കോവിഡ്-19: യു എസില്‍ 24 മണിക്കൂറിനുള്ളില്‍ 1813 മരണം, സ്കൂളുകള്‍ ഉടന്‍ തുറക്കും

amerikaന്യൂയോര്‍ക്ക്: കൊറോണ വൈറസ് അമേരിക്കയില്‍ നാശം തുടരുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 1813 പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 84,000 ത്തിലധികമായി. ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണ്. ഏകദേശം 1.4 ദശലക്ഷം ആളുകള്‍ ഇപ്പോഴും ഈ വൈറസിന്‍റെ പിടിയിലാണ്. ഒരു വശത്ത്, മരണസംഖ്യ നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു, മറുവശത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യം തുറക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. അടുത്തിടെ എല്ലാ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുമായി സംസാരിക്കുകയും സ്കൂളുകള്‍ തുറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ ഉത്തരവിടുകയും ചെയ്തു.

രാജ്യം തുറക്കാന്‍ അമേരിക്ക തിടുക്കം കൂട്ടരുതെന്നും അല്ലാത്തപക്ഷം ദുരന്തം വരാമെന്നും കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്‌ക്ഫോഴ്സ് അംഗവും പ്രമുഖ സാംക്രമിക രോഗ വിദഗ്ധനുമായ ഡോ. ആന്റണി ഫൗചി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ട്രംപ് ആ മുന്നറിയിപ്പ് അവഗണിച്ചു. ‘ഇപ്പോള്‍ സ്കൂള്‍ തുറക്കണം. നമ്മുടെ രാജ്യം ഇപ്പോള്‍ ഈ ദുരന്തത്തില്‍ നിന്ന് കരകയറുകയാണ്. സ്കൂളുകള്‍ തുറക്കുന്നില്ലെങ്കില്‍ രാജ്യം തുറന്നതുപോലെ തോന്നുകയില്ല. പണ്ട്, ഈ വൈറസിനെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന് ഫൗചി പറഞ്ഞു. അത്തരമൊരു സാഹചര്യത്തില്‍, നമ്മള്‍ ശ്രദ്ധാലുവായിരിക്കുകയും കഴിയുന്നത്ര ശ്രദ്ധിക്കുകയും വേണം,’ പത്രസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.

ലോകത്താകമാനം ഇതുവരെ 44 ലക്ഷത്തോളം പേര്‍ കൊറോണ വൈറസിന്‍റെ പിടിയിലായപ്പോള്‍ മൂന്നു ലക്ഷത്തോളം പേര്‍ മരിച്ചു. പല രാജ്യങ്ങളും ഇപ്പോള്‍ ലോക്ക്ഡൗണ്‍ പിന്‍‌വലിക്കാന്‍ തുടങ്ങി. ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും പതുക്കെ ലോക്ക്ഡൗണ്‍ അവസാനിപ്പിച്ച് തുറക്കാന്‍ ഒരുങ്ങുകയാണ്.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News