കോവിഡ്-19: ഭക്ഷ്യവിഭവങ്ങള്‍ വീടുകളിലെത്തിക്കാന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന്റെ ആംഗോ.സ്റ്റോര്‍ ആപ്പ്

IMG_9709
‘ആംഗോ.സ്റ്റോറിന്‍റെ’ ലോഞ്ചിംഗ് കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു

ആലത്തൂര്‍: കൊറോണക്കാലത്ത് സാമൂഹിക അകലം പാലിക്കുകയെന്നതാണ് ഏറ്റവും പ്രധാനം.’ശാരീരിക അകലം പാലിച്ച് സാമൂഹികമായി ഒന്നിക്കാം’ എന്ന ക്യാപ്ഷനില്‍ ആലത്തൂരിലെ ഒരു കൂട്ടം എഞ്ചിനീയര്‍മാര്‍ ചേര്‍ന്ന് ഭക്ഷ്യവിഭവങ്ങള്‍ വീടുകളിലെത്തിച്ച് നല്‍കുന്ന അപ്ലിക്കേഷന്‍ ‘ആംഗോ.സ്റ്റോര്‍’ എന്ന പേരില്‍ ആരംഭിച്ചു. ആപ് ലോഞ്ചിംഗ് കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. ആലത്തൂരിലെ ആദ്യ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സംവിധാനമാണ് ആംഗോ.സ്റ്റോര്‍.

നിലവില്‍ സാധനങ്ങള്‍ വാങ്ങാനായി ആളുകള്‍ വ്യാപകമായി പുറത്തിറങ്ങുന്നത് സാമൂഹിക വ്യാപനത്തിന് ഇടവരുത്തും. ഇത്തരമൊരു സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് വീട്ടിലിരന്നുകൊണ്ടു തന്നെ എളുപ്പത്തില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കുകയെന്ന പ്രവര്‍ത്തനമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് എഞ്ചിനീയര്‍മാര്‍ പറയുന്നു.

ഉപഭോക്താക്കള്‍ക്ക് www.amgo.store എന്ന സൈറ്റില്‍ കയറി ആപ്പിലൂടെ വേണ്ട വസ്തുക്കള്‍ ഓര്‍ഡര്‍ ചെയ്യാം. ഫോണില്‍ അപ്‌ലോഡ് ചെയ്യാവുന്ന അപ്ലിക്കേഷനും ഉടന്‍ പുറത്തിറങ്ങും. 7356109375 എന്ന വാട്സാപ്പ് നമ്പറിലൂടെയും ഓര്‍ഡര്‍ സ്വീകരിക്കും. പഴം, പച്ചക്കറി, പലചരക്ക്, ബേക്കറി വിഭവങ്ങള്‍ ഉപഭോക്താക്കള്‍ ഓര്‍ഡര്‍ ചെയ്യുന്ന മുറക്ക് സംരംഭകര്‍ ആലത്തൂരിലെ ചെറുകിട വ്യാപാരികളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീടുകളിലെത്തിച്ചു നല്‍കും. ഉച്ചക്ക് 12 മണിക്ക് മുമ്പ് ഓര്‍ഡര്‍ ചെയ്യുന്ന വസ്തുക്കള്‍ വൈകീട്ട് 4 മണി മുതല്‍ ഡെലിവറി ചെയ്യും. അതേസമയം അത്യാവശ്യക്കാരുണ്ടെങ്കില്‍ ഓര്‍ഡര്‍ ചെയ്തയുടനെ എത്തിച്ചു നല്‍കുകയും ചെയ്യും. 139 രൂപക്ക് മുകളിലുള്ള ഓര്‍ഡറുകള്‍ക്ക് സൗജന്യ ഡെലിവറിയാണ് ഉണ്ടാവുക. ഷമീര്‍, മന്‍സൂര്‍, ഇര്‍ഷാദ്, നിദാല്‍, അജ്മല്‍ ഷിയാസ്, റംഷാദ്, മുജീബ് റഹ്മാന്‍ തുടങ്ങിയ ആലത്തൂരിലെ യുവ എഞ്ചിനീയര്‍മാര്‍ ചേര്‍ന്നാണ് ആപ്പിന് തുടക്കം കുറിച്ചിരിക്കുന്നത്.


Print Friendly, PDF & Email

Related News

Leave a Comment