ഓണ്‍ലൈന്‍ മദ്യ വില്പനയ്ക്ക് ധാരണയായി, അടുത്ത ആഴ്ച മദ്യശാലകള്‍ തുറക്കും

616px_IndiaPolitical1893ConstablesHandAtlas3തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി മദ്യ വില്‍പ്പന നടത്തുന്നതിന് ബുക്കിങ്ങ് സംവിധാനം ഏര്‍പ്പെടുത്താന്‍ ബെവ്‌കോ ഇന്ന് സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തും. എറണാകുളം ആസ്ഥാനമായ ഒരു കമ്പനിയെ സാങ്കേതിക സമിതി തെരഞ്ഞെടുത്തിട്ടുണ്ട്. 21 കമ്പനികള്‍ ഇതിനായി അപേക്ഷിച്ചിരുന്നു. അതില്‍ നിന്നും സ്റ്റാര്‍ട്ട് അപ്പ് മിഷനും ഐടി മിഷനും ബെവ്‌ക്കോ പ്രതിനിധിയും അടങ്ങുന്ന സമതി കമ്പനിയെ തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് കമ്പനി പ്രതിനിധികളുമായി വീണ്ടും ചര്‍ച്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

18 നോ 19 നോ മദ്യശാലകള്‍ തുറക്കാനാണ് തീരുമാനം. അതിന് മുമ്പായി ഓണ്‍ലൈന്‍ ടോക്കണ്‍ സംബന്ധിച്ച് ട്രയല്‍ നടത്തും. ബാറുകളില്‍ നിന്നുള്ള പാഴ്‌സല്‍ വില്‍പ്പനയ്ക്കും ഓണ്‍ലൈന്‍ ബുക്കിങ് വേണം. എന്നാല്‍ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയാലും പാഴ്‌സല്‍ വില്‍ക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് ബാറുടമകളുടെ നിലപാട്. ബാറുകളിലെ മദ്യം പാഴ്‌സല്‍ വില്‍പ്പന നടത്തേണ്ടത് ബെവ്‌കോയിലെ അതേ വിലയിലാണ്. ഇതാണ് ബാറുടമകളെ പിന്തിരിപ്പിക്കുന്നത്. ബാറുകളിലെ പാഴ്‌സല്‍ വില്‍പ്പനയ്ക്ക് പിന്നില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. എന്നാല്‍ ഇത് താല്‍ക്കാലിക നടപടി മാത്രമാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.


Print Friendly, PDF & Email

Related News

Leave a Comment