Flash News
ജോ ബൈഡന്‍ അമേരിക്കയുടെ 46-ാം പ്രസിഡന്റായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും   ****    കല്യാണത്തേക്കാള്‍ പ്രാധാന്യം ജീവകാരുണ്യ പ്രവര്‍ത്തനം തന്നെ, വിവാഹപ്പന്തലില്‍ നിന്ന് ആംബുലന്‍സുമായി വരന്‍ ആശുപത്രിയിലേക്ക്   ****    തമിഴ്‌നാട്ടിലെ ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് പോൾ ദിനകരന്റെ വീട്ടിലും 28 സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി   ****    പുള്ളിപ്പുലിയെ പിടികൂടി കൊന്നു ഭക്ഷിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തു   ****    നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മന്ത്രിമാര്‍ക്ക് ബോധോദയം; ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ നേരിട്ടെത്തുന്നു   ****    ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാക്‌സീന്‍ ലഭിച്ചെന്ന് കൗണ്ടി ജഡ്ജി കെ. പി. ജോര്‍ജ്   ****   

കോടികളുടെ ഉത്തേജകം പദ്ധതി കാര്‍ഷിക മേഖലയെ നിരാശപ്പെടുത്തുന്നത്: വി.സി.സെബാസ്റ്റ്യന്‍

May 15, 2020 , ഇന്‍ഫാം

Titleകൊച്ചി: കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം പ്രഖ്യാപിച്ച 20 ലക്ഷം കോടിയിലുള്‍പ്പെടുന്ന ഉത്തേജക പദ്ധതികള്‍ കാര്‍ഷികമേഖലയെയും കര്‍ഷകനെയും നിരാശപ്പെടുത്തുന്നുവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

കോടികളുടെ പ്രഖ്യാപനങ്ങള്‍ കര്‍ഷകനെ കോടിമുണ്ടില്‍ ഭാവിയില്‍ പുതപ്പിച്ചുകിടത്തുമെന്നതാണ് വാസ്തവം. കര്‍ഷകരുള്‍പ്പെടെ ജനവിഭാഗങ്ങള്‍ക്ക് വായ്പകള്‍ നല്‍കി അവസാനം കടക്കാരായി മാറ്റുവാനല്ലാതെ പ്രഖ്യാപിച്ച പദ്ധതികള്‍ ജനങ്ങളുടെ ക്രയവിക്രയശേഷി ഉയര്‍ത്തുകയില്ല. പ്രഖ്യാപിത വായ്പാ വിതരണത്തിലൂടെ പൊതുവിപണിയില്‍ പണലഭ്യതയുണ്ടാവുകയില്ല. ഇതു സാധിക്കണമെങ്കില്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഗ്രാമീണ കര്‍ഷകജനതയുടെ വരുമാനം വര്‍ദ്ധിക്കണം. സര്‍ക്കാര്‍ ഖജനാവിലെയും ബാങ്കുകളിലെയും പണം വായ്പകളുടെ രൂപത്തില്‍ വിതരണം ചെയ്ത് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കപ്പെടും. അതേസമയം കാര്‍ഷികോല്പന്നങ്ങളുടെ ഉത്പാദന ചെലവിനനുസരിച്ച് ന്യായവില നല്‍കി സംഭരിച്ചും കാര്‍ഷികോല്പാദനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനും സംസ്‌കരിക്കാനുമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയും ഉല്പാദനം വര്‍ദ്ധിപ്പിച്ച് കാര്‍ഷികവിപണി ശക്തിപ്പെടുത്താനുള്ള വഴികളൊന്നും കേന്ദ്രസര്‍ക്കാര്‍ പാക്കേജിലില്ല. മോറട്ടോറിയം കാലാവധിയിലെ പലിശയിളവും പരിഗണിച്ചിട്ടില്ല. കേരളത്തിലെ റബര്‍ ഉള്‍പ്പെടെയുള്ള നാണ്യവിളമേഖലയോട് മുഖം തിരിഞ്ഞുനില്‍ക്കുന്നതാണ് നിലവിലുള്ള പ്രഖ്യാപനങ്ങള്‍. സാമ്പത്തിക ഉത്തേജകപദ്ധതി പ്രഖ്യാപിച്ചിട്ടും ഓഹരിവിപണിയില്‍ വന്നിരിക്കുന്ന ഇടിവ് പദ്ധതി ചെറുകിട വന്‍കിട വ്യവസായികളിലും നിരാശയുണ്ടാക്കുന്നുവെന്നതിന്റെ തെളിവാണ്.

ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്തുവാന്‍ കര്‍ഷകരുള്‍പ്പെടെ വലിയ ജനവിഭാഗത്തെ ഉപകരണമാക്കുകയാണ് പുത്തന്‍ പ്രഖ്യാപനങ്ങളിലൂടെ ധനമന്ത്രി ചെയ്തിരിക്കുന്നത്. ഇതിലൂടെ നേട്ടമുണ്ടാക്കുന്നത് ബാങ്കുകളും വന്‍കിടക്കാരും കോര്‍പ്പറേറ്റുകളുമാണ്. വായ്പകള്‍ വാങ്ങി തിരിച്ചടവ് സാധ്യമാകാതെ കാര്‍ഷികമേഖലയും കര്‍ഷകനും വീണ്ടും പ്രതിസന്ധിയിലാകും.

കൊറോണാ പ്രതിസന്ധിയിലെ സാമ്പത്തിക ഉത്തേജകം മുഴുവന്‍ വിവിധ മേഖലകളില്‍ വായ്പയായി നല്‍കി അവസാനം നല്‍കിയ തുക പലിശസഹിതം തിരിച്ചുപിടിക്കുന്ന കൈനനയാതെ മീന്‍ പിടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സമീപനം ഭാരതത്തിലെ ജനസമൂഹം നേരിടുന്ന ഇന്നത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുതകുന്നതല്ലെന്നും ഉത്തജകപദ്ധതികള്‍ വെറും വായ്പാ പദ്ധതികളാകാതെ ജനങ്ങള്‍ക്ക് രക്ഷനേടാനുള്ള വഴിയൊരുക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ. ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാംLike our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top