Flash News

മലയാളി മുസ്ലീമുകള്‍ അമേരിക്കന്‍ ജനതക്ക് വേണ്ടപ്പെട്ടവരാവുക: ഡോ. ഹുസൈന്‍ മടവൂര്‍

May 20, 2020

PHOTO-2020-05-19-19-27-28ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കഴിയുന്ന മലയാളി മുസ്ലിംകള്‍ അവിടെ നല്ല വ്യക്തികളായി ജീവിച്ച് അന്നാട്ടുകാര്‍ക്ക് വേണ്ടപ്പെട്ടവരായിത്തീരണമെന്ന് ഡോ.ഹുസൈന്‍ മടവൂര്‍ ഉദ്ബോധിപ്പിച്ചു.

നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷന്‍ North American Network of Malayali Muslim Association (നന്മ-NANMMA) സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയില്‍ ഓണ്‍ലൈന്‍ ആയി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരുന്നത സംസ്കാരവും സ്വഭാവവുമെന്ന നിലയില്‍ നാം ഇസ്ലാമിനെ മനസ്സിലാക്കേണ്ടതുണ്ട്. ഇസ്ലാമിക നിയമങ്ങള്‍ മുറുകെ പിടിച്ച് കൊണ്ട് തന്നെ ലോകത്തിന്‍റെ ഏത് കോണിലും നമുക്ക് മുസ്ലിമായി ജീവിക്കാന്‍ സാധിക്കും. ഒരിക്കലും നാം ജീവിക്കുന്ന സമൂഹത്തില്‍ അന്യരായി പോവരുത്. ‘ബഹുസ്വര സമൂഹത്തിലെ ഇസ്ലാമിക ജീവിതം ഇക്കാലത്ത് നാം പ്രത്യേകം പഠിക്കേണ്ടതുണ്ട്. നബി (സ) മദീനയിലെ യഹൂദ ഗോത്രങ്ങളുമായുണ്ടാക്കിയ കരാര്‍ (Madeenah charter) ബഹുസ്വര സംസ്കാരത്തിന്‍റെ ആധാരശിലകളാണ്,’ അദ്ദേഹം വിശദീകരിച്ചു.

കോവിഡ് 19 മഹാമാരിയില്‍ നിന്ന് ലോക ജനതക്ക് മുക്തി ലഭിക്കാനായി അദ്ദേഹം പ്രത്യേകം പ്രാര്‍ത്ഥന നടത്തി. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെ നൂറ് കണക്കിന് മലയാളികള്‍ പങ്കെടുത്തു. കൂടാതെ, തല്‍സമയ ഫേസ് ബുക്കിലൂടെയും യൂട്യൂബിലൂടെയും വിവിധ രാഷ്ട്രങ്ങളിലെ മലയാളികള്‍ പരിപാടി വീക്ഷിച്ചു. അമേരിക്കയിലെ സാംസ്കാരിക, സാമൂഹ്യ പ്രവര്‍ത്തകനായ യു.എ. നസീര്‍ പരിപാടിയില്‍ ആദ്ധ്യക്ഷത വഹിച്ചു. സലിം ഇല്ലിക്കല്‍ സ്വാഗതം ആശംസിച്ചു.

പി.പി. ചെറിയാന്‍

NANMMA-Logo-Anim



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top