം ആറായിരം കുട്ടികള്‍ വരെ മരിക്കാന്‍ സാധ്യതയെന്ന് യൂണിസെഫ്
കൊറോണ ചികിത്സയ്ക്കായി ഗംഗാ ജലത്തില്‍ ഗവേഷണം നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഐസിഎംആര്‍ നിരസിച്ചു
കോവിഡ്-19: റഷ്യയില്‍ മൂന്നു ദിവസം കൊണ്ട് പതിനായിരത്തിലധികം കേസുകള്‍ വര്‍ദ്ധിച്ചു
കൊവിഡ്-19 അണുബാധ കേസുകള്‍ ഇന്ത്യയില്‍ 90,000 കടക്കുന്നു, അഞ്ച് നഗരങ്ങളിലായി 46,000 രോഗികള്‍
കോവിഡ്-19: ലോകത്തൊട്ടാകെ മരണ സംഖ്യ 300,000 കവിഞ്ഞു, അമേരിക്കയും യുകെയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍
കൊവിഡ്-19 ഗവേഷകന് താമസസ്ഥലത്ത് തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍
സംസ്ഥാനത്ത് കോവിഡ്-19 വീണ്ടും പിടിമുറുക്കുന്നു, ഇനിയുള്ള കാലം ജാഗ്രതയോടെ ജീവിക്കണമെന്ന് മുഖ്യമന്ത്രി
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
കുട്ടികളെ ഒറ്റയ്ക്ക് കടയില്‍ പറഞ്ഞയച്ച പിതാവിനെ അറസ്റ്റു ചെയ്തു
കോവിഡ്-19: യു എസില്‍ 24 മണിക്കൂറിനുള്ളില്‍ 1813 മരണം, സ്കൂളുകള്‍ ഉടന്‍ തുറക്കും
കോവിഡ് 19: വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടം മെയ് 16 മുതല്‍ 22 വരെ പ്രവര്‍ത്തിക്കും
കോവിഡ്-19: യുഎസില്‍ മരണസംഖ്യ 75,000, 24 മണിക്കൂറിനുള്ളില്‍ 2400 പേര് മരിച്ചു
ചൈനയില്‍ 15 പുതിയ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
കഞ്ചാവ് വില്പനക്കാരില് നിന്ന് പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു; മാനന്തവാടി പോലീസ് സ്റ്റേഷന് അണുവിമുക്തമാക്കുന്നു
മാതൃദിനം വ്യത്യസ്ഥമായി ആഘോഷിച്ച് കെസിസിഎന്‍സി, അനുഗ്രഹാശിസ്സുകളുമായി പ്രമുഖര്‍
ഇറ്റലിയുടെ അവകാശവാദം: കൊറോണ വൈറസിനെ നിര്‍വീര്യമാക്കുന്നതില്‍ ആദ്യ വിജയം
കോറോണ വൈറസ് ഭീഷണി ഒരിക്കലും അവസാനിക്കില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കൊവിഡിനോട് പൊരുതി മനുഷ്യ ജീവന് രക്ഷാകവചമാകുന്ന മാലാഖമാര്‍ (എഡിറ്റോറിയല്‍)
കൊറോണ വൈറസ്: ഇന്ത്യയില്‍ 1,694 പേര് മരിച്ചു, 2,958 പുതിയ കേസുകള്‍ കണ്ടെത്തി
കൊറോണ വൈറസും അണുനാശക ടണലും
ഡാളസ് കൗണ്ടിയില്‍ കോവിഡ് -19 പോസിറ്റീവ് കേസ്സുകള്‍ 5000 കവിഞ്ഞു, മരണം 125
റഷ്യയിലെ കൊറോണ വൈറസ് കേസുകള്‍ 100,000 കടന്നു
Leave a Reply