സത്യമേവ ജയതേ: എച്ച് വി എം എയ്ക്ക് കോടതിയില്‍ നിന്ന് നീതി ലഭിച്ചു

700474931.0ന്യൂയോര്‍ക്ക്: കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തനം നിര്‍ജീവമാക്കിയ ന്യൂയോര്‍ക്കിലെ ആദ്യത്തെ മലയാളി അസോസിയേഷന്‍ ആയ ഹഡ്‌സണ്‍‌വാലി മലയാളി അസോസിയേഷന്‍റെ (എച്ച് വി എം എ) കോടതി വ്യവഹാരങ്ങള്‍ക്ക് അന്ത്യം കുറിച്ചു. അസോസിയേഷനെതിരെ സംഘടനാ താല്പര്യങ്ങളെ മറികടന്ന് വ്യക്തിതാല്‍പര്യങ്ങള്‍ക്കായി നിലകൊണ്ടിരുന്ന ചില വ്യക്തികള്‍ സംഘടയ്ക്കെതിരെ നല്‍കിയ കേസിനാണ് സംഘടനയ്ക്ക് അനുകൂലമായ വധിയുണ്ടായത്. ഈ കേസിനെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കേണ്ടിവന്ന ഹഡ്‌സണ്‍ വാലി അസോസിയേഷന്‍റെ പ്രവര്‍ത്തങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അനുവദിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. ജിജി ടോം, സജി പോത്തന്‍, അപ്പുക്കുട്ടന്‍ നായര്‍ ടീമിനാണ് കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായത്.

കഴിഞ്ഞ 38 വര്‍ഷമായി റോക്ക്‌ലാന്‍ഡിലെ മലയാളികളെ ഒരു കുടക്കീഴില്‍ കുണ്ടുവന്ന ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍റെ ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാംസ്കാരിക പ്രവര്‍ത്തങ്ങളുമായിരുന്നു ചില തല്‍പ്പര കക്ഷികളുടെ സ്വാര്‍ത്ഥ താല്പര്യത്തിന്‍റെ പേരില്‍ കോടതിയില്‍ എത്തിക്കുക വഴി മുടങ്ങിപ്പോയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നിയമക്കുരുക്കിലായിരുന്ന സംഘടനയ്ക്ക് അനുകൂലമായി ഇന്ന് വിധി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ സംഘടനയുടെ ഭരണ ചുമതല ഏറ്റെടുക്കും. മാറിയ കാലഘട്ടത്തിലെ പുതിയ സാഹചര്യങ്ങളില്‍ കൂടുതല്‍ സാംസ്ക്കാരിക സന്നദ്ധ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇനി ഈ സംഘടനയ്ക്ക് കഴിയും.

യുവാക്കളെ മുന്‍നിരയില്‍ കൊണ്ടുവന്നുകൊണ്ട് കൂടുതല്‍ പ്രവര്‍ത്തങ്ങള്‍ കാഴ്ച്ച വയ്ക്കാന്‍ കഴിയുമെന്ന് കേസില്‍ വിജയം നേടിയ ഭാരവാഹികള്‍ പറഞ്ഞു. ഇത് തങ്ങളുടെ മാത്രം വിജയമല്ല. മൂന്ന് വര്‍ഷമായി സാംസ്ക്കാരിക പ്രവര്‍ത്തനം നിഷേധിക്കപ്പെട്ട റോക്ക്‌ലാന്‍ഡ് മേഖലയിലെ മുഴുവന്‍ മലയാളികളുടെയും വിജയമാണ്. കാരണം കഴിഞ്ഞ 38 വര്‍ഷമായി റോക്ക്‌ലാന്‍ഡിലെ മുഴുവന്‍ മലയാളികളുടെയും ഒരു വികാരമായിരുന്ന ഈ അസോസിയേഷന്‍ ചില സംഘടനാ വിരുദ്ധ പ്രവര്‍ത്തകര്‍ ദുര്‍‌വാശി കാട്ടി സംഘടനാ നേതാക്കളെ കോടതി കയറ്റി ബുദ്ധിമുട്ടിലാക്കി. എന്നാല്‍ റോക്ക്‌ലാന്‍ഡിലെ മുഴുവന്‍ മലയാളികളുടെയും ഉന്നമനത്തിനായി ഒരുകൂട്ടം സംഘടനാ നേതാക്കള്‍ ജോലിയില്‍ നിന്ന് ലീവ് എടുത്തുവരെ കോടതി കയറിയിരുന്നു. ന്യായം സംഘടനയുടെ പക്ഷത്താണെന്ന് ഉത്തമ ബോധ്യത്തോടുകൂടി തന്നെയാണ് നിയമ പോരാട്ടത്തിനിറങ്ങിയതും അവസാന വിജയം സ്വന്തമാക്കിയതും.

കേസിന്‍റെ വിജയകരമായ നടത്തിപ്പിനായി ഫൊക്കാന നേതാക്കന്മാരും ഹഡ്‌സണ്‍‌വാലി മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരുമായ പോള്‍ കറുകപ്പള്ളില്‍, ഫിലിപ്പോസ് ഫിലിപ്പ്, സജി എം. പോത്തന്‍, വര്‍ഗീസ് ഉലഹന്നാന്‍, അപ്പുക്കുട്ടന്‍ നായര്‍, ഫാ. മാത്യു തോമസ്, ജിജി ടോം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജിജി ടോം പ്രസിഡണ്ട്, സജി പോത്തന്‍ സെക്രട്ടറി, അപ്പുക്കുട്ടന്‍ നായര്‍ ട്രഷറര്‍ തുടങ്ങിയവര്‍ അസോസിഷന്‍റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നേതൃത്വം നല്‍കും. ബോര്‍ഡ് ഓഫ് ട്രസ്റ്റീ ഡയറക്ടര്‍മാരായ പോള്‍ കറുകപ്പള്ളില്‍, ഫിലിപ്പോസ് ഫിലിപ്പ്, സജി എം പോത്തന്‍, വര്‍ഗീസ് ഉലഹന്നാന്‍, അപ്പുക്കുട്ടന്‍ നായര്‍, ജിജി ടോം, ലൈസി അലക്സ്, ഇന്നസെന്‍റ് ഉലഹന്നാന്‍ തുടങ്ങിയരുടെ മേല്‍നോട്ടത്തിലായിരിക്കും അസോസിയേഷന്‍റെ പ്രവര്‍ത്തനം നടത്തുന്നത്.

അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സജി എം. പോത്തന്‍ 845 642 9161, അപ്പുക്കുട്ടന്‍ നായര്‍ 845 642 9232, ജിജി ടോം 845 252 2800 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

ഫ്രാന്‍സിസ് തടത്തില്‍

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News