ഫെയ്സ്ബുക്കിനും ഗൂഗിളിനും പുറകെ ട്വിറ്ററും; ജീവനക്കാര്‍ക്ക് വീട്ടിലിരുന്നും ജോലി ചെയ്യാം

twitterകൊവിഡ്-19 മഹാമാരി നിരവധി കമ്പനികള്‍ അവരുടെ പോളിസിയില്‍ മാറ്റം വരുത്താന്‍ നിര്‍ബ്ബന്ധിതരായി. ജീവനക്കാര്‍ ഓഫീസുകളില്‍ വരാതെ തന്നെ തങ്ങളുടെ ജോലി വീട്ടിലിരുന്നും ചെയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് കോവിഡ്. ഇപ്പോള്‍ ട്വിറ്ററും തങ്ങളുടെ ജീവനക്കാരോട് താല്പര്യമുണ്ടെനില്‍ വീട്ടില്‍ ഇരുന്ന് തന്നെ ജോലി തുടരാമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. സിഇഒ ജാക്ക് ഡോര്‍സിയാണ് ഈ വര്‍ഷം അവസാനം വരെ വീട്ടിലിരുന്ന് ജോലി ചെയ്തുകൊള്ളാന്‍ ജീവനക്കാരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കും ആല്‍ഫബെറ്റും (ഗൂഗിള്‍) നിര്‍ദേശിച്ചതിന് പിന്നാലെയാണ് ട്വിറ്ററിന്റെ വാഗ്ദാനവും വരുന്നത്. ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ജാക്ക് ഡോര്‍സി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അകലെയിരുന്നും ചെയ്യാവുന്ന ജോലികള്‍ക്ക് മാത്രമാണ് ഈ വാഗ്ദാനം ബാധകമാവുക. അറ്റകുറ്റപ്പണികള്‍ പോലുള്ളവ ചെയ്യുന്നവര്‍ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതുണ്ട്.

ഇത്തരത്തില്‍ പൂര്‍ണമായും വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ കമ്പനിയാണ് ട്വിറ്റര്‍. ഏകദേശം 5000 ജീവനക്കാരോട് നിര്‍ബന്ധമായും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആദ്യം ആവശ്യപ്പെട്ടതും ട്വിറ്ററായിരുന്നു. സെപ്തംബറോടെ ട്വിറ്റര്‍ തങ്ങളുടെ ഓഫീസുകള്‍ തുറക്കുമെന്നാണ് അറിയുന്നത്. ഗൂഗിളും ഫെയ്‌സ്ബുക്കും തങ്ങളുടെ ഭൂരിഭാഗം ജീവനക്കാരെയും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിച്ചിട്ടുണ്ട്. ജൂലൈ വരെയാണ് ഇരു കമ്പനികളും ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment