കൊവിഡ്-19 ദുരിതാശ്വാസ പാക്കേജ് അഴിമതിക്കെതിരെ ജോ ബിഡന്റെ മുന്നറിയിപ്പ്

9ea2cffda4554d3b9f8bb26d3ea6f80dസര്‍ക്കാറിന്‍റെ ട്രില്യണ്‍ ഡോളര്‍ ദുരിതാശ്വാസ പാക്കേജില്‍ നിന്ന് അനര്‍ഹമായി ഏതെങ്കിലും വലിയ ബിസിനസ് സ്ഥാപനങ്ങള്‍ക്കോ കമ്പനികള്‍ക്കോ രാഷ്ട്രീയ നേതാക്കള്‍ക്കോ ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ജോ ബിഡന്‍ ചൊവ്വാഴ്ച പറഞ്ഞു.

റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭരണകൂടത്തെ ലക്ഷ്യമിട്ടാണ് ബിഡന്‍റെ പരാമര്‍ശം. ഉത്തേജക ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് ചില ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. പരസ്യമായി വ്യാപാരം നടത്തുന്ന ചില വലിയ കമ്പനികള്‍ ഫണ്ടുകളുടെ ഗുണഭോക്താക്കളായതിനെത്തുടര്‍ന്ന് ചെറുകിട ബിസിനസ്സുകള്‍ക്ക് ഫണ്ട് ലഭ്യമായില്ലെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രസിഡന്‍റ് ട്രംപിന്‍റെയും അദ്ദേഹത്തിന്‍റെ ഭരണകൂടത്തിന്‍റെയും അഴിമതിയില്‍ പങ്കാളികളായ എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കുകയാണെന്ന് ബിഡന്‍ ഒരു വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ടാല്‍, ‘ഏതെങ്കിലും വലിയ കമ്പനിയ്ക്കോ രാഷ്ട്രീയ സ്ഥാപനത്തിനോ നല്‍കിയ എല്ലാ ഉത്തേജക വായ്പകളും അവലോകനം ചെയ്യുന്നതിന് ഒരു ഇന്‍സ്പെക്ടര്‍ ജനറലിനെ നിയമിക്കുമെബ്ബ് ബിഡന്‍ പറഞ്ഞു.

ഒരു കമ്പനിയുടെയോ എക്സിക്യൂട്ടീവിന്‍റെയോ തെറ്റായ പ്രവര്‍ത്തികള്‍ നീതിന്യായ വകുപ്പിലേക്ക് റഫര്‍ ചെയ്യാന്‍ ഇന്‍സ്പെക്ടര്‍ ജനറലിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് ആദ്യം മുതല്‍, പകര്‍ച്ചവ്യാധിയെ നേരിടാന്‍ 3 ട്രില്യണ്‍ ഡോളര്‍ അനുവദിക്കുന്ന ബില്ലുകള്‍ കോണ്‍ഗ്രസ് പാസാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രത്യാഘാതം നേരിടുന്ന വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ആശ്വാസം നല്‍കുന്നതിനാണ് ഈ പണം വിനിയോഗിക്കേണ്ടിയിരുന്നത്. ഏപ്രിലില്‍ തൊഴിലില്ലായ്മാ നിരക്ക് 14.7 ശതമാനമായി ഉയര്‍ന്നെന്നും ബിഡന്‍ സൂചിപ്പിച്ചു.

‘നിയമപ്രകാരം യോഗ്യതയില്ലാത്ത ഒരാള്‍ക്ക് ലഭിക്കുന്ന ഓരോ ഡോളറും, അതല്ലെങ്കില്‍ മറ്റു വിധത്തില്‍ അഴിമതി നടത്തിയാല്‍ അത് ഞങ്ങള്‍ കണ്ടെത്തും. തെറ്റ് ചെയ്തവരെ ശിക്ഷിക്കുകയും ചെയ്യും,’ ബിഡന്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment