രോഗം മറച്ചുവെച്ച് അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയ മൂന്നു പേരെയും സഹയാത്രികരേയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ്

Untitledകൊല്ലം: അബുദാബിയില്‍ നിന്ന് കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയവരുടെ ശരീരദ്രവങ്ങളുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധിക്കും. ഇവരുടെ കൂടെ യാത്ര ചെയ്തവരില്‍ മൂന്ന് പേര്‍ കൊവിഡ് രോഗം മറച്ചുവെച്ച സാഹചര്യത്തിലാണ് ഈ നടപടി. ഈ മൂന്ന് പേര്‍ക്കൊപ്പം വിമാനത്തിലും വിമാനത്താവളത്തില്‍ നിന്ന് ബസില്‍ കൊല്ലത്തേക്കും യാത്ര ചെയ്തവരുടെ സാമ്പിളുകളാണ് പരിശോധിക്കുക.

അബുദാബിയില്‍ നിന്ന് എത്തിയ മൂന്ന് പേര്‍ക്ക് അവിടെ വെച്ച് തന്നെ രോഗമുണ്ടായിരുന്നു. രോഗവിവരം മറച്ചുവെച്ചുകൊണ്ടാണ് അവര്‍ വിമാനത്തില് കയറിയത്. കെഎസ്ആര്‍ടിസി ബസില്‍ വരുന്ന സമയത്ത് രോഗമുണ്ടെന്ന വിവരം ഇവര്‍ പരസ്പരം സംസാരിക്കുന്നത് സഹയാത്രികന്‍ അറിയുകയും അദ്ദേഹം പൊലീസിനെ അറിയിക്കുകയായിരുന്നു.

ഇവര്‍ക്കൊപ്പം 45 പേരാണ് കൊല്ലം ജില്ലയിലേക്ക് എത്തിയിട്ടുള്ളത്. അതില്‍ 40 പേര്‍ കൊട്ടാരക്കരയിലെ നിരീക്ഷണ കേന്ദ്രത്തിലുണ്ട്. ഗര്‍ഭിണികളായ കുറച്ച് പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇവരുടെയെല്ലാം സാമ്പിളുകള്‍ പരിശോധിക്കാനാണ് തീരുമാനം. ഇവര്‍ക്ക് രോഗം പടര്‍ന്നിട്ടുണ്ടാകാമെന്നാണ് ആരോഗ്യവകുപ്പിന്റെ സംശയം. അതിന്റെ ഭാഗമായിട്ടാണ് സാമ്പിളുകള്‍ പരിശോധിക്കുന്നത്. ഇന്നും നാളെയുമായി സാമ്പിളുകള്‍ ശേഖരിക്കും.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News