ഡാളസ്: നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് ഫാമിലി കോണ്‍ഫറന്‍സ് 2021 ജൂലൈ 21 മുതൽ 25 വരെ മാസ്കിറ്റിലുള്ള ഹാംപ്ടണ്‍ ഇന്നില്‍ വെച്ച് നടത്തുന്നു.
2020 ജൂലൈ 15 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിരുന്ന സമ്മേളനം നിലവിലെ സാഹചര്യങ്ങള്‍ മൂലം
റദ്ദാക്കിയിരുന്നു.
കോണ്‍ഫറന്‍സിന്റെ വിജയത്തിനായി എല്ലാവരുടേയും പ്രാര്‍ത്ഥനകളും, സഹകരണങ്ങളും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. അതോടൊപ്പം, നാം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മഹാമാരിക്ക് പരിഹാരം ലഭിക്കാനായി നമുക്ക് ഒന്ന് ചേര്‍ന്നു പ്രാര്‍ത്ഥിക്കാം.
മീഡിയ കോര്‍ഡിനേറ്റര്‍ : പ്രസാദ് തീയടിക്കല്‍