കൊവിഡ്-19: ലോക്ക്ഡൗണില്‍ ഇളവു വരുത്തിയത് പ്രത്യാഘാതങ്ങള്‍ കൂടുവാന്‍ സാധ്യതയെന്ന് മുഖ്യമന്ത്രി

PINARAI-തിരുവനന്തപുരം: കൊവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ലോക്ക്ഡൗണില്‍ ഇളവു വരുത്തിയത് സംസ്ഥാനത്തിന് കൂടുതല്‍ ബാധ്യതയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

രോഗവ്യാപനം ഒരു പരിധിവരെ നിയന്ത്രണവിധേയമാക്കിയെങ്കിലും ലോക്ക്ഡൗണ്‍ ഇളവും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള ജനങ്ങളുടെ വരവും കണക്കിലെടുത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ സംസ്ഥാനത്ത് 161 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. 666 പേർക്ക് ഇതുവരെ രോഗം ബാധിച്ചുവെന്നും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാം കൂടുതൽ ഗുരുതരമായ സ്ഥിതിയിലേക്ക് പോകുകയാണ്. ലോക്ക് ഡൗണിൽ ചില ഇളവുകൾ വരുത്തിയിട്ടുണ്ട്.

സംസ്ഥാനത്തുടനീളം മേഖലകൾ തിരിച്ച് ചിലയിടത്ത് കടുത്ത നിയന്ത്രണം വേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ വരാൻ തുടങ്ങിയപ്പോൾ ഇവിടെ രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധന വരുന്നുണ്ട്. മെയ് ഏഴിനാണ് വിമാനസർവ്വീസ് ആരംഭിച്ചത്. പുറത്ത് നിന്ന് വരുന്നവരിൽ ചിലർക്ക് രോഗബാധ ഉണ്ടാവാം. ഇത് കണക്കിലെടുത്ത് കരുതൽ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മെയ് മാസത്തിലെ ഡാറ്റ പ്രകാരം 1, 3, 4, 6, 7 തിയ്യതികളില്‍ പുതിയ വൈറസ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. എട്ടാം തീയതി ഒരാൾക്കാണ് രോഗബാധയുണ്ടായത്. അന്ന് ആകെ ചികിത്സയിലുണ്ടായിരുന്നത് 16 പേരായിരുന്നു. മെയ് 13-ന് പുതിയ രോഗികളുടെ എണ്ണം പത്തായി. 14-ന് 26 പുതിയ രോഗികളായി, 15-ന് 16, 16- 11 ,17 -14,18-29 ഇന്നലെ 12 ഇന്ന് 25ഈ രീതിയിലാണ് പുതിയ പോസീറ്റീവ് കേസുകളുണ്ടാവുന്നത്. 16 പേരുണ്ടായിരുന്ന സ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്നവരുടെ എണ്ണം ഇപ്പോൾ 161 ആയി എന്നും മുഖ്യമന്ത്രി പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment