മാതൃദിനം വ്യത്യസ്ഥമായി ആഘോഷിച്ച് കെസിസി‌എന്‍‌സി, അനുഗ്രഹാശിസ്സുകളുമായി പ്രമുഖര്‍

Newsimg1_72582311സാന്‍ ഹോസെ: ക്‌നാനാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ ആഭിമുഖ്യത്തില്‍
മാതൃദിനം വ്യത്യസ്മായ രീതിയില്‍ ആഘോഷിച്ചു. ലോകം മുഴുവന്‍ കൊവിഡ്-19 ദുരനുഭവത്തിലൂടെ കടന്നുപോകുമ്പോള്‍ ഒന്നിച്ചു കൂടി മാതൃദിനാഘോഷം നടത്താനാകാത്ത സാഹചര്യത്തില്‍, സജി പിണര്‍ക്കയിലിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനില്‍ കൂടി വിശുദ്ധ ബലിയും തുടര്‍ന്ന് അമ്മമാര്‍ക്കും അമ്മച്ചിമാര്‍ക്കും കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെയും ,ബിഷപ്പ് മാര്‍ ജോസഫ് പാണ്ഡരാസെറിലിന്റെയും ആശംസകളും, സമാധാന ആശിര്‍വാദവും ഓണ്‍‌ലൈനില്‍ കൂടി ഒരുക്കുകയും ചെയ്തു.

ചിക്കാഗോ ക്‌നാനായ കത്തോലിക്ക റീജിയന്‍ ഡയറക്ടര്‍ തോമസ് മുളവനാലിന്റേയും, കോട്ടയം എം.പി. തോമസ് ചാഴിക്കാടന്റേയും, കെസിസി‌എന്‍‌സി പ്രസിഡന്റ് അലക്‌സ് മഠത്തില്‍താഴത്തിന്റെയും, കെസിസി‌എന്‍‌സി വെസ്റ്റേണ്‍ റീജിയന്‍ ഡയറക്ടര്‍ രാജു ചെമ്മാച്ചേരിലിന്റേയും, സ്പിരിച്വല്‍ ഡയറക്ടര്‍ സജി പിണര്‍ക്കയിലിന്റേയും, കെസിസി‌എന്‍സി പ്രസിഡന്റ് വിവിന്‍ ഓണശ്ശേരില്‍ എന്നിവരുടെ ആശംസകളും ഓണ്‍ലൈന്‍ വഴി ഒരുക്കി.

മാതൃദിനത്തില്‍ റോസാപുഷ്പങ്ങള്‍കൊണ്ട് മനോഹരമാക്കിയ മാതാവിനെയും തുടര്‍ന്ന് സാന്‍ഹൊസെ കമ്മ്യൂണിറ്റിയിലെ എല്ലാ അമ്മമാരുടെയും ചിത്രങ്ങള്‍ വീഡിയോയിലൂടെ പ്രദര്‍ശിക്കുകയും ചെയ്തു. ക്‌നാനായ പരമ്പരാഗത വേഷത്തിലും, കുട്ടികളും അമ്മയും ക്രിയേറ്റീവ് ആയുള്ള ചിത്രങ്ങളും മാതൃദിനം വ്യത്യസ്ഥമാക്കി.

കെസിസിഎന്‍സി പ്രസിഡന്റ് വിവിന്‍ ഓണശ്ശേരില്‍, പ്രബിന്‍ ഇലഞ്ഞിക്കല്‍, ഷീബ പുറയംപള്ളില്‍, സ്റ്റീഫന്‍ വേലികട്ടേല്‍, ഷിബു പാലക്കാട്ടു എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

Newsimg2_10039920


Print Friendly, PDF & Email

Related News

Leave a Comment