സര്‍ക്കാര്‍ തീരുമാനം പ്രശ്നമല്ല, മെയ് 31 മുതല്‍ ചര്‍ച്ചുകള്‍ ആരാധനയ്ക്കായി തുറക്കുമെന്ന് കാലിഫോര്‍ണിയ പാസ്റ്റര്‍മാര്‍

960x0കാലിഫോര്‍ണിയ: പള്ളികള്‍ അനിശ്ചിതമായി അടച്ചിടുതിനെ അനുകൂലിക്കുില്ലെും സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം എന്തു തയൊണെങ്കിലും മേയ് 31 മുതല്‍ കാലിഫോര്‍ണിയായിലെ ചര്‍ച്ചുകള്‍ ആരാധനയ്ക്കായി തുറക്കുമെന്നും അഞ്ഞൂറോളം പാസ്റ്റര്‍മാര്‍ യോഗം ചേര്‍ന്നു തീരുമാനിച്ചു.

ഇനിയും ഗവര്‍ണറുടെ അനുമതി ആവശ്യപ്പെടേണ്ടതില്ലെന്നും, ഗവര്‍ണര്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന അടിയന്തരാവസ്ഥ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്നും പാസ്റ്റര്‍മാര്‍ ആരോപിച്ചു. മാത്രമല്ല ഗവര്‍ണര്‍ ഒരു ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും ഇവര്‍ പറഞ്ഞു.

നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ടുതന്നെ ചര്‍ച്ചുകള്‍ എപ്രകാരം തുറന്നു പ്രവര്‍ത്തിക്കണമെന്ന് വിശദീകരിക്കുന്ന കത്ത് ഗവര്‍ണര്‍ക്ക് നല്‍കുമെന്ന് റിലീജിയസ് ഫ്രീഡം അറ്റോര്‍ണി ബോബ് ടയ്ലര്‍ അറിയിച്ചു. ഗവര്‍ണറുടെ തീരുമാനം ഭേദഗതി ചെയ്യുന്നതിനുള്ള ആവശ്യം മുന്നോട്ടു വെക്കുമെന്നും, എന്നാല്‍ ഗവര്‍ണര്‍ ഇതിനോടു എപ്രകാരം പ്രതികരിക്കുമെന്ന് കാത്തിരിക്കാനാവില്ലെന്നും അറ്റോര്‍ണി പാസ്റ്റര്‍മാരെ പ്രതിനിധീകരിച്ചു അഭിപ്രായപ്പെട്ടു.

പൊതുജനാരോഗ്യം കണക്കിലെടുത്ത് ചര്‍ച്ചുകള്‍ തുറക്കുന്നതു തത്ക്കാലത്തേക്ക് തടഞ്ഞുകൊണ്ടു സാക്രമെന്‍റൊ ജഡ്ജി ഉത്തരവിട്ടിരുന്നു. ഇതിനെയും പാസ്റ്റര്‍മാര്‍ ചോദ്യം ചെയ്തു. മേയ് 31 മുതല്‍ ചര്‍ച്ചുകളില്‍ കൊള്ളാവുന്നവരുടെ സംഖ്യയില്‍ 25-30 ശതമാനം ആളുകളെ പങ്കെടുപ്പിച്ചു ആരാധനകള്‍ പുനരാരംഭിക്കുമെന്ന് അറ്റോര്‍ണി വ്യക്തമാക്കി.

 


Print Friendly, PDF & Email

Related News

Leave a Comment