കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് തകര്‍ന്നടിഞ്ഞ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥിതിയെ പുനരുദ്ധരിക്കാന്‍ ഏറെ കൊട്ടിഘോഷിച്ച് പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്’ പാക്കേജിന്റെ നാലാം ഘട്ട പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്. കൂടുതല്‍ മേഖലകളില്‍ സ്വകാര്യവല്‍ക്കരണം അനുവദിക്കുന്ന പദ്ധതികളാണ് ഇന്ന് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ചിലയിനം ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഇറക്കുമതി നിരോധിക്കും. ആയുധ നിര്‍മ്മാണ സ്ഥാപനങ്ങളെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാക്കും. ഇത് സ്വകാര്യവല്‍ക്കരണമല്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
ഓര്‍ഡനന്‍സ് ഫാക്ടറികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും. പൊതുജനങ്ങള്‍ക്ക് ഓഹരി വാങ്ങാം. അതേസമയം പ്രതിരോധ ഉപകരണ നിര്‍മ്മാണ മേഖലയില്‍ വിദേശ നിക്ഷേപം 74 ശതമാനമാക്കി ഉയര്‍ത്തി. വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നേരിട്ട് പ്രതിരോധ സ്ഥാപനങ്ങള്‍ തുടങ്ങാമെന്നും മന്ത്രി അറിയിച്ചു.
വ്യോമപാതയിലെ നിയന്ത്രണങ്ങള്‍ നീക്കും. കൂടുതല്‍ മേഖലകളിലേക്ക് സര്‍വ്വീസ് ആരംഭിക്കും. ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കും. സ്വകാര്യ പങ്കാളിത്തത്തോടെ 12 വിമാനത്താവളങ്ങളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. 13,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കും. വൈദ്യുതി താരിഫ് മറ്റ് സംസ്ഥാനങ്ങളിലേതിന് സമാനമാക്കും.
ബഹിരാകാശ മേഖലയിലും സ്വകാര്യവല്‍ക്കരണം കൊണ്ടുവരും. സ്വകാര്യ കമ്പനികള്‍ക്ക് ബഹിരാകാശാ മേഖലിയില്‍ അവസരം നല്‍കും. ഐഎസ്ആര്‍ഒയുടെ സൗകര്യങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് പ്രയോജനപ്പെടുത്താം. ശൂന്യാകാശ പര്യവേഷണത്തിനും ഉപഗ്രഹ വിക്ഷേപണത്തിനും കമ്പനികള്‍ക്ക് അനുമതി. ആണവോര്‍ജ മേഖലയിലും പൊതുസ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കല്‍ക്കരി ഖനനത്തിലും സ്വകാര്യ പങ്കാളിത്തത്തിന് സര്‍ക്കാര്‍ തീരുമാനിച്ചു. സമ്പൂര്‍ണ സര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കി. ലേലത്തില്‍ ആര്‍ക്കും പങ്കെടുക്കാം. യോഗ്യതാ മാനദണ്ഡങ്ങളില്ല. 50,000 കോടി രൂപ ചെലവഴിച്ച് കല്‍ക്കരി നീക്കത്തിന് സൗകര്യമൊരുക്കും.
