കോവിഡ്-19 പ്രതിരോധ വാക്സിന്‍ ഉണ്ടാക്കിയാലും ഇല്ലെങ്കിലും അമേരിക്ക ഉടന്‍ വീണ്ടും തുറക്കും: ട്രം‌പ്

trumpവാഷിംഗ്ടണ്‍: കൊറോണ വൈറസ് അമേരിക്കയെ തകര്‍ത്തുവെങ്കിലും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം സാധാരണ നിലയിലാക്കാന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ ഇല്ലാതാക്കുന്നതിനായി വാക്സിന്‍ നിര്‍മ്മിക്കണോ വേണ്ടയോ എന്ന് അദ്ദേഹം ജനങ്ങളോട് ചോദിച്ചു. എന്തുതന്നെയായാലും അമേരിക്ക ഉടന്‍ വീണ്ടും തുറക്കാന്‍ പോകുകയാണ്. റോസ് ഗാര്‍ഡനില്‍ നടന്ന വൈറ്റ് ഹൗസ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച ട്രം‌പ് പൗരന്മാരെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ അഭ്യര്‍ത്ഥിച്ചു.

‘ഇന്ന് രാവിലെയോടെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും വീണ്ടും തുറക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ജനങ്ങള്‍ നിരന്തരമായ ശ്രദ്ധയോടെ മികച്ച പ്രവര്‍ത്തനം നടത്തുന്നു, മുമ്പത്തെപ്പോലെ ജീവിതം സാധാരണ നിലയിലാക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു, അതുകൊണ്ട് എല്ലാവരും അമേരിക്കന്‍ ജീവിത രീതിയിലേക്ക് മടങ്ങുക,’ അദ്ദേഹം പറഞ്ഞു.

‘വളരെ പ്രധാനപ്പെട്ട ഒരു കാര്യം വ്യക്തമാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കൊറോണയെ ഉന്മൂലനം ചെയ്യുന്നതിനായി വാക്സിന്‍ ഉണ്ടാക്കിയാലും ഇല്ലെങ്കിലും, അമേരിക്ക മുമ്പത്തെ സംവിധാനത്തിലേക്ക് മടങ്ങാന്‍ പോകുന്നു. ഈ പ്രക്രിയ ഉടന്‍ ആരംഭിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപ് കൊറോണ വൈറസിനെ മറ്റ് വൈറസുകളുമായി താരതമ്യപ്പെടുത്തി. ‘പല വൈറസുകള്‍ക്കും വാക്സിന്‍ ഇല്ല, വൈറസ് അല്ലെങ്കില്‍ ഇന്‍ഫ്ലുവന്‍സ വരുന്നു, നിങ്ങള്‍ അതിനെതിരെ പോരാടേണ്ടതുണ്ട്. ഞങ്ങള്‍ക്ക് കൂടുതല്‍ അറിയില്ല, പക്ഷേ ഒരു ചെറിയ സമയത്തേക്കോ ജീവിതകാലത്തേക്കോ അവര്‍ രോഗപ്രതിരോധശേഷി നേടുമെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍, കൊറോണ വാക്സിന്‍ നിര്‍മ്മിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഒരുപക്ഷെ, വര്‍ഷാവസാനത്തോടെ ഞങ്ങള്‍ അതില്‍ വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’ അദ്ദേഹം പറഞ്ഞു.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News