നീരവ് മോദിയുടെ മാനസികാവസ്ഥ ഗുരുതരമാണ്, ഇന്ത്യയിലെ ജയിലില്‍ ചികിത്സ ബുദ്ധിമുട്ടാണെന്ന് അഭിഭാഷകന്‍

neerav_modiലണ്ടന്‍: ആയിരക്കണക്കിന് കോടി രൂപ അഴിമതിക്കേസില്‍ ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയ വജ്ര വ്യാപാരി നീരവ് മോദിയെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള വിചാരണ ലണ്ടനില്‍ നടക്കുകയാണ്. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ നടന്ന വാദം കേള്‍ക്കുന്നതിനിടെ നീരവിന്‍റെ അഭിഭാഷകന്‍ അദ്ദേഹത്തിന്റെ ‘മാനസിക നില ഗുരുതരമാണെന്നാണ് കോടതിയില്‍ ബോധിപ്പിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്കിനെ വഞ്ചിച്ചുവെന്ന് ആരോപിക്കപ്പെടുന്ന നീരവ് ലണ്ടനിലെ വാണ്ട്സ്‌വര്‍ത്ത് ജയിലില്‍ തടവിലാണ്.

വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ലണ്ടന്‍ ട്രയല്‍ കോടതിയില്‍ വിചാരണ നടക്കുന്നത്. അതേസമയം, ജയില്‍ സ്ഥിതി സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പര്യാപ്തമല്ലെന്ന് മോദിയുടെ അഭിഭാഷകന്‍ ഇന്ത്യക്ക് കൈമാറാത്തതിനെ ന്യായീകരിച്ച് വാദിച്ചു. നീരവിന്‍റെ മാനസികാരോഗ്യം വളരെ ഗുരുതരമാണെന്നും ആര്‍തര്‍ റോഡ് ജയിലില്‍ ചികിത്സിക്കാന്‍ പ്രയാസമാണെന്നും കോടതിയെ അറിയിച്ചു.

യുകെ അധികൃതര്‍ക്ക് വേണ്ടി യുകെ പ്രോസിക്യൂഷന്‍ ഏജന്‍സി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സിപിഎസ്) ആണ് വാദിക്കുന്നത്. വ്യാജ രേഖകളുണ്ടാക്കി ബാങ്കില്‍ നിന്ന് പണം തട്ടിയ നീരവ് മോദിയ്ക്കെതിരെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (സിബിഐ) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

നീരവ് കഴിഞ്ഞ മാര്‍ച്ചിലാണ് അറസ്റ്റിലായത്. അഞ്ച് തവണയാണ് ജാമ്യം നിരസിക്കപ്പെട്ടത്. മോദിയെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ പാര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഇന്ത്യ നടത്തിവരികയാണ്. മുംബൈയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ജയിലിലെ ബാരക് നമ്പര്‍ 12 അദ്ദേഹത്തിന് വേണ്ടി തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയും ബ്രിട്ടന് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.


Print Friendly, PDF & Email

Related News

Leave a Comment