ധാതുക്കളുടെ ഉല്പാദനവും ലളിതമാക്കും. ഒരേ കമ്പനിയ്ക്ക് തന്നെ ധാതു ഉല്പാദനത്തിലെ പ്രവര്‍ത്തികളെല്ലാം ഏറ്റെടുക്കാം. ഇടത്തരം സംരംഭകര്‍ക്ക് പര്യവേഷണം, ഖനനം, ഉല്പാദനം എന്നിവയ്ക്ക് അനുമതി നല്‍കും. ബോക്സൈറ്റ്, കല്‍ക്കരി ഖനികള്‍ ഒന്നിച്ച് ലേലം ചെയ്യും. 500 ഖനികള്‍ തുറന്നുകൊടുക്കും.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ധനമന്ത്രി ദുരിതാശ്വാസ പാക്കേജിന്റെ രൂപരേഖ തയ്യാറാക്കി, എംഎസ്എംഇ, എന്‍ബിഎഫ്സി എന്നിവയ്ക്ക് സഹായം പ്രഖ്യാപിച്ചു
സംസ്ഥാനത്ത് കോവിഡ്-19 വീണ്ടും പിടിമുറുക്കുന്നു, ഇനിയുള്ള കാലം ജാഗ്രതയോടെ ജീവിക്കണമെന്ന് മുഖ്യമന്ത്രി
കോടികളുടെ ഉത്തേജകം പദ്ധതി കാര്‍ഷിക മേഖലയെ നിരാശപ്പെടുത്തുന്നത്: വി.സി.സെബാസ്റ്റ്യന്‍
ഷിക്കാഗോ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് ഒരു മില്യണ്‍ സര്‍ജിക്കല്‍ മാസ്ക് വിതരണം ചെയ്തു
കൊവിഡ്-19 ഗവേഷകന് താമസസ്ഥലത്ത് തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍
‘ഗബ്രിയേല്‍ അവാര്‍ഡു’കള്‍ പ്രഖ്യാപിച്ചു: ‘ശാലോം വേള്‍ഡ്’ ഏറ്റവും മികച്ച കാത്തലിക് ടി.വി ചാനല്‍
കോവിഡ്-19: ലോകത്തൊട്ടാകെ മരണ സംഖ്യ 300,000 കവിഞ്ഞു, അമേരിക്കയും യുകെയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍
ട്രംപിന്റെ പരിചാരകനടക്കം വൈറ്റ് ഹൗസിലെ മൂന്ന് ജീവനക്കാര്‍ക്ക് കോവിഡ്-19 പോസിറ്റീവ്
ഗര്‍ഭിണിയായ ഭാര്യയെ കുത്തി പരിക്കേല്പിച്ച് ഒരു വയസ്സുള്ള മകളെ കൊലപ്പെടുത്തുകയും ചെയ്ത 49-കാരനെ അറസ്റ്റു ചെയ്തു
സംസ്ഥാനങ്ങളുടെ സ്ഥിതിവിവരങ്ങള്ക്കനുസരിച്ച് ലോക്ക്ഡൗണില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രിമാര്‍ക്ക് അനുമതി നല്‍കണമെന്ന് മോദിയോട് പിണറായി വിജയന്
കൊവിഡ്-19 അണുബാധ കേസുകള്‍ ഇന്ത്യയില്‍ 90,000 കടക്കുന്നു, അഞ്ച് നഗരങ്ങളിലായി 46,000 രോഗികള്‍
ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയ്ക്ക് ബിഎസ്എന്‍എല്ലില്‍ നിന്ന് ‘നിര്‍ബ്ബന്ധിത റിട്ടയര്‍മെന്റ്’
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
കഞ്ചാവ് വില്പനക്കാരില് നിന്ന് പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു; മാനന്തവാടി പോലീസ് സ്റ്റേഷന് അണുവിമുക്തമാക്കുന്നു
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
കോവിഡ്-19: അമേരിക്കയില്‍ മരണസംഖ്യ ഒരു ലക്ഷത്തോടടുക്കുന്നു, ന്യൂയോര്‍ക്ക് ടൈംസ് മരണപ്പെട്ടവരുടെ പേരുകള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു
ലോക്ക്ഡൗണുകള്‍ അവസാനിപ്പിക്കുന്നതിനു മുന്‍പ് ഇന്ത്യ ‘അതീവ ജാഗ്രത’ പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന
നഴ്സുമാരായ മൂന്നു സഹോദരിമാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തു
കോവിഡ്-19: കുട്ടികളുടെ അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം അപകട സാധ്യത കൂടുമെന്ന് യു എന്‍
കോവിഡ്-19: കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ വഴി ആദ്യത്തെ അഞ്ചു ദിവസം 2150 പേരെത്തും, കണ്ണൂരില്‍ ആരേയും ഇറക്കില്ലെന്ന് മുഖ്യമന്ത്രി
ചര്‍ച്ച് സര്‍വ്വീസില്‍ പങ്കെടുത്ത ഒരാള്‍ക്ക് കോവിഡ്-19, 180 പേര് ക്വാറന്റൈനില്‍ പോകണമെന്ന് കൗണ്ടി അധികൃതര്‍
കൊറോണ ചികിത്സയ്ക്കായി ഗംഗാ ജലത്തില്‍ ഗവേഷണം നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഐസിഎംആര്‍ നിരസിച്ചു
കൊറോണ വൈറസിന്റെ വ്യാപനം 40 ലക്ഷം കവിഞ്ഞു, 2,76,216 പേരുടെ ജീവനെടുത്തു
കന്‍സാസ് മേയര്‍ ഉഷാ റെഡ്ഡി യുഎസ് സെനറ്റ് മത്സരത്തില്‍ നിന്നും പിന്മാറി
Leave a Reply