Flash News

കുട്ടികളില്‍ കൊറോണ വൈറസ്: ജൂണ്‍ മാസം പ്രതിദിനം ആറായിരം കുട്ടികള്‍ വരെ മരിക്കാന്‍ സാധ്യതയെന്ന് യൂണിസെഫ്

May 14, 2020 , പി.പി. ചെറിയാൻ

5568ബാള്‍ട്ടിമോര്‍: അടുത്ത ആറു മാസത്തിനുള്ളില്‍ ഉഗ്രരൂപിയായി മാറുവാന്‍ സാധ്യതയുള്ള കൊറോണ വൈറസ് ആഗോളതലത്തില്‍ പ്രതിദിനം 6000 കുട്ടികളുടെ ജീവന്‍ അപഹരിക്കുമെന്ന് യൂണിസെഫിന്‍റെ വിശകലനത്തെ അപഗ്രഥിച്ചു ബാള്‍ട്ടിമോറിലുള്ള ജോണ്‍ ഹോപിന്‍സ് യൂണിവേഴ്സിറ്റി കണക്കാക്കുന്നു. അഞ്ചു വയസ്സിനു താഴെയുള്ളവരെയാണ് ഈ വൈറസിന്‍റെ ആക്രമണത്തിനു ഇരയാകുക.

ഇതിനു പുറമെ ആറു മാസത്തിനുള്ളില്‍ ആരോഗ്യസംരക്ഷണ മേഖലയില്‍ സംഭവിക്കുന്ന തകര്‍ച്ച താഴ്ന്ന ഇടത്തരം വരുമാനമുള്ള 118 രാജ്യങ്ങളിലെ അഞ്ചു വയസ്സിനു താഴെയുള്ള 1.2 മില്യന്‍ കുട്ടികളുടെ മരണത്തില്‍ കലാശിച്ചേക്കാമെന്നും ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബര്‍ഗ് സ്കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് ഏറ്റവും പുതിയതായി പ്രസിദ്ധീകരിച്ച ദി ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജര്‍ണലില്‍ പറയുന്നു.

കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ അഞ്ചു വയസിനു താഴെയുള്ള കുട്ടികളുടെ മരണം തടയുന്നതിന് സ്വീകരിച്ച നടപടികളെ പുറകോട്ടടിക്കുന്ന ഭീകരമായ ഒരു അവസ്ഥാ വിശേഷമാണ് സംഭവിക്കുക എന്നും ജര്‍ണല്‍ ചൂണ്ടികാണിക്കുന്നു.

കുട്ടികളില്‍ കോവിഡ് 19 രോഗം തടയുന്നതിന് യൂനിസെഫ് മെയ് ആദ്യവാരം റി ഇമ്മേജില്‍ എന്ന ഗ്ലോബല്‍ ക്യാമ്പയ്നും തുടക്കം കുറിച്ചിട്ടുണ്ട്.

കുട്ടികള്‍ക്കു പോഷകാഹാരം നല്‍കുക, ശുചിത്വം പാലിക്കുക, പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ചൂഷണത്തില്‍ നിന്നും പീഡനത്തില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുക, കുട്ടികളുടെ പരിപാലനത്തിന് കുടുംബങ്ങളെ സഹായിക്കുക എന്നീ കാര്യങ്ങളാണ് ക്യാമ്പയ്നില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്.

BEIJING, CHINA - MAY 11: A young girl wearing face masks sitting on a bicycle on May 11, 2020 in Beijing, China. Life in Beijing is slowly returning to normal following a city-wide lockdown on January 25 to contain the coronavirus (COVID-19) outbreak. (Photo by Lintao Zhang/Getty Images)A child stands in a queue while holding hands of his mother outside the entrance of railway station in New Delhi on May 12, 2020. - India's enormous railway network was grinding back to life on May 12 as a gradual lifting of the world's biggest coronavirus lockdown gathered pace even as new cases surged. The country of 1.3 billion imposed a strict shutdown in late March, which Prime Minister Narendra Modi's government has credited with keeping cases to a modest 70,000, with around 2,000 deaths. (Photo by Sajjad HUSSAIN / AFP) (Photo by SAJJAD HUSSAIN/AFP via Getty Images)Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top