Flash News

മിഡില്‍ ഈസ്റ്റിലെ ഏരീസ് മറൈന്‍ സൗദി അരാംകോയുടെ അംഗീകാരം കരസ്ഥമാക്കി

May 14, 2020

CEO photoസൗദി അറേബ്യ: സൗദി അറേബ്യയിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര പെട്രോളിയം, പ്രകൃതി വാതക കമ്പനിയായ സൗദി അരാംകോയുടെ അംഗീകാരം കരസ്ഥമാക്കി മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ മറൈന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഏരീസ് മറൈന്‍. ഇതോടെ സൗദി അറേബ്യ ആസ്ഥാനമായി ലിസ്റ്റു ചെയ്യപ്പെട്ട ചുരുക്കം എന്‍ഡിടി കമ്പനികളില്‍ ഒന്നായി ഏരീസ് മറൈന്‍ സര്‍വീസസ് മാറി.

പരമ്പരാഗത എന്‍ഡിടി സേവനങ്ങള്‍ക്കാണ് ഏരീസ് മറൈന്‍ അംഗീകാരം നേടിയത്. അടുത്തിടെ, ഏരീസ് മറൈന്‍ SABIC അംഗീകാരവും നേടിയിരുന്നു. ഇതും സ്ഥാപനത്തിന് സൗദി അറേബ്യയില്‍ മികച്ച അടിത്തറ നേടിക്കൊടുത്തിരുന്നു.

ലോകത്തിലെ ഏറ്റവും മികച്ച ഇന്‍സ്പെക്ഷന്‍ & മെയിന്‍റെനന്‍സ് കമ്പനികളിലൊന്നായ ‘ഏരീസ് മറൈന്‍ ആന്‍ഡ് എിനീയറിംഗ് സര്‍വീസസ് ‘, മിഡില്‍ ഈസ്റ്റിലെ ഏറ്റവും വിപുലമായ ‘ ഇന്‍സ്പെക്ഷന്‍ & നോണ്‍ഡിസ്ട്രക്റ്റീവ് ടെസ്റ്റിംഗ് ‘ വിഭാഗം കൂടിയാണ്.

പരിചയസമ്പരായ ഡിസ്ട്രക്റ്റീവ്, നോണ്‍ഡിസ്ട്രക്റ്റീവ് ടെസ്റ്റിംഗ് (എന്‍ഡിടി)/ഒസിടിജി/തെര്‍മോഗ്രാഫി/എഡ്ഡി കറന്‍റ്/ ക്യുസി/വെല്‍ഡിംഗ്/പെയിന്‍റിംഗ് ഇന്‍സ്പെക്ടര്‍മാര്‍ എിവരടങ്ങുന്നതാണ് ടീം.

ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും സിഇഒയുമായ ഡോ. സോഹന്‍ റോയ് ആണ് അഭിമാനാര്‍ഹമായ ഈ നേട്ടത്തിന്‍റെ വിശദവിവരങ്ങള്‍ മാധ്യമങ്ങള്‍ക്കായി പങ്കുവെച്ചത്.

Notification mail from Aramco‘ഞങ്ങളുടെ ടീമിന്‍റെ ഈ വിജയം അങ്ങേയറ്റം അഭിമാനാര്‍ഹമാണ്. രണ്ട് വര്‍ഷം മുമ്പ് തന്നെ ഞങ്ങള്‍ അരാംകോയുടെ അംഗീകാരത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയും രാജ്യത്ത് എന്‍ഡിടി മേഖല കേന്ദ്രീകരിച്ച് വലിയ തോതില്‍ നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. അവസാനമായി, ഇന്ന് ഈ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.

ലോകമെമ്പാടുമുള്ള ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ലോകോത്തര നിലവാരമുള്ളതും വിശ്വസനീയവുമായ സേവനങ്ങള്‍ നല്‍കുന്നതില്‍ ഏരീസ് ഗ്രൂപ്പ് എന്നും അതീവ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്.

ഈ സര്‍ട്ടിഫിക്കേഷന്‍ ഉപയോഗിച്ച്, ഞങ്ങളുടെ സേവന ശൃംഖല വിപുലീകരിക്കാന്‍ സാധിക്കുന്നതിനോടൊപ്പം എന്‍ഡിടി ടാസ്ക്കുകള്‍ നടപ്പിലാക്കുന്നതിനുള്ള ഞങ്ങളുടെ കാര്യക്ഷമത ഒന്നുകൂടി മെച്ചപ്പെടുത്തുകയും ചെയ്തു.

‘സാങ്കേതികവും ഗുണകരവുമായ ഓഡിറ്റുകളിലൂടെ, സമയാസമയങ്ങളില്‍ ആരാംകോ ടീം നല്‍കിവന്ന പിന്തുണയാണ് അഭിമാനകരമായ ഈ നേട്ടം കരസ്ഥമാക്കാന്‍ ഞങ്ങളെ സഹായിച്ചത്. അതിന് നന്ദി പറയാനും ഈ അവസരം വിനിയോഗിക്കുന്നു. ഏരിയല്‍/അണ്ടര്‍വാട്ടര്‍ ഡ്രോണുകള്‍, റോപ്പ് ആക്സസ്, 3 ഡി സ്കാനിംഗ്, ഐഎച്ച്എം സര്‍വേകള്‍, മറ്റ് നൂതന എന്‍ഡിടി രീതികള്‍ എന്നിങ്ങനെയുള്ള വിവിധ ആധുനിക എഞ്ചിനീയറിംഗ് & ഇന്‍സ്പെക്ഷന്‍ ടെക്നിക്കുകളുടെ പിന്തുണയോടുകൂടി, ഏരീസ് ഇപ്പോള്‍ സമഗ്രമായ വിഷ്വല്‍ അസറ്റ് മാനേജുമെന്‍റ് പ്ലാറ്റ്ഫോമിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ‘ അദ്ദേഹം പറഞ്ഞു.

