കൊവിഡ്-19: ഇന്ത്യയുടെ സഹകരണത്തിന് പ്രത്യുപകാരമായി വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് ട്രം‌പ്

Modi-trumphവാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് വെന്‍റിലേറ്ററുകള്‍ ഗ്രാന്‍റായി നല്‍കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയിലെ എന്‍റെ സുഹൃത്തുക്കള്‍ക്ക് അമേരിക്ക വെന്‍റിലേറ്ററുകള്‍ ദാനം ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്ന് ട്രംപ് ട്വീറ്റില്‍ പറഞ്ഞു. ഈ പകര്‍ച്ചവ്യാധിയില്‍ ഞങ്ങള്‍ എല്ലായ്പ്പോഴും ഇന്ത്യയ്ക്കൊപ്പം നില്‍ക്കും. വാക്സിനുകള്‍ നിര്‍മ്മിക്കുന്നതിലും ഞങ്ങള്‍ പരസ്പരം സഹായിക്കും. കൊറോണയെപ്പോലുള്ള ഒരു ശത്രുവിനെ ഞങ്ങള്‍ ഒരുമിച്ച് പരാജയപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രസിഡന്‍റ് ട്രംപ് വെള്ളിയാഴ്ച പ്രശംസിച്ചു. ഇന്ത്യ ഒരു മികച്ച രാജ്യമാണെന്നും പ്രധാനമന്ത്രി മോദി എന്‍റെ വളരെ നല്ല സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞു. ‘കുറച്ചു മാസങ്ങള്‍ക്കു മുന്‍പാണ് ഞാന്‍ ഇന്ത്യ സന്ദര്‍ശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഞാനും ഒരുമിച്ച് താമസിച്ചു,’ ട്രം‌പ് പറഞ്ഞു. ന്യൂഡല്‍ഹി, അഹമ്മദാബാദ്, ആഗ്ര സന്ദര്‍ശനങ്ങളും ട്രം‌പ് പരാമര്‍ശിച്ചു. ഇന്ത്യയുമായുള്ള അമേരിക്കന്‍ ബന്ധത്തില്‍ പ്രസിഡന്‍റ് ട്രംപ് വളരെയധികം സന്തുഷ്ടനാണെന്ന് നേരത്തെ വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളിയായി മാറിയിരിക്കുകയാണ്. അമേരിക്ക 200 വെന്‍റിലേറ്ററുകള്‍ ഇന്ത്യയ്ക്ക് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയും അമേരിക്കയും ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കാവുന്ന വാക്സിന്‍ തയ്യാറാക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു.

നേരത്തെ, അമേരിക്കയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ഇന്ത്യ ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് അയച്ചിരുന്നു. ട്രംപ് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചതനുസരിച്ചാണ് ഇന്ത്യ ഹൈഡ്രോക്സിക്ലോറോക്വിന്‍ അമേരിക്കയിലേക്ക് അയച്ചത്. കൊറോണ രോഗികളുടെ ചികിത്സയ്ക്കായി അമേരിക്ക ഈ മരുന്ന് തേടിയിരുന്നു. ഇന്ത്യയില്‍, ഈ മരുന്ന് വലിയ തോതില്‍ നിര്‍മ്മിക്കപ്പെടുന്നതിനാല്‍ അമേരിക്കയുടെ ആവശ്യം ഉടനടി നിറവേറ്റാന്‍ കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്മനസ്സിന് ട്രംപ് നന്ദി പറഞ്ഞു.

കൊറോണ രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ 50 ദശലക്ഷം ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികകളാണ് ഇന്ത്യ യുഎസിലേക്ക് അയച്ചത്. അതിന്റെ പ്രത്യുപകാരമായാണ് അമേരിക്ക വെന്‍റിലേറ്ററുകള്‍ ഇന്ത്യയ്ക്ക് നല്‍കുന്നത്.

ഇന്ത്യയില്‍ വളരെ വേഗത്തിലാണ് കോവിഡ്-19 പടര്‍ന്നുകൊണ്ടിരിക്കുന്നത്. 85,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയില്‍, മരണസംഖ്യ 2,600 ആയി. ഇത് ചൈനയുടെ മരണ സംഖ്യയോട് അടുത്ത് നില്‍ക്കുകയാണ്.

അതേസമയം ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകളും മരണങ്ങളും രേഖപ്പെടുത്തിയത് യുഎസിലാണ്. യു‌എസിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയത് 86,744, യുകെ (34,078), ഇറ്റലി (31,610).ആഗോളതലത്തില്‍ മൊത്തം കൊറോണ വൈറസ് കേസുകളുടെ എണ്ണം 4.5 ലക്ഷം കവിഞ്ഞു, ഇതില്‍ 3 ലക്ഷത്തിലധികം മരണങ്ങള്‍ സംഭവിച്ചു.Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News