- Malayalam Daily News - https://www.malayalamdailynews.com -

കോവിഡ് 19: വന്ദേ ഭാരത് മിഷന്‍റെ രണ്ടാം ഘട്ടം മെയ് 16 മുതല്‍ 22 വരെ പ്രവര്‍ത്തിക്കും

air_ind-1ന്യൂഡല്‍ഹി: കൊറോണ അണുബാധയെത്തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സ്വദേശത്തേക്ക് തിരിച്ചുകൊണ്ടുവരാന്‍ മെയ് 7 മുതല്‍ ആരംഭിച്ച വന്ദേ ഭാരത് അഭിയാന്‍റെ രണ്ടാം ഘട്ടം മെയ് 16 മുതല്‍ ആരംഭിക്കും. ഈ ഘട്ടത്തില്‍ 31 രാജ്യങ്ങളില്‍ നിന്ന് 25000ത്തോളം ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുമെന്നും 149 ഓളം വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

ആദ്യ ഘട്ടത്തില്‍ യുഎസ്എ, യുഎഇ, യു കെ, സിംഗപ്പൂര്‍, മലേഷ്യ, ബംഗ്ലാദേശ്, ബഹ്റൈന്‍, ഫിലിപ്പൈന്‍സ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നിവയുള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവന്നിട്ടുണ്ട്.

ആദ്യ ഘട്ടത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് 5 ദിവസത്തേക്ക് 31 ഫ്ലൈറ്റ് സര്‍വീസ് നടത്തിയിരുന്നുവെന്നും, കൊറോണ ലോക്ക്ഡൗണ്‍ കാരണം വന്ദേ ഭാരത് മിഷനിലെ 6,037 ഇന്ത്യക്കാരെ സ്വദേശത്തേക്ക് കൊണ്ടുവന്നതായും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയില്‍ മാര്‍ച്ച് 25 മുതല്‍ കൊറോണ അണുബാധ കാരണം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുവരെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 70,000ത്തില്‍ അധികമായി. മരണസംഖ്യ 2200 കവിഞ്ഞു.

വന്ദേ ഇന്ത്യ മിഷന്‍: യുകെയില്‍ കുടുങ്ങിയ 331 ഇന്ത്യക്കാര്‍ ഹൈദരാബാദിലെത്തി

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള വന്ദേ ഭാരത് മിഷന്‍റെ ദൗത്യത്തിന്‍റെ ഭാഗമായി ബ്രിട്ടനില്‍ കുടുങ്ങിയ 331 പേരുമായി എയര്‍ ഇന്ത്യ വിമാനം ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ബോയിംഗ് 773 വിമാനം ഇന്ന് പുലര്‍ച്ചെ 2.21 നാണ് എത്തിയതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

പിന്നീട് ഇതേ വിമാനം 87 യാത്രക്കാരുമായി ഡല്‍ഹി വഴി അമേരിക്കയിലേക്ക് പോയി. പൂര്‍ണ്ണമായും സാനിറ്റൈസ് ചെയ്ത് രോഗാണുവിമുക്തമാക്കിയ പാസഞ്ചര്‍ ടെര്‍മിനലിലേക്കാണ് യാത്രക്കാരെ കൊണ്ടുപോയത്.

വിമാനത്തിലെ എല്ലാ യാത്രക്കാരെയും ക്രൂ അംഗങ്ങളെയും 20-25 പേരുടെ ബാച്ചുകളായാണ് കൊണ്ടുവന്നത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഓരോ യാത്രക്കാരെയും ക്രൂവിലെ ഓരോ അംഗത്തെയും എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുതിന് മുമ്പ് എയ്റോബ്രിഡ്ജ് എക്സിറ്റില്‍ സ്ഥാപിച്ചിരിക്കുന്ന താപ ക്യാമറ ഉപയോഗിച്ച് പരിശോധിച്ചു. യാത്രക്കാരുടെ ആരോഗ്യ പരിശോധനയ്ക്ക് ശേഷം സംരക്ഷണ ഉപകരണങ്ങള്‍ ധരിച്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ സംഘത്തെ ഇമിഗ്രേഷന്‍ കൗണ്ടറിലേക്ക് കൊണ്ടുപോയി. ഇവിടെയെത്തിയ ശേഷം യാത്രക്കാരെ പ്രത്യേക താമസത്തിനായി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി.



Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]