കോവിഡ്-19: ലോകത്തൊട്ടാകെ മരണ സംഖ്യ 300,000 കവിഞ്ഞു, അമേരിക്കയും യുകെയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍

545510_44956658ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയേറ്റ് ആഗോളതലത്തില്‍ നടന്ന മരണങ്ങള്‍ വ്യാഴാഴ്ച 300,000 കടന്നു. വൈറസ് ബാധിതരുടെ എണ്ണം 4.5 ദശലക്ഷത്തിനടുത്തെത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതില്‍ പകുതിയോളവും അമേരിക്കയിലും യുകെയിലും ഇറ്റലിയിലുമാണ്.

ജനുവരി 10 നാണ് ചൈനയിലെ വുഹാനില്‍ നിന്ന് ഈ വൈറസ് പൊട്ടിപ്പുറപ്പെട്ട് ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ ഒരു ലക്ഷം കടക്കാന്‍ 91 ദിവസവും 200,000 ല്‍ എത്താന്‍ 16 ദിവസവും കൂടി എടുത്തതായി സര്‍ക്കാരുകളുടെ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. 200,000ത്തില്‍ നിന്ന് 300,000 മരണങ്ങളിലേക്ക് എത്താന്‍ 19 ദിവസമെടുത്തു.

ലോകത്തിലെ ഏറ്റവും മാരകമായ പകര്‍ച്ചവ്യാധികളില്‍ ഒന്നായ മലേറിയയുമായി താരതമ്യം ചെയ്യുമ്പോള്‍ മലേറിയ പിടിപെട്ട് പ്രതിവര്‍ഷം 400,000 ആളുകളാണ് മരിച്ചത്.

കോവിഡ്-19 ബാധിച്ച് അമേരിക്കയില്‍ 85,000ത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യു കെയിലും ഇറ്റലിയിലും 30,000 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ്-19ന്റെ നിലവിലെ സ്ഥിതി 1918 ലെ സ്പാനിഷ് ഇന്‍ഫ്ലുവന്‍സയേക്കാള്‍ വളരെ കുറവാണ്. സ്പാനിഷ് ഇന്‍ഫ്ലുവന്‍സ ഏകദേശം 500 ദശലക്ഷം ആളുകളെ ബാധിക്കുകയും, കുറഞ്ഞത് 10% രോഗികളെ കൊല്ലുകയും ചെയ്തിട്ടുണ്ട്.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News