Flash News

മനുഷ്യരില്‍ നിന്നു മാത്രമല്ല മൃഗങ്ങളില്‍ നിന്നും മനുഷ്യര്‍ക്ക് കൊവിഡ്-19 പകരാമെന്ന് ഗവേഷകര്‍

May 16, 2020

960x0ന്യൂയോര്‍ക്ക്: മനുഷ്യരില്‍ നിന്ന് മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങളില്‍ നിന്നും കൊവിഡ്-19 മനുഷ്യരിലേക്ക് പടരാമെന്ന് ഗവേഷകര്‍.
വളര്‍ത്തു മൃഗങ്ങളില്‍, പ്രത്യേകിച്ച് പൂച്ചകളില്‍, നിന്ന് മനുഷ്യരിലേക്ക് പെട്ടെന്ന് രോഗം പടരാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്.

പൂച്ചകളില്‍ പലപ്പോഴും കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടമാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. മനുഷ്യരില്‍ നിന്നാണ് കോവിഡ് പൂച്ചകളിലേക്ക് പകരുന്നത്. ഈ പൂച്ചകള്‍ വഴി രോഗം വീണ്ടും മനുഷ്യരിലെത്തുമെത്തുമോ എന്നതില്‍ കൂടുതല്‍ ഗവേഷണം നടക്കുകയാണ്.

അതേസമയം, പൂച്ചകളെ ഉമ്മവെക്കരുതെന്നും ഒരുപക്ഷേ അതു വഴി വൈറസ് ശരീരത്തിലെത്താമെന്നും വൈറസ് വിദഗ്ധന്‍ പീറ്റര്‍ ഹാഫ്മാന്‍ പറഞ്ഞു. കോവിഡ് രോഗിയെയും മനുഷ്യരില്‍ നിന്ന് രോഗം പകര്‍ന്ന മൂന്ന് പൂച്ചകളെയുമാണ് പരീക്ഷണ വിധേയമാക്കിയത. അവക്കൊപ്പം മൂന്നുപൂച്ചകളെയും കഴിയാന്‍ അനുവദിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മൂന്നുപൂച്ചകളിലേക്കും വൈറസ് പടര്‍ന്നു. എന്നാല്‍ ആറുപൂച്ചകളിലും രോഗലക്ഷണങ്ങള്‍ പ്രകടമായില്ല.

അവ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്തില്ല. അതുപോലെ ശരീര താപനില വര്‍ദ്ധിക്കുകയോ ശരീരഭാരം കുറയുകയോ ചെയ്തില്ല. യാതൊരു വിധത്തിലുള്ള കൊവിഡ് ലക്ഷണങ്ങളും ഇവയില്‍ പ്രകടമായില്ല, ഹാഫ്മാന്‍ വെളിപ്പെടുത്തി.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top