Flash News

കോവിഡിന്റേയും ചൈനയുടേയും പേരു പറഞ്ഞ് ലോകാരോഗ്യ സംഘടനയെ തകര്‍ക്കാന്‍ അമേരിക്കയെ അനുവദിക്കില്ലെന്ന് റഷ്യ

May 20, 2020

1015607381_0_209_3011_1837_1000x541_80_0_0_149e31c2b0c1e002b46015b5b8d8e831മോസ്കോ: കോവിഡ്-19ന്റെ പേരു പറഞ്ഞ് ചൈനയെ പ്രതിക്കൂട്ടിലാക്കി അമേരിക്ക കളിക്കുന്ന രാഷ്ട്രീയ നാടകം അവസാനിപ്പിക്കണമെന്ന് റഷ്യ മുന്നറിയിപ്പു നല്‍കി. ലോകാരോഗ്യ സംഘടനയെ തകര്‍ക്കാനാണ് ഡൊണാള്‍ഡ് ട്രം‌പ് ശ്രമിക്കുന്നത്. അത് അനുവദിച്ചു കൊടുക്കാനാവില്ല. സംഘടനയില്‍ നിന്ന് പിന്മാറുമെന്ന ട്രം‌പിന്റെ ഭീഷണി അപലപനീയമാണെന്നും റഷ്യ കുറ്റപ്പെടുത്തി. ലോകാരോഗ്യ സംഘടനയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തിക്കണം. മെച്ചപ്പെടുത്താന്‍ ഇനിയും സമയമുണ്ടെന്ന് ഞങ്ങള്‍ അംഗീകരിക്കുന്നു. അതിനു പിന്തുണ നല്‍കാന്‍ തയാറുമാണ്. പക്ഷേ, കൊവിഡിന്‍റെ പേരും പറഞ്ഞ് സംഘടനയെ പിളര്‍ക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും റഷ്യ പറഞ്ഞു.

ഒരു രാജ്യത്തിന്‍റെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കു വേണ്ടി സംഘടനയെ പിളര്‍ക്കാനാവില്ല. അതു യുഎസ് ആയാലും യുഎസ് നയിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായാലും റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് പറഞ്ഞു. ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാര്‍ട്ടിയുടെ പ്രതിനിധികളുടെ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് എല്ലാം രാഷ്ട്രീയവത്കരിക്കുന്നതിനോട് തങ്ങള്‍ക്കു യോജിപ്പില്ലെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന ചൈനയുടെ പാവയാണെന്നും സംഘടനയില്‍ നിന്ന് പിന്മാറുമെന്നും ട്രംപ് നേരത്തേ പറഞ്ഞിരുന്നു. കൊവിഡ് വ്യാപനമുണ്ടായത് ലോകാരോഗ്യ സംഘടന ചൈനയ്ക്കുവേണ്ടി ഒത്തുകളിച്ചതുകൊണ്ടാണെന്നാണ് യുഎസ് ആരോപിക്കുന്നത്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top