വാഷിംഗ്ടണ്‍: പാന്‍ഡെമിക്കിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ട്രംപിന്റെ ഭരണകൂടത്തിന് അറിയില്ലെന്ന് വിമര്‍ശകര്‍ പറയുന്നു. കുടുംബത്തിന്റെ സ്വന്തം നേട്ടത്തിനായി ബുദ്ധിപൂര്‍വ്വം അവര്‍ കരുക്കള്‍ നീക്കുകയാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്കയിലുണ്ടായ മരണങ്ങളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് അമേരിക്കന്‍ ഭാഷാശാസ്ത്ര പണ്ഡിതനും സൈദ്ധാന്തികനുമായ നോം ചോംസ്കി. അമേരിക്കയിലും മറ്റിടങ്ങളിലും അതിതീവ്രമായ ദുരന്തത്തിന് ഇടയാക്കിയത് മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ ട്രംപിനുണ്ടായ ഗുരുതര വീഴ്ചമൂലമാണെന്ന് ചോംസ്കി പറഞ്ഞു.
ഏപ്രിൽ 2 മുതല്‍, ട്രംപിന്റെ ഉന്നത മുതിര്‍ന്ന ഉപദേഷ്ടാവ് ജാരെഡ് കുഷ്നര്‍ വൈറ്റ് ഹൗസിലെ ദിവസേനയുള്ള കൊറോണ വൈറസ് ബ്രീഫിംഗുകളില്‍ പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്ന തിരക്കിലാണ് കുഷ്നര്‍. കുഷ്നറിന്റെ കോവിഡ്-19 ദൗത്യസംഘം നിയമാനുസൃതമായ കച്ചവടക്കാരും ഡോ ജെഫ്രി ഹെംദ്രിച്ക്സ് ഫെഡറല്‍ സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച, സ്വന്തം ബിസിനസ് ലിങ്കുചെയ്തിട്ടുള്ള ബിസിനസ്സുകാരനാണ്. ഒരു രാഷ്ട്രീയ സാധാരണക്കാരനായിട്ടാണ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നതെങ്കിലും അദ്ദേഹം രാഷ്ട്രീയ ചങ്ങാത്തത്തിന്റെ പാവയാണെന്നും, രാഷ്ട്രീയ താല്‍പ്പര്യ ഗ്രൂപ്പുകളുടെ ഉപകരണമാണെന്നും ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു.
കൊവിഡ്-19 അനിയന്ത്രിതമായി വ്യാപിച്ചപ്പോള്‍ പ്രതിരോധത്തിന്റെ ചുമതല സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവെച്ചതും ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം തടഞ്ഞതും അടക്കമുള്ള കാര്യങ്ങളില്‍ ചോംസ്കി ട്രംപിനെ വിമര്‍ശിച്ചു. ആരോഗ്യമേഖലയിലും വൈദ്യശാസ്ത്ര ഗവേഷണ രംഗത്തും ആവശ്യമായ തുക നീക്കിവെക്കാത്ത ട്രംപ് സര്‍ക്കാരിന്റെ നടപടിയാണ് കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ അമേരിക്കയ്ക്ക് വലിയ പരാജയമുണ്ടാക്കിയതെന്നും ചോംസ്കി കുറ്റപ്പെടുത്തി.
ഇത്തരം കാര്യങ്ങള്‍ക്കുള്ള തുക കൂടുതല്‍ക്കൂടുതല്‍ വെട്ടിക്കുറയ്ക്കുകയാണ് ഓരോ ഘട്ടത്തിലും ട്രംപ് ചെയ്തുകൊണ്ടിരുന്നത്. എന്തു ചെയ്താലും ജനങ്ങള്‍ അത് അനുഭവിച്ചുകൊള്ളും എന്ന ധാരണയിലാണ് ട്രംപ് മുന്നോട്ടു പോയ്ക്കൊണ്ടിരുന്നത്. ഓരോ സംസ്ഥാനങ്ങളിലെയും കോവിഡ് പ്രതിരോധത്തിന്റെ പൂര്‍ണ ചുമതല അതാത് ഗവര്‍ണര്‍മാരുടെ തലയില്‍ കെട്ടിവെച്ചതിനെ ചോംസ്കി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
ഇത് പരമാവധിപേരെ കൊല്ലുന്നതിനുള്ള ഗംഭീരതന്ത്രമായെന്ന് അദ്ദേഹം പരിഹസിച്ചു. ട്രംപിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് ഇത്തരമൊരു സമീപനത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം തടഞ്ഞുവെച്ച നടപടി ലോകത്ത് കോവിഡ് മരണം വര്‍ധിക്കാന്‍ ഇടയാക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ സഹായം ആവശ്യമുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ അടക്കം പ്രയാസത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ ജനതയ്ക്കു മേല്‍ വര്‍ഷങ്ങളായി നടത്തി വരുന്ന ക്രിമിനല്‍ ആക്രമണങ്ങള്‍ മറച്ചുവെക്കുന്നതിന് ഒരു ബലിയാടിനെ തേടുകയാണ് ട്രംപെന്നും അതിന്റെ ഭാഗമായാണ് ലോകാരോഗ്യ സംഘടനയ്ക്കു മേല്‍ കുറ്റം ചാര്‍ത്തുന്നതെന്നും ചോംസ്കി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ട്രംപിന്റെ സ്റ്റാഫില്‍ മൂന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനുശേഷം ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, ട്രംപും വൈസ് പ്രസിഡന്റ് പെന്‍സും മറ്റു ഉദ്യോഗസ്ഥരും മാസ്ക് ധരിക്കില്ലെന്ന് ഇപ്പോഴും വാദിക്കുന്നു.
മെയ് എട്ടിനാണ് ട്രംപ് രണ്ടാം ലോകമഹായുദ്ധ സേനാനികളോട് മുഖംമൂടി ധരിക്കാതെ സംസാരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.
പ്രായമായവര്‍ക്ക് കോവിഡ്-19 ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ട്രംപ് അത് അവഗണിക്കുകയാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply