ഇന്നലെയും ഇന്നുമായി നാട്ടിലെത്തിയ പ്രവാസികളില്‍ 5 പേര്‍ക്ക് കൊവിഡ് ലക്ഷണം; ആശുപത്രികളിലാക്കി

oi_4തിരുവനന്തപുരം: പരിശോധനകള്‍ പൂര്‍ത്തിയാക്കി കൊവിഡ് ലക്ഷണങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം നാട്ടിലേക്ക് അയച്ച പ്രവാസികള്‍ക്ക് കൊവിഡ് ലക്ഷണം. ഇന്നലെയും ഇന്നുമായി കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയ പ്രവാസികളില്‍ അഞ്ച് പേരാണ് കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചിരിക്കുന്നത്. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. രോഗലക്ഷണങ്ങള്‍ കാണിച്ച ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്ന് കരുതുന്ന പത്ത് പേരെയും ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

അബുദാബിയില്‍ നിന്നുള്ള വിമാനത്തില്‍ കരിപ്പൂരില്‍ ഇറങ്ങിയ നാല് പേര്‍ക്കും തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ഒരാള്‍ക്കുമാണ് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടിരിക്കുന്നത്. കരിപ്പൂരിലെത്തിയ നാല് പേരില്‍ മൂന്ന് പേര്‍ മലപ്പുറം സ്വദേശികളും ഒരാള്‍ കോഴിക്കോട് സ്വദേശിയുമാണ്. ഇവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരെത്തിയ അബുദാബി-കരിപ്പൂര്‍ ഐഎക്‌സ് 348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക വിമാനത്തില്‍ 187 യാത്രക്കാരുണ്ടായിരുന്നു.

അതേസമയം വന്ദേഭാരത് രക്ഷാ ദൗത്യത്തിന്റെ ഭാഗമായി ഇന്ന് രണ്ട് വിമാനങ്ങള്‍ കേരളത്തിലെത്തും. ദുബായ്-കൊച്ചി വിമാനം വൈകിട്ട് 6.10നും അബുദാബി-കൊച്ചി വിമാനം രാത്രി 8.40നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങും. നാട്ടില്‍ ലീവിന് വന്ന ശേഷം തിരികെ പോകാന്‍ കഴിയാതിരുന്ന സൗദിയിലെ നഴ്‌സുമാരെ ഇന്നലെ പ്രത്യേക വിമാനത്തില്‍ കൊണ്ടുപോയി.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment