- Malayalam Daily News - https://www.malayalamdailynews.com -

ഡാളസ് ഭരതകലാ തീയെറ്റേഴ്സിന്റെ ‘ദി ഫ്രണ്ട് ലൈന്‍’ ഹ്രസ്വചിത്രം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിച്ചു

front lineഡാളസ് : ഡാളസ് ഭരതകലാ തീയെറ്റേഴ്സ്  നിര്‍മ്മിച്ച്‌ ഹരിദാസ് തങ്കപ്പന്‍ സംവിധാനം നിര്‍വഹിച്ച ഹ്രസ്വചിത്രം ‘ദി ഫ്രണ്ട് ലൈന്‍’ എന്ന ഹ്രസ്വചിത്രം മെയ് 12 നഴ്‌സസ് ദിനത്തില്‍ ലോകമെമ്പാടും കോവിഡ് പ്രതിരോധ യജ്ഞത്തില്‍ മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകര്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് വെബ് റിലീസ് നടന്നു. ആതുര സേവനം ശ്രുശ്രൂഷിക്കാനും ശ്രുശ്രൂഷിക്കപ്പെടാനുമാണെന്നും, കരുണയും കരുതലും ആതുര സേവന ദൗത്യമാണെന്നും ഈ ഹ്രസ്വചിത്രം ബോധ്യപ്പെടുത്തുന്നു. കൂടാതെ, നമ്മുടെ ആതുര സേവന രംഗത്തെ മികവും ആരോഗ്യ പ്രവര്‍ത്തകരുടെ കഴിവും ശ്ലാഘിക്കപ്പെടുന്നു.

സലിന്‍ ശ്രീനിവാസ് (അയര്‍ലന്‍ഡ്) കഥയും തിരക്കഥയും നിര്‍വഹിച്ച ‘ദി ഫ്രണ്ട് ലൈന്‍’ അമേരിക്കയിലെ ഡാളസില്‍ കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് അഭിനേതാക്കള്‍ പൂര്‍ണ്ണമായും സ്വന്തം വീടുകളില്‍ തന്നെ ചിത്രീകരിച്ചതാണ്. ഈ പരീക്ഷണ ഹ്രസ്വ ചിത്രത്തിന്റെ കലാസംവിധാനം അനശ്വര്‍ മാമ്പിള്ളി, എഡിറ്റിംഗ് ജയ് മോഹന്‍, സംഗീതം അശ്വിന്‍ രാമചന്ദ്രന്‍. ഗാനരചന ബിന്ദു ടിജിയും, ഗാന വിവര്‍ത്തനം ആമി ലക്ഷ്മിയും, ആലാപനം അശ്വിന്‍ രാമചന്ദ്രനും, ദീപ ജെയ്സണും നിര്‍വ്വഹിച്ചിരിക്കുന്നു. ചാര്‍ളി അങ്ങാടിച്ചേരില്‍, ഉമ ഹരിദാസ്‌ എന്നിവര്‍ തിരക്കഥാ സഹായികള്‍ ആയി പ്രവര്‍ത്തിച്ചു.

ഡാളസിലെ അറിയപ്പെടുന്ന സ്വഭാവ നടനപ്രതിഭകളായ മീന നിബു, ചാര്‍ളി അങ്ങാടിചേരില്‍ എന്നിവര്‍ക്കൊപ്പം ലീലാമ്മ ഫ്രാന്‍സിസ്, ഐറിന്‍ കല്ലൂര്‍, ഉമാ ഹരിദാസ്, രോഹിത് മേനോന്‍ , അനശ്വര്‍ മാമ്പിള്ളി ,ഹരിദാസ് തങ്കപ്പന്‍, സലിന്‍ ശ്രീനിവാസ്‌ എന്നിവര്‍ ചേര്‍ന്ന് അഭിനയിച്ചിരിക്കുന്ന ഈ പരീക്ഷണ ചിത്രം കൃത്യമായ സാമൂഹ്യ അകലം പാലിച്ച് മൊബൈല്‍ ക്യാമറകളിലാണ് പകര്‍ത്തിയിരിക്കുന്നത്. ജയ്സന്‍ ആലപ്പാട്ട്‌, റയന്‍ നിബു, ഏഞ്ചല്‍ ജ്യോതി, ആഷ്‌ലി കല്ലൂര്‍, സുനിത ഹരിദാസ്, ഹര്‍ഷാ ഹരിദാസ്, ചാര്‍ളി അങ്ങാടിചേരില്‍, തേജസ്വി സാഗര്‍, അനന്യ റോസ് ദീപന്‍ എന്നിവരാണ് ഛായാഗ്രാഹകര്‍.

പ്രശസ്ത സിനിമാ – ടെലി ഫിലിം നടനായ മണികണ്ഠന്‍ പട്ടാമ്പിയുടെ ആശീര്‍വാദവും ആശംസയും വീഡിയോ സന്ദേശത്തോടൊപ്പം എത്തിയ ‘ദി ഫ്രണ്ട് ലൈന്‍’ ഹ്രസ്വ ചിത്രത്തിന്റെ യുട്യൂബ് പ്രദര്‍ശനോത്ഘാടനം ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെയും ക്ഷണിക്കപ്പെട്ട വ്യക്തികളുടെയും ടെലി കോണ്‍ഫറന്‍സില്‍ നൈന (നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ നഴ്‌സസ് ഓഫ് അമേരിക്കയുടെ) പ്രസിഡന്റ് ഡോ: ആഗ്നസ് തേറാടി നിര്‍വ്വഹിച്ചു. ആതുര സേവകരെ ആദരിക്കുവാന്‍ ഉല്‍ബോധിപ്പിക്കുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ശ്രീമതി ആഗ്നസ്‌ അനുമോദിച്ചു.

മാനവരാശിയെയാകെ ആക്രമിച്ച് മരണനൃത്തം നടത്തുന്ന കോവിഡ്‌ മഹാമാരിയുടെ പശ്ചാത്തലത്തിലും അന്താരാഷ്ട്ര നഴ്സസ് ദിനത്തിലും ഈ ഹ്രസ്വചിത്രം അവതരിപ്പിക്കപ്പെട്ടതു തികച്ചും അവസരോചിതമായി.

അനശ്വരം മാമ്പിള്ളി

IMG-20200512-WA0032




Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]