Saudi Aramcoആരാംകോയെ കൂടാതെ, ഏരീസ് മറൈനിന്‍റെ എന്‍ഡിടി ഡിവിഷന് ADNOC, QP, EMARAT, ENOC,KNPC,BAPCO, EMARAT എന്നിവയടക്കമുള്ള നിരവധി പ്രമുഖ എണ്ണ, വാതക കമ്പനികളുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

ഹെലിഡെക് ഓഡിറ്റ് അപ്പ്രൂവല്‍, MAADEN എന്‍ട്രി, ഐഎസ്ഒ 17025 എന്നിവ കൂടി ഉടന്‍ നേടാന്‍ കഴിയുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

ഏരീസ് ഗ്രൂപ്പിനെക്കുറിച്ച്

നൂറ് ശതമാനവും സേവനങ്ങളില്‍ അധിഷ്ഠിതമായ ബിസിനസ് കണ്‍സോര്‍ഷ്യമായ ഏരീസ് ഗ്രൂപ്പ് എഞ്ചിനീയറിംഗ് & ഇന്‍സ്പെക്ഷന്‍ മേഖലയില്‍, ലോക സാമുദ്രിക വിപണിയിലെ വിശ്വസനീയമായ ബ്രാന്‍ഡുകളിലൊന്നായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്.

ഗവേഷണ വികസന മേഖലകളിലെ നിക്ഷേപങ്ങള്‍ മുതല്‍ ആധുനിക സങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ സേവന ശൃംഖലകള്‍ വരെയുള്ള ഒട്ടനവധി മാതൃകകള്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ സജ്ജമാക്കിയെടുക്കുകയും , അതുവഴി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്പര്‍ശിക്കുകയും ചെയ്തു.

16 രാജ്യങ്ങളിലായി 53 കമ്പനികളും 1800 ഓളം ജീവനക്കാരും ഗ്രൂപ്പിനുണ്ട്. ഗുണനിലവാരം, വിശ്വാസ്യത, സുരക്ഷ, പരിശീലനം, പ്രവര്‍ത്തന കാര്യക്ഷമത എന്നിവയില്‍ മികവ് കൈവരിച്ചുകൊണ്ട് സേവനമേഖല വിപുലീകരിക്കുകയാണ് സ്ഥാപനത്തിന്‍റെ ആത്യന്തിക ലക്ഷ്യം.

ഇത്തെ കണക്കനുസരിച്ച്, ലോകത്തിലെ 77 രാജ്യങ്ങളില്‍ നിന്നുള്ള സമുദ്ര, എണ്ണ, വാതകം, മാധ്യമ, അടിസ്ഥാന സൗകര്യ വ്യവസായ മേഖലകളിലെ 5200 ലധികം ഉപഭോക്താക്കള്‍ക്ക് ഏരീസ് സേവനം നല്‍കിവരുന്നു.

Aries Groupമിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ മറൈന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം എന്നത് കൂടാതെ, ലോകത്തെ ഏറ്റവും വലിയ ‘ ഐഎസ്ഒ 9001: 2015 സര്‍ട്ടിഫൈഡ് ബാലസ്റ്റ് വാട്ടര്‍ എിനീയറിംഗ് കണ്‍സള്‍ട്ടന്‍സി & ഷിപ്പ് ഹള്‍ സര്‍വ്വേ യു റ്റി സര്‍വീസ് പ്രൊവൈഡര്‍ കൂടിയാണ് ഏരീസ്.

വെബ്സൈറ്റ്: www.ariesmar.com

സൗദി ആരാംകോയെക്കുറിച്ച്

സൗദി അറേബ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബഹുരാഷ്ട്ര പെട്രോളിയം പ്രകൃതി വാതക കമ്പനിയാണ് സൗദി ആരാംകോ.

കഴിഞ്ഞ 80 വര്‍ഷമായി, ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണം, ഉത്പാദനം, ശുദ്ധീകരണം, വിതരണം, വിപണനം എന്നീ മേഖലകളില്‍ ലോകത്തെ ഒന്നാം നമ്പര്‍ സ്ഥാപനം ആണ്.

രാജ്യത്തിനും ലോകത്തിനും വിശ്വസനീയമായി ഊര്‍ജ്ജം വിതരണം ചെയ്യുകയെന്ന ദൗത്യമാണ് കമ്പനി ഏറ്റെടുത്തിരിക്കുന്നത്. മാത്രമല്ല റിഫൈനര്‍, ഊര്‍ജ്ജ സങ്കേതിക വിദ്യ എന്നിവയില്‍ ലോകത്തെ ഏറ്റവും വലിയ ‘ ‘ഇന്‍റഗ്രേറ്റഡ് എനര്‍ജി ആന്‍ഡ് കെമിക്കല്‍ എന്‍റര്‍പ്രെെസസ് ‘ ആയി മാറാനുള്ള പ്രയാണത്തിലുമാണ് ഇപ്പോള്‍ സ്ഥാപനം.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top