ന്യൂയോര്‍ക്ക്: കേരളത്തിലേക്ക് തിരിച്ചുവരുന്ന പ്രവാസികളുടെ വീടിനു മുന്നില്‍ കോവിഡ് 19 സംബന്ധിച്ച ബോര്‍ഡ് സ്ഥാപിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം അപലപനീയമാണെന്നും, ആ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും പ്രവാസി മലയാളി ഫെഡറേഷന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമൂഹത്തില്‍ നിന്ന് പ്രവാസികളെ ഒറ്റപ്പെടുത്താനും എക്കാലവും അവരെ മാറ്റി നിര്‍ത്തപ്പെടാനും സാധ്യത ഉണ്ടെന്നതിനാല്‍ പ്രതിഷേധാര്‍ഹമാണെന്നും പി എം ഫ് ഗ്ലോബല്‍ സംഘടന അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ ഇന്നത്തെ ഈ പുരോഗതിയില്‍ പ്രവാസികളുടെ വിലയേറിയ പങ്കു വിസ്മരിച്ചു കൂടാത്തതാണ്. ഈ കോവിഡ് കാലത്ത് പല രംഗങ്ങളിലും അവര്‍ തഴയപ്പെട്ടു, മുറിവേറ്റ മനസ്സും ചിന്തകളുമായി പ്രവാസികള്‍ നെട്ടോട്ടമോടുമ്പോള്‍ പ്രവാസികള്‍ എക്കാലവും നെഞ്ചിലേറ്റിയ ചില രാഷ്ട്രീയ, സാംസ്കാരിക, കലാ നായകര്‍ പ്രതികരിക്കേണ്ട സമയത്തു മൗനം പാലിക്കുകയും എന്നാല്‍ ഇപ്പോള്‍ കുറച്ചു വിമാന ടിക്കറ്റും മറ്റുമായി കളത്തില്‍ ഇറങ്ങി പ്രവാസികളെ വീണ്ടും സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
കേരള സര്‍ക്കാരും പ്രത്യേകിച്ച് മുഖ്യ മന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറും ലോകത്തിനു തന്നെ മാതൃകപരമായ നിലപാടാണ് ഈ കൊറോണ കാലത്തു സ്വീകരിച്ചു വന്നിട്ടുള്ളത്. അങ്ങനെ ഒരു കരുതല്‍ ഉള്ള സര്‍ക്കാരും സന്ദര്‍ഭവും ഉള്ള സാഹചര്യത്തില്‍ വീടുകളില്‍ ബോര്‍ഡ് വെക്കാനുള്ള തീരുമാനം എങ്ങനെ ഉരുത്തിരിഞ്ഞുവെന്ന് ഒരു സാമാന്യ പ്രവാസികള്‍ എന്ന നിലയില്‍ നമ്മള് സര്‍ക്കാരിനോട് ആരായുകയാണ്. മാത്രവുമല്ല ആ ഒരു തീരുമാനം അംഗീകരിക്കാന്‍ സാധിക്കുകയില്ല.
കേരളത്തിന് പുറത്തു നിന്നും വരുന്നവര്‍ ആയ പ്രവാസികള്‍ താമസിക്കുന്നിടത്തു ഇത്തരം സ്റ്റിക്കറുകള്‍ ഒട്ടിക്കുവാനാണ് സര്‍ക്കാര്‍ നീക്കം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തിരുവനന്തപുരം ജില്ലയില്‍ എത്തിയവരുടെ വീടുകളുടെ മുന്നില്‍
കൊറന്റൈന് സ്റ്റിക്കര്‍ പതിക്കുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന് പറഞ്ഞു. ഇപ്പോള്‍ തന്നെ പ്രവാസികളെ രോഗം പരത്താന്‍ വന്നവരായാണ് നാട്ടില്‍ പൊതുവെ വിലയിരുത്തപ്പെടുത്തുന്നത്. ഈയൊരു പ്രവണത അതിനെ ബലപ്പെടുത്തുന്നതുമാണ്, ക്വറന്റൈന് ചെയ്യപ്പെടുന്നത് വിദേശത്തു നിന്നെത്തിയവരോ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയോ ആണ്. അവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന്റെ സംവിധാനത്തില്‍ ഉണ്ട്. ഇത്തരം പദ്ധതികള്‍ സാംസ്കാരിക കേരളത്തിന് ചേര്‍ന്നതല്ലെന്ന് പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ സംഘടന അഭിപ്രായപ്പെട്ടു.
പ്രവാസികളുടെ മേല്‍ വീണ്ടും മുദ്ര കുത്തുന്ന ഇത്തരം ഹീനമായ പരിപാടികള്‍ അവസാനിപ്പിക്കണമെന്നും അത് അപലപനീയമാണെന്നും നടപ്പില്‍ വരുത്തരുതെന്നും പി എം ഫ് ഗ്ലോബല്‍ പ്രസിഡണ്ട് എം പീ സലീം, ഗ്ലോബല്‍ ചെയര്മാന് ഡോക്ടര്‍ ജോസ് കാനാട്ട്, ചീഫ് പേട്രണ്‍ ഡോക്ടര്‍ മോന്‍സ് മാവുങ്കാല്‍, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍, ഗ്ലോബല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍, ഗ്ലോബല്‍ ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം, കേരള പ്രസിഡണ്ട് ബേബി മാത്യു എന്നിവര്‍ പത്ര കുറിപ്പില്‍ അറിയിച്ചു.
പി.പി. ചെറിയാന്
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply