Flash News

ഡാളസ് രാധാകൃഷ്ണ ക്ഷേത്രം പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഭൂമി പൂജ നടത്തി

May 20, 2020

111ഡാളസ്: ഡാളസ് അലന്‍ സിറ്റിയിലുള്ള രാധാകൃഷ്ണ ടെംപിളിന്‍റെ ദീര്‍ഘകാല സ്വപ്നമായ പുതിയ കെട്ടിട നിര്‍മാണത്തിനു വേണ്ടിയുള്ള ഭൂമി പൂജാ കര്‍മ്മം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ വിഡിയോ ക്യാമറ, ലാപ് ടോപ് എന്നിവയുടെ സഹായത്തില്‍ നിര്‍വഹിക്കപ്പെട്ടു. മേയ് 15ന് ആയിരുന്നു പുണ്യകര്‍മ്മം.

പുതിയ ബില്‍ഡിംഗ് നിര്‍മാണത്തിന് ഈശ്വരാനുഗ്രഹം അത്യന്താപേക്ഷിതമാണെന്നതാണ്, ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ സാധ്യമല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ അമ്പല ഭാരവാഹികള്‍ തീരുമാനിച്ചത്. കഴിഞ്ഞ ചില മാസങ്ങളായി കൊവിഡ് മഹാമാരി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് വൈകിപ്പിച്ചിരുന്നു.

ഈശ്വര വിശ്വാസികളുടെ നിറസാന്നിധ്യത്തില്‍ നടത്തേണ്ട പുണ്യ കര്‍മ്മമാണ് ആധ്യാത്മിക നേതാവ് സ്വാമി മുകുന്ദാനന്ദയുടെ നേതൃത്വത്തില്‍ സൂമിലൂടെ നിര്‍വഹിക്കപ്പെട്ടത്. 2020 മാര്‍ച്ചില്‍ നടക്കേണ്ടതായിരുന്നു ഈ പൂജ. ഭൂമി പൂജക്കു ശേഷമുള്ള മഹാപ്രസാദം ഓണ്‍ലൈന്‍ ഓര്‍ഡര്‍ വഴി ആരാധനകള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണവും ചെയ്തിരുന്നു.

ഇന്ത്യയിലെ അമ്പലത്തിലിരുന്ന് ഭക്തിഗാനങ്ങളുടേയും കീര്‍ത്തനങ്ങളുടേയും സാന്നിധ്യത്തിലാണു സ്വാമി കര്‍മ്മം പൂര്‍ത്തീകരിച്ചത്. ഇന്നത്തെ സാഹചര്യത്തില്‍ ഞങ്ങള്‍ക്കേറ്റവും ഉചിതമായതെന്നു തീരുമാനിച്ചതിനു ശേഷമാണ് ഭൂമി പൂജാ കര്‍മ്മം നിര്‍വഹിച്ചതെന്ന് ടെംപിളിന്‍റെ പ്രസിഡന്‍റ് ശ്രേയാ ബട്ട് പറഞ്ഞു.

പുതിയ ബില്‍ഡിംഗ് പൂര്‍ത്തിയാക്കുന്നതോടെ ക്ലാസ് റൂമുകളും വെഡ്ഡിംഗ് ഹാളുകളും യോഗാ മുറികളും ഭക്തരുടെ ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയുമെന്നും പ്രസിഡന്‍റ് പറഞ്ഞു.

പി.പി. ചെറിയാന്‍

4ICINQ64CBHOBHUTLLX4WCQSMI 33333 image_750x_5ebe77b21056d




Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top