തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, ദേശീയ പ്രക്ഷോഭം വിജയിപ്പിക്കുക: എഫ് ഐ ടി യു

downloadമലപ്പുറം : രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ തീരുമാനപ്രകാരം തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ വിവിധ സംസ്ഥാനങ്ങള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന എല്ലാ തൊഴിലാളി പ്രക്ഷോഭങ്ങള്‍ക്കും എഫ്.ഐ.ടി.യു ജില്ലാ കമ്മറ്റി പിന്തുണ അറിയിച്ചു. മെയ് 20 ബുധനാഴ്ച ജില്ലയില്‍ വിവിധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രതിഷേധം സംഘടിപ്പിക്കും. മെയ് 22 ന് നടക്കുന്ന ദേശവ്യാപക പ്രക്ഷോഭത്തെ പിന്തുണക്കും. പ്രധാനമന്ത്രി, തൊഴില്‍ മന്ത്രി, രാഷ്ട്രപതി എന്നിവര്‍ക്ക് പത്ത് ലക്ഷം പ്രതിഷേധ കത്തുകളയക്കുന്ന പെറ്റീഷന്‍ ക്യാംപയിൻ്റെ ഭാഗമാകാനും ചെയ്യുമെന്ന് എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് റസാഖ് പാലേരി അറിയിച്ചു.

ബഹിരാകാശവും കൂടി വില്‍പനയ്ക്ക് വെച്ചിരിക്കുന്ന മോദി സര്‍ക്കാരിനെതിരെ തൊഴിലാളികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് എല്ലാ ജനവിഭാഗങ്ങളുടേയും പിന്തുണയുണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചു. ഓണ്‍ലൈന്‍ മീറ്റിംഗില്‍ ജില്ലാ പ്രസിഡൻ്റ് ആരിഫ് ചുണ്ടയില്‍ അദ്ധ്യക്ഷത വഹിച്ചു. തസ്നിം മമ്പാട്, കൃഷ്ണന്‍ കുനിയില്‍, ഫസല്‍ തിരൂര്‍ക്കാട്, അഫ്സല്‍ ടി, റഷീദ ഖാജ എന്നിവര്‍ സംസാരിച്ചു.

Print Friendly, PDF & Email

Related News

Leave a Comment