ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയ്ക്ക് ബി‌എസ്‌എന്‍‌എല്ലില്‍ നിന്ന് ‘നിര്‍ബ്ബന്ധിത റിട്ടയര്‍മെന്റ്’

86EE5800-9609-4091-811D-84F61DDD522Bതിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവ് പ്രകാരം ശബരിമല കയറാന്‍ എത്തിയ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്ന് പുറത്താക്കി. മതവികാരം വ്രണപ്പെടുത്തിയെന്ന കാരണത്താലാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. കേരളത്തില്‍ ബിഎസ്എന്‍എല്ലിന്റെ വിശ്വാസതയ്ക്ക് രഹ്ന കോട്ടം ഉണ്ടാക്കിയെന്നും ജനങ്ങള്‍ ബിഎസ്എന്‍എല്ലിന് എതിരായെന്നുമാണ് രഹ്നയ്‌ക്കെതിരായ ആരോപണം പരിശോധിച്ച സമിതിയുടെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനിച്ചത്.

മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്ന പരാതിയില്‍ നേരത്തെ രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇവരെക്കുറിച്ച് നിരവധി പരാതികളാണ് ബിഎസ്എന്‍എല്ലിന് ലഭിച്ചത്. തുടര്‍ന്ന് ബിഎസ്എന്‍എല്‍ ഇതേക്കുറിച്ച് അന്വേഷണം നടത്തി. അങ്ങിനെയാണ് പിരിച്ചുവിടല്‍ നടപടിയിലേക്കെത്തുന്നത്.

rahna-fathima.1.54378അതേസമയം പിരിച്ചുവിടലിനെതിരെ നിയമ പോരാട്ടം നടത്തുമെന്ന് രഹ്ന ഫാത്തിമ അറിയിച്ചു. ”പതിനെട്ടാം പടി കയറാന്‍ ശ്രമിച്ചതിന്, 18 ദിവസത്തെ ജയില്‍ വാസത്തിനും 18 മാസത്തെ സസ്‌പെന്‍ഷനും ഒടുവില്‍, എന്റ ശബരിമല കയറ്റം കാരണം ബിഎസ്എന്‍എല്ലിന്റെ ‘സല്‍പ്പേരും’ വരുമാനവും കുറഞ്ഞു എന്നും മലയ്ക്ക് പോകാന്‍ മാലയിട്ട് ‘തത്വമസി’ എന്ന് എഴുതിയിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ എന്റെ തുട കണ്ടത് അശ്ലീലമാണ് എന്നും ചില കസ്റ്റമേഴ്‌സിന്റെ മതവികാരം വ്രണപ്പെട്ടു എന്നും ആളിക്കത്തിച്ചു എന്നുമെല്ലാമാണ് ബിഎസ്എന്‍എല്‍ സംഘി ഡിസിപ്ലിനറി അഥോറിറ്റി കണ്ടെത്തിയിരിക്കുന്നത്.” രഹ്ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

103480-pehwtroudf-15399570622018ല്‍ തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോള്‍ ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തയ്‌ക്കൊപ്പം മലകയറാന്‍ രഹ്ന ഫാത്തിമയും എത്തിയിരുന്നു. പൊലീസ് ഇവര്‍ക്ക് സംരക്ഷണമൊരുക്കിയിരുന്നെങ്കിലും പതിനെട്ടാംപടിക്കും മുന്നിലെ നടപ്പന്തലില്‍ ഭക്തര്‍ ഇവരെ തടഞ്ഞു. ഭക്തരുടെ പ്രതിഷേധം ശക്തമായപ്പോള്‍ പതിനെട്ടാം പടി കയറാതെ ഇരുവരും മടങ്ങിയിരുന്നു.

രഹ്ന ഫാത്തിമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

Print Friendly, PDF & Email

Related News

Leave a Comment