Flash News
കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****    ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി   ****   

കോവിഡ്-19 പുതിയ ശീലങ്ങള്‍ പഠിപ്പിച്ചു, ലോക്ക്ഡൗണ്‍ ഇളവിന്റെ ആനുകൂല്യത്തില്‍ ജനങ്ങള്‍ അതിജീവന യാത്ര ആരംഭിച്ചു

May 20, 2020

ksrtcകോവിഡ്-19 വ്യാപനത്തെ തടയിടാന്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ക്ക് പൊതുഗതാഗതത്തിന് ബുധനാഴ്ച പച്ചക്കൊടി കാണിച്ചു. തിരക്ക് താരതമ്യേന കുറഞ്ഞ ബസ്സുകളില്‍ കണ്ട്ക്ടര്‍ ടിക്കറ്റ് മെഷീന്‍ മാത്രമല്ല സാനിറ്റൈസറും കരുതി. ‘എങ്ങോട്ടാ’ എന്നു ചോദിക്കുന്നതിനു പകരം സാനിറ്റൈസര്‍ വേണോ എന്നാണ് കണ്ടക്ടര്‍മാര്‍ ചോദിക്കുന്നത്. സാനിറ്റൈസറിട്ട് കൈയ്യ് വൃത്തിയാക്കിയതില്‍ മാത്രം ഒതുങ്ങിയില്ല യാത്രാവിശേഷം. രണ്ടുസീറ്റീല്‍ ഒരാളും മൂന്നു സീറ്റില്‍ രണ്ടാളും മാത്രമുള്ള യാത്രയും പുതുമയായിരുന്നു.

കടകളിലും ബാര്‍ബര്‍ ഷോപ്പുകളിലുമെല്ലാം മുന്‍‌കരുതലിനായി എല്ലാ സം‌വിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കോറോണ വൈറസ് ജങ്ങളെ പുതിയ ശീലങ്ങളാണ് പഠിപ്പിച്ചിരിക്കുന്നത്. അതെല്ലാം സ്വയം ഉള്‍ക്കൊണ്ടുകൊണ്ട് അവര്‍ പുതിയ അതിജീവനത്തിലേക്കുള്ള യാത്രയും ആരംഭിച്ചു.

50 ശതമാനം യാത്രക്കാരുമായിട്ടായിരുന്നു സര്‍വീസ്. മാസ്ക് ഉള്‍പ്പെടെയുള്ള കോവിഡ് മുന്‍കരുതല്‍ ഉറപ്പാക്കിയായിരുന്നു യാത്ര. ജലഗതാഗതവും ആരംഭിച്ചു. ജ്വല്ലറികളും ബാര്‍ബര്‍ ഷോപ്പുകളും തുറന്നു. ബാര്‍ബര്‍ ഷോപ്പുകളില്‍ നിരവധി പേരെത്തി. സാമൂഹ്യ അകലം പാലിക്കുന്നതിനടക്കം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വസ്ത്രവ്യപാര ശാലകളും സജീവമായി. അണുവിമുക്തമാക്കിയ ശേഷമാണ് കടകള്‍ തുറന്നത്. കൂടുതല്‍ ഓട്ടോറിക്ഷകളും ടാക്സികളും നിരത്തില്‍ ഇറങ്ങി.

രണ്ടുമാസത്തിനുശേഷം സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ബസുകള്‍ ഓടിത്തുടങ്ങി. ബുധനാഴ്ച രാവിലെ ഏഴുമുതല്‍ 11 വരെയും വൈകിട്ട് നാലുമുതല്‍ ഏഴുവരെയും ജില്ലകള്‍ക്കുള്ളിലാണ് സര്‍വീസ് നടത്തിയത്. 14 ജില്ലയിലായി 1850 ഓര്‍ഡിനറി ബസാണ് ഓടിയത്.

തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍– 499. കൊല്ലം- 200, ആലപ്പുഴ –122, കോട്ടയം– 102, തൃശൂര്‍- 92, പത്തനംതിട്ട- 78 എന്നിങ്ങനെ സര്‍വീസ് നടത്തി.

എല്ലാ യാത്രക്കാരും മാസ്ക് ധരിച്ചെന്ന് ഉറപ്പുവരുത്തിയാണ് കയറ്റിയത്. 50 ശതമാനം സീറ്റിലേക്കാണ് കയറ്റിയത്. മുഴുവന്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലും പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി ബസില്‍ കയറുംമുമ്ബ് കൈകഴുക്കാന്‍ സാനിറ്റൈസറും നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top