2020 അവസാനത്തോടെ അമേരിക്കയില്‍ കോവിഡ് മരണങ്ങള്‍ മൂന്നിരട്ടിയാകുമെന്ന് പഠനം

covid deathവാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങള്‍ വര്‍ഷാവസാനത്തോടെ മൂന്നിരട്ടിയാകാന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഫാര്‍മസിയിലെ കം‌പാരറ്റീവ് ഹെല്‍ത്ത് ഔട്ട്കംസ്, പോളിസി ആന്റ് എക്കണോമിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. അനിര്‍ബാന്‍ ബസു നടത്തിയ പഠനത്തില്‍, കൊറോണ വൈറസ് ബാധിച്ചവരില്‍ 1.3% പേരും മരിക്കുന്നതായി കണ്ടെത്തി.

കോവിഡ്-19 ന്‍റെ മരണനിരക്കിനെക്കുറിച്ചുള്ള പഠനത്തിന്‍റെ കണ്ടെത്തലുകള്‍ കൃത്യമാണെങ്കില്‍, അമേരിക്കയില്‍ 350,000 മുതല്‍ 1.2 ദശലക്ഷം വരെ മരണങ്ങള്‍ പ്രതീക്ഷിക്കാം. സംസ്ഥാനങ്ങള്‍ സാമ്പത്തിക പുനരാരംഭം തുടരുന്നതോടെ അണുബാധയുടെ തോത് വര്‍ദ്ധിച്ചാല്‍ ഈ എണ്ണം കൂടുതല്‍ ഉയര്‍ന്നേക്കാം. ബസുവിന്റെ പഠനത്തില്‍ യുഎസ് ജനസംഖ്യയുടെ ഏകദേശം 20% വൈറസ് ബാധിതരാണെന്ന് കണക്കാക്കുന്നു.

‘ഇത് അമ്പരപ്പിക്കുന്ന ഒരു സംഖ്യയാണ്, ഇത് പൊതുജനാരോഗ്യ നടപടികളിലൂടെ മാത്രമേ കുറയ്ക്കാന്‍ കഴിയൂ,’ ആരോഗ്യകാര്യ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തെക്കുറിച്ച് ബസു പറഞ്ഞു.

ആഗോളതലത്തില്‍ 4.86 ദശലക്ഷത്തിലധികം ആളുകള്‍ കൊറോണ വൈറസിന് പോസിറ്റീവ് ആണ്. ഇവരില്‍ 321,000 ത്തിലധികം പേര്‍ മരണപ്പെട്ടു. 1.66 ദശലക്ഷത്തിലധികം പേര്‍ സുഖം പ്രാപിച്ചു.

യുഎസില്‍ കുറഞ്ഞത് 1.5 ദശലക്ഷം കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 91,000 മരണങ്ങളും 283,000 സുഖം പ്രാപിക്കലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി ട്രാക്കറിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 11.8 ദശലക്ഷത്തിലധികം ആളുകളെ വൈറസ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

2020 ന്‍റെ തുടക്കത്തില്‍ യുഎസ് രഹസ്യാന്വേഷണ വിഭാഗം അംഗങ്ങള്‍ ട്രംപിനെ വൈറസിന്‍റെ ഗുരുതരാവസ്ഥയെക്കുറിച്ച് ചൈന നുണ പറയുകയാണെന്ന് അറിയിച്ചിരുന്നു. ലോകമെമ്പാടുമുള്ള 4.16 ദശലക്ഷത്തിലധികം ആളുകളെയാണ് ഈ വൈറസ് ബാധിച്ചത്. പൊട്ടിത്തെറിയുടെ കാഠിന്യം ചൈനീസ് പ്രസിഡന്റ് നിസ്സാരമായി കാണുകയാണെന്നും, വ്യാപനത്തിന്റെ യഥാര്‍ത്ഥ തോത് സംബന്ധിച്ച് ആത്മാര്‍ത്ഥത പുലര്‍ത്തുന്നില്ലെന്നും അധികൃതര്‍ ട്രം‌പിനെ അറിയിച്ചിരുന്നു.

കൊറോണ വൈറസിന്‍റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വുഹാനില്‍ അന്വേഷണം തടയുന്നതിനായി കോവിഡ് 19 ന്‍റെ തീവ്രതയെക്കുറിച്ച് ചൈന ലോകാരോഗ്യ സംഘടനയെ തെറ്റിദ്ധരിപ്പിച്ചതായും തെളിവുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ കൊറോണ വൈറസിന്‍റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും, വിദേശ മെഡിക്കല്‍ ആരോഗ്യ വിദഗ്ധരെ രോഗം തടയുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചതും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. വൈറസിന്‍റെ തീവ്രതയെക്കുറിച്ച് ചൈന ലോകത്തെ തെറ്റിദ്ധരിപ്പിച്ചില്ലായിരുന്നുവെങ്കില്‍ ഈ മഹാമാരി ഇത്രയും വ്യാപിക്കുമായിരുന്നില്ലെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News