ഫ്രറ്റേണിറ്റി കാലിക്കറ്റ് സര്‍വകലാശാല ഉപരോധിച്ചു

IMG-20200515-WA0111
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് കാലിക്കറ്റ് സര്‍വകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉപരോധിക്കുന്നു

തേഞ്ഞിപ്പലം : ലോക്ക്ഡൗണ്‍ സമയത്ത് കാലിക്കറ്റ് സര്‍വകലാശാല പ്രഖ്യാപിച്ച പരീക്ഷയുമായി ബന്ധപ്പെട്ടുള്ള വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കുക, കാലിക്കറ്റ് സര്‍വകലാശാല യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജിലെ ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കുക,
യൂണിവേഴ്സിറ്റിയുടെ നിയമന അട്ടിമറി അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി സര്‍വകലാശാല കാര്യാലയം ഉപരോധിച്ചു.

WhatsApp Image 2020-05-15 at 5.27.51 PMലോക്ക്ഡൗണ്‍ നിയമങ്ങള്‍ പാലിച്ച് കൊണ്ടായിരുന്നു സമരം. ഉച്ചക്ക് ആരംഭിച്ച ഉപരോധം ഒരു മണിക്കൂര്‍ നീണ്ടുനിന്നു. ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് സര്‍വകലാശാല കണ്‍വീനര്‍ കെ.കെ.അഷ്റഫ് ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ത്ഥി ദ്രോഹ നടപടികള്‍ ലോക്ക് ഡൗണിന്‍റെ മറവില്‍ നടപ്പിലാക്കാന്‍ ആണ് സര്‍വകലാശാല ശ്രമിക്കുന്നതെന്നും, ഇടത് സിന്‍ഡിക്കേറ്റിന്‍റെ നിയമന അട്ടിമറി ഇപ്പോഴും തുടരുന്നത് കേരളീയ സമൂഹം ഗൗരവത്തില്‍ കാണണമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് സമര നേതാക്കളെ വൈസ് ചാന്‍സലര്‍ അനില്‍ വള്ളത്തോള്‍ ചര്‍ച്ചക്ക് വിളിച്ചു. പൊതുഗതാഗത സംവിധാനം ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമേ പരീക്ഷ നടത്തുകയുള്ളൂ എന്ന് വൈസ് ചാന്‍സലര്‍ ഫ്രറ്റേണിറ്റി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് കാലിക്കറ്റ് സര്‍വകലാശാല കമ്മറ്റി അംഗം ഹാദി ഹസ്സന്‍ അധ്യക്ഷത വഹിച്ചു. യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കില്‍ ആയിരുന്നു ഉപരോധ സമരം.

Print Friendly, PDF & Email

Related News

Leave a Comment