- Malayalam Daily News - https://www.malayalamdailynews.com -

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത അഭിഭാഷകന്‍ അറസ്റ്റില്‍

reuമാവേലിക്കര: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി മാവേലിക്കര ബാര്‍ അസ്സോസിയേഷനില്‍ അംഗവുമായ മുജീബ് റഹ്മാനെ പോലീസ് അറസ്റ്റു ചെയ്തു.

വിവാഹമോചിതയായ രണ്ടു കുട്ടികളുടെ അമ്മയെയാണ് വിവാഹം കഴിക്കാമെന്ന വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. എന്‍സിപി നേതാവായ ഈ അഭിഭാഷകന്‍ പിന്നീട് യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും പീഡിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ബലാത്സംഗം ചെയ്ത ശേഷം ആ നഗ്നചിത്രം കാട്ടിയാണ് വീണ്ടും പീഡിപ്പിച്ചുകൊണ്ടിരുന്നത്. തന്നെയുമല്ല 12 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. യുവതി ഒരുമാസം മുന്‍പ് തെളിവുകളടക്കം പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ ഇതുവരെ ഒളിവിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.

പീഡന ശേഷം ഇത് തുടരുന്നതിനായി യുവതിക്ക് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തു. ഇങ്ങനെ സ്ഥിരമായി പീഡനം നടക്കുകയായിരുന്നു. വിവാഹിതനായ മുജീബ് റഹ്മാന്‍ തന്റെ മതത്തിന്റെ പ്രത്യേകത ചൂണ്ടിക്കാട്ടി വിവാഹ വാഗ്ദാനം നല്‍കി സംസ്ഥാനത്തെ വിവിധ ഹോട്ടലുകളില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന് യുവതി പറയുന്നു. ഇതിനിടെ 12 ലക്ഷം രൂപ തന്റെ കൈയില്‍ തട്ടിയതായും യുവതി പരാതിയില്‍ പറയുന്നുണ്ട്.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് രണ്ടു മക്കളുമായി ഒറ്റയ്ക്ക് താമസിക്കുന്ന യുവതി രണ്ടു വര്‍ഷം മുമ്പ് ഒരു കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനായ മുജീബിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ മൊബൈലില്‍ നിരന്തരം സന്ദേശങ്ങള്‍ അയക്കുകയും ബന്ധം ശക്തമാക്കുകയും ചെയ്തു. പിന്നീട് തന്റെ സങ്കല്‍പത്തിലെ ഭാര്യക്കു വേണ്ടുന്ന എല്ലാ യോഗ്യതകളും ഉണ്ടെന്നും, രണ്ടാം വിവാഹം കഴിച്ച്‌ ഭാര്യയായി സംരക്ഷിക്കുമെന്നും, ബഹുഭാര്യാത്വം തന്റെ സമുദായത്തില്‍ നിയമപരമായി കുഴപ്പമില്ലെന്ന് വിശ്വസിപ്പിച്ച്‌ നാളുകളായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു. രാഷ്ട്രീയ വൃത്തങ്ങളില്‍ പിടിയുള്ള മുജീബിനെതിരെ ആദ്യം പോലീസ് കേസ് എടുക്കാന്‍ തയാറായില്ല. തുടര്‍ന്ന് വാർത്താസമ്മേളനം നടത്തുമെന്ന് പരാതിക്കാരി അറിയിച്ചതോടെയാണ് കേസ് എടുത്തത്.

ബലാത്സംഗം, വിശ്വാസവഞ്ചന, സ്ത്രീകളുടെ അപമാനിക്കല്‍ തുടങ്ങിയ കുറ്റം ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡിജിപി ലോക്നാഥ് ബെഹറയ്ക്കും സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ എംസി ജോസഫൈനും യുവതി പരാതി നല്‍കിയിട്ടുണ്ട്.

അതേസമയയം മതവിദ്വേഷം വളര്‍ത്താനും പ്രധാനമന്ത്രിക്കെതിരെ അസത്യം പ്രചരിപ്പിക്കാനും ശ്രമിച്ചു എന്നാരോപിച്ചും മുജീബിനെതിരെ വേറെയും കേസുണ്ട്. കൂടാതെ ഇയാള്‍ക്ക് പാകിസ്ഥാനില്‍ നിന്നുള്ള ചിലരുമായി സാമ്പത്തിക ഇടപാടുള്ളതായും യുവതിയുടെ മൊഴിയിലുണ്ട്. പരാതി കൈപ്പറ്റിയ പോലീസ് പ്രാഥമികാന്വേഷണം നടത്തുമെന്ന് പരാതിക്കാരനെ അറിയിച്ചു. മുജീബിന്റെ സാമ്പത്തിക – മതതീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ കേന്ദ്ര ഏജന്‍സികള്‍ ഉള്‍പ്പടